ചെടിച്ചുവട്ടിൽ ഉപ്പ് ഇട്ടു കൊടുക്കാറുണ്ടോ എങ്കിൽ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം

വീട്ടിൽ അലങ്കാരത്തിന് ആയാലും കൃഷി ആവശ്യത്തിന് ആയാലും നട്ടുപിടിപ്പിക്കുന്ന ചെടികൾക്ക് നല്ല പരിപാലനം നൽകിയാൽ മാത്രമേ അവ കൃത്യമായ വിളവ് നമുക്ക് നൽകൂ. വെറുതെ ഒരു ചെടി നട്ടു വെച്ച് അതിനു വെള്ളം മാത്രം ഒഴിച്ചുകൊടുത്താൽ കൃത്യമായ റിസൾട്ട്‌ ലഭിക്കണമെന്നില്ല അവയ്ക്ക് ആവശ്യമായ വളവും പരിപാലനവും കൊടുത്തേ മതിയാവൂ. എന്നാൽ ഈ വളവുംപരിപാലനവും അധികമായി പോയാലും ചെടികൾക്ക് ദോഷമാണ്.ഇന്ന് വിവിധ ആളുകൾ നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരമോ എവിടുന്നെങ്കിലും കിട്ടുന്ന അറിവുകൾ പ്രകാരമോ ആവശ്യമില്ലാത്ത വളങ്ങൾ അല്ലെങ്കിൽ അളവിൽ കൂടുതൽ വളങ്ങൾ ചെടികൾക്കു നൽകി വരുന്ന പ്രവണതയാണ് പൊതുവേ കാണുന്നത്.ഇത് ചിലപ്പോൾ ആ ചെടി നശിച്ചു പോകാനോ എന്തെങ്കിലും അസുഖം പിടിപെടാനോ കാരണമാകും.ഇത്തരത്തിൽ ചെടികളുടെ മഞ്ഞളിപ്പ് തടയാൻ ഉപ്പ് ഉപയോഗിക്കുന്നവർക്ക് സംഭവിക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ച് ഇനി പറയാം.

ചെടികളുടെ മഞ്ഞളിപ്പ് മാറ്റാൻ ഉപ്പ് ചെറിയതോതിൽ ചേർത്ത് കൊടുക്കുന്നത് എപ്പോഴും നല്ലതാണ്. എന്നാൽ അവ അധികമായാൽ ചെടി നശിച്ചു പോകാൻ പിന്നെ വേറൊന്നും വേണ്ട. ആവശ്യമുള്ള ചെടികൾക്കും ഇല്ലാത്ത ചെടികളും ഉപ്പ് ചേർത്ത് കൊടുത്താൽ ചിലപ്പോൾ അത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും. ഇങ്ങനെ ഉപ്പ് നൽകുന്ന ചെടികളുടെ ഇലകൾ മഞ്ഞളിപ്പ് വരാനും കൂടുതൽ കൊഴിഞ്ഞു പോകാനും സാധ്യതയുണ്ട്.ആരുടെയെങ്കിലും നിർദ്ദേശപ്രകാരം ഇത്തരത്തിൽ കൂടുതൽ ഉപ്പ് ചെടിച്ചുവട്ടിൽ ഇട്ട് ഇങ്ങനെ അബദ്ധം സംഭവിച്ചിട്ടുള്ളവർ ചെയ്യേണ്ട പ്രതിവിധിയെക്കുറിച്ച് ഇനി പറയാം.

ഉപ്പ് അമിതമായ തോതിൽ ചെടിച്ചുവട്ടിൽ ഇട്ടാൽ ഉടൻതന്നെ രണ്ടോ മൂന്നോ ടീസ്പൂൺ കുമ്മായം ചെടിച്ചുവട്ടിൽ ഇട്ട് കൊടുത്താൽ ഉപ്പു മൂലം ചെടിക്ക് സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണാനാകും. അതിനാൽ ഇനി മുതൽ ഇങ്ങനെ അബദ്ധം സംഭവിക്കുന്നവർ ഇത്തരത്തിൽ ചെയ്താൽ മതി. മാത്രവുമല്ല മറ്റുള്ളവരുടെ ഉപദേശം കേട്ട് അശാസ്ത്രീയമായ രീതിയിൽ വളപ്രയോഗം നടത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ചെടികൾ മാത്രമല്ല വലിയ രീതിയിൽ കൃഷി ചെയ്യുന്നവർക്കും ഈ അറിവ് ഏറെ പ്രയോജനപ്പെടും.കേൾക്കുമ്പോൾ ഇത് ചെറിയ കാര്യമായി തോന്നാം എന്നിരുന്നാലും ചെടികളും മരങ്ങളും ദിവസവും പരിപാലിക്കുന്നവർക്ക് ഇത് വലിയ കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *