വീട്ടിൽ ഒരു ചെടിയെങ്കിലും ഉണ്ടോ എങ്കിൽ ഇതിനെകുറിച്ച് അറിഞ്ഞിരിക്കണം

ചെടി വളർത്തൽ അലങ്കാരത്തിനു പുറമേ ഒരു ഹോബിയായി കാണുന്നവരാണ് ഇന്ന് പലരും വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ വളരെ ഭംഗിയിൽ ഇടതൂർന്ന് വിടർന്നു നിൽക്കുന്ന പൂക്കൾ കാണുന്നതുതന്നെ മനസ്സിനൊരു കുളിർമയാണ്. പൂന്തോട്ടത്തിലെ ചെടികൾ നല്ല ഭംഗിയിലും ആരോഗ്യത്തിലും വളരാൻ വിവിധ തരത്തിലുള്ള വളങ്ങളും ഹോർമോണുകളും ഇന്ന് എല്ലാവരും ധാരാളമായി ഉപയോഗിക്കാറുണ്ട്. വിപണിയിൽ പല വിലകളിൽ ഇത് ലഭ്യമാണ്. എന്നാൽ ചെടിയുടെ പരിപാലനത്തിന് ഒപ്പം ഇത്തരംഹോർമോണുകളുടെ വില താങ്ങാൻ അധികം ആർക്കും സാധിക്കാറില്ല. മാത്രവുമല്ല നല്ല റിസൾട്ട്‌ കിട്ടും എന്ന കാര്യത്തിൽ ഉറപ്പുമില്ല. എന്നാൽ ഇനി ആ ടെൻഷന്‍റെ ആവശ്യമില്ല.നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കളും കുറഞ്ഞ വിലയ്ക്ക് പുറമേ നിന്ന് കിട്ടുന്നവയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഹോർമോണുകൾ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.

അത്തരത്തിൽ ചെടികളുടെ വേരുകൾ വളരാൻ സഹായിക്കുന്ന ഒരു റൂട്ട് ഹോർമോൺ എങ്ങനെ ഉണ്ടാക്കാമെന്ന് ഇനി നോക്കാം. നാടൻ തേൻ ആണ് ഇതുണ്ടാക്കാൻ ആവശ്യമായി വരുന്ന പ്രധാന വസ്തു. ഒരിക്കലും കടകളിൽ നിന്ന് വാങ്ങിക്കുന്ന അസംസ്കൃത തേൻ ഇത് ഉണ്ടാക്കാൻ ഉപയോഗിക്കരുത്. ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യമായി ഒരു ചെറിയ ഗ്ലാസ് എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ തേൻ ഒഴിക്കണം ഒപ്പം ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കൊടുക്കാം ശേഷം ഇവ രണ്ടും കൂടി നന്നായി മിക്സ് ചെയ്ത് സംയോജിപ്പിക്കണം. ഒരു മണിക്കൂർ നേരമെങ്കിലും അങ്ങനെ വെച്ചതിനുശേഷം വേണം നടാൻ ഉദ്ദേശിക്കുന്ന തണ്ട് അതിലേക്ക് മുക്കിവെച്ച് കൊടുക്കേണ്ടത്.

സാധാരണ വെള്ളത്തിൽ മുക്കി വച്ച് കിളിർപ്പിച്ച് എടുക്കുന്ന തണ്ടുകളെ അപേക്ഷിച്ച് വളരെ എളുപ്പത്തിൽ വേരു പിടിക്കും എന്നതാണ് ഈ തേൻ റൂട്ട് ഹോർമോണിന്‍റെ പ്രത്യേകത. തക്കാളി കോവൽ തുടങ്ങിയ ചെടികളുടെ തണ്ടുകൾ ഇതേപോലെ മുറിച്ചെടുത്ത് ലായനിയിൽ മുക്കിവെച്ച് വേരുകൾ എളുപ്പത്തിൽ പിടിപ്പിച്ച് പുതിയ തൈകൾ ഉണ്ടാക്കാം.വീട്ടിൽ ഒരു ചെടിയെങ്കിലും ഉള്ളവർ ഇതിനെക്കുറിച്ചു അറിഞ്ഞിരിക്കണം ചെടികൾ കൂടുതൽ വീട്ടിലോ കൃഷിയിടത്തിലോ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് നല്ല ചെടികൾ പെട്ടന്ന് വളർത്താൻ ഈ രീതി സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *