വല്ലപ്പോഴും പിസ്ത കഴിചിച്ചവരാണോ നിങ്ങൾ എങ്കിൽ ഈ കാര്യം അറിഞ്ഞിരിക്കണം

കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നട്സാണ് പിസ്ത. ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഈ പിസ്തയുടെ വില കേട്ടാൽ നമ്മൾ ഞെട്ടും. ഒരു കിലോ പിസ്തയ്ക്ക് 2000 രൂപയാണ് വില. കേരളത്തിലെ കാലാവസ്ഥയിൽ പിസ്ത വളരാറില്ല എന്നാണ് പൊതുവേ പറയുന്നത്. എന്നാൽ നമ്മുടെ കേരളത്തിലും പിസ്ത വളരും. എങ്ങനെയാണ് പിസ്തയുടെ തൈ മുളപ്പിക്കുന്നത് നോക്കാം. മുളപ്പിക്കുന്നതിനായി പിസ്ത ഒരു ദിവസം വെള്ളത്തിൽ ഇട്ടു വെക്കുക. ഒരു ദിവസത്തിനുശേഷം പിസ്ത വെള്ളത്തിൽ നിന്നും മാറ്റി വയ്ക്കുക.ഇനിഅടച്ചു വെക്കാൻ പരുവത്തിലുള്ള ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുക. അതിലേക്ക് ഒരു ടിഷ്യൂപേപ്പർ വെച്ചതിനുശേഷം കുറച്ച് വെള്ളം സ്പ്രേ ചെയ്ത് നനച്ചു കൊടുക്കുക. ഇതിലേക്ക് കുതിർത്ത് വച്ചിരിക്കുന്ന പിസ്ത ഇടുക.ഇനി മറ്റൊരു ടിഷ്യൂപേപ്പർ ഇതിനു മുകളിലേക്ക് വെച്ച് ഒന്ന് വെള്ളം സ്പ്രേ ചെയ്ത്. ഇനി ഈ പാത്രം വായുസഞ്ചാരം കേറാതെ നല്ല രീതിയിൽ അടച്ചുവയ്ക്കണം.ശേഷം ഇത് 28 ദിവസം ഫ്രിഡ്ജിൽ വയ്ക്കണം.

28 ദിവസത്തിനു ശേഷം ഇത് എടുത്തു നോക്കുമ്പോൾ മുള വന്നിരിക്കുന്നത് കാണാം. ഇത് ഒരു ചെടി ചട്ടിയിൽ നട്ടു കൊടുക്കണം.ഇത് വെറും മണ്ണിലാണ് നട്ട് കൊടുക്കേണ്ടത്. അല്ലാതെ മണ്ണിനോടൊപ്പം വളങ്ങൾ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. മണ്ണെടുക്കുമ്പോൾ ഇളക്കമുള്ള മണ്ണെടുക്കാൻ ശ്രദ്ധിക്കുക.ഇത് നടുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിന്‍റെ മുകളം മുകളിലേക്ക് നിൽക്കുന്ന രീതിയിൽ വേണം മണ്ണിൽ ഇത് നട്ടു കൊടുക്കാൻ. പിസ്ത നട്ടതിന് മുകളിലേക്ക് ചകിരിച്ചോറ് ഇട്ടുകൊടുക്കണം.ശേഷം ഇത് നന്നായി നനച്ചു കൊടുക്കുക.ഇനി ഇത് അധികം വെയിൽ ഇല്ലാത്ത സ്ഥലത്ത് വയ്ക്കണം. അഞ്ചു ദിവസം കഴിയുമ്പോൾ ഇതിന്‍റെ മുകളും കുറച്ചുകൂടി വളരും.

ഒരു 40 ദിവസം കഴിയുമ്പോൾ ചെറിയ ഇലകളൊക്കെ വരാൻ തുടങ്ങും. ഇലകൾ വിരിഞ്ഞു തുടങ്ങിയാൽ രാവിലെ കുറച്ചു നേരം ഇത് വെയിലത്ത് വെക്കണം.വീണ്ടും ഒരു 60 ദിവസം കഴിയുമ്പോൾ നന്നായി വളർന്നു വരും. നല്ല രീതിയിൽ ഇലകളും ഉണ്ടാകും. ഇനി എല്ലാ ദിവസവും നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഈ തൈ വളർന്നു വലുതാകും. ഇത് പോലെ പിസ്ത നമുക്ക് നമ്മുടെ വീട്ടിൽ തന്നെ നട്ടു വളർത്താവുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *