രണ്ടര സെന്റ് 8000 മീനുകൾ ലാഭം അറിഞ്ഞാൽ നിങ്ങളും തുടങ്ങും ഈ മൽസ്യ കൃഷി രീതി

കോഴി വളർത്തൽ കാലിവളർത്തൽ എന്നിവയെ അപേക്ഷിച്ച് കേരളത്തിൽ വളരെ ആദായകരമായി നടത്തിക്കൊണ്ടു പോകുന്ന ഒന്നാണ് മത്സ്യകൃഷി.വീട്ടിൽ ഒരു കുളം ഉണ്ടെങ്കിൽ ഇന്ന് മത്സ്യ കൃഷി ചെയ്ത് ആർക്കും വരുമാനം ഉണ്ടാക്കാം.കേരളത്തിൽ ഇന്ന് കൂടുതൽ പേർ സജീവമായി മത്സ്യകൃഷി രംഗത്തേക്ക് എത്തുന്നുണ്ട്. എന്നാൽ പലരും ശാസ്ത്രീയമായല്ല മത്സ്യ കൃഷി ചെയ്യുന്നത്.എന്നാലിവിടെ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ആധുനിക രീതിയിലുള്ള മത്സ്യകൃഷി ചെയ്യുകയാണ് ഒരു വൈദികൻ.സീറോ മലബാർ കത്തോലിക്കാ സഭ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള അമ്പൂരി ഫുറാനയിലെ തേക്ക് പാറ സെന്റ് മേരീസ് ഇടവകയിലെ വികാരിയച്ചൻ ആയ ഫാദർ ലിജോ കുഴിപ്പള്ളിൽ ആണ് ആധുനികമായ അക്വാപോണിക്സ് കൃഷിരീതി ചെയ്യുന്നത്. ദേവാലയം നവീകരണവുമായി ബന്ധപ്പെട്ട് ഫണ്ട് രൂപീകരണത്തിന്റെ ഭാഗമായാണ് ആദ്യമായി മത്സ്യകൃഷി എന്ന ചിന്ത ഈ വൈദികനിലേക്ക് എത്തുന്നത്.അക്വാപോണിക്സ് കൃഷിരീതിയാണ് മത്സ്യകൃഷിയുടെ തനതു രീതിയിൽ ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. 2 സെന്റ് സ്ഥലത്തിലാണ് ഇവിടെ മത്സ്യ കൃഷി ചെയ്യുന്നത്.

മത്സ്യ കൃഷി രീതികൾ പല രീതിയിൽ ഉണ്ട് എങ്കിലും ആദായകരമായ രീതിയിലൊരു കൃഷി സംയോജനം നടത്താൻ അക്വാപോണിക് എന്ന കൃഷിരീതി നമ്മളെ മാടിവിളിക്കുന്നു. 2 സെന്റ് സ്ഥലത്തിൽ ആറടിയോളം താഴ്ച്ചയിൽ ഒരു പടുതാകുളമാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്ന ഈ കൃഷിരീതിക്ക് ഒരു പ്രത്യേകതയുണ്ട്. ആറടിയോളം താഴ്ചയുള്ള ഈ പടുതാ കുളത്തിൽ നിന്ന് സബ്ബേർ സിബിൾ പമ്പ് ഉപയോഗിച്ച് അതിൽ നിന്നും വെള്ളം ഒരു ഫിൽട്രേഷൻ ഉപയോഗിച്ച് ഫിൽട്രേഷൻ ടാങ്കിലേക്ക് വലിച്ചെടുത്തു ഫിൽട്രേഷൻ നടത്തി ഇങ്ങനെ ഫിൽറ്ററേഷന് വിധേയമായ ഈ വെള്ളം മീൻകുളത്തോട് ചേർന്നുള്ള ഗ്രോ ബഡിൽ എത്തുകയും ഇവിടെ ആദായകരമായ രീതിയിലുള്ള പച്ചക്കറി കൃഷി നടത്തി സംയോജിതമായ ഒരു കൃഷിരീതിയിലേക്ക് കടക്കുകയുമാണ് അക്വാപോണിക് രീതിയിലൂടെ. ഒന്നര സെന്റീമീറ്റർ ആഴമുള്ള പടുത കൊണ്ട് നിർമ്മിച്ചതാണ് ഈ ഗ്രോബടഡ്. മുക്കാൽ മീറ്റർ ആഴത്തിൽ മെറ്റിലാണ് വിരിച്ചിരിക്കുന്നത്. ഫിൽട്രേഷൻ ടാങ്കിൽ നിന്ന് വരുന്ന വെള്ളം ഈ മെറ്റിലിലാണ് നിറഞ്ഞു നിൽക്കുന്നത്. ഇങ്ങനെ വരുന്ന ഈ വെള്ളത്തിലെ അമോണിയ കണ്ടന്റ് ഈ മെറ്റലിൽ പറ്റി പിടിക്കുകയും അങ്ങനെ ഇതിൽ നടുന്ന വിത്തുകൾ ഇത് ആഗിരണം ചെയ്തു നൈട്രേറ്റ് ആക്കി മാറ്റി പച്ചക്കറികളുടെ വളമായി തീരുന്നത്.

ഇങ്ങനെ സമൃദ്ധമായ ഒരു കൃഷി ഈ ഗ്രോ ബഡിൽ നടത്താൻ സാധിക്കും.വെണ്ട ചീര പയർ തക്കാളി പുതിന തുടങ്ങിയവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. അക്വാപോണിക്സ് കൃഷി രീതിയിലൂടെ മത്സ്യ കൃഷിയോട് അനുബന്ധിച്ചു ഈ പച്ചക്കറി കൃഷികളും ഇവിടെ ചെയ്തുവരികയാണ്.6 സെന്റ് ആഴത്തിലുള്ള ഈ പടുതാ കുളത്തിൽ 8000 മീനുകളെയാണ് ഇട്ടിരിക്കുന്നത്. നാല് അഞ്ച് മാസം കൊണ്ട് 500 ഗ്രാം വരെ തൂക്കമുള്ള മീനുകൾ ഉണ്ടാകും. ഈ അക്വപോണിക്സ് സിസ്റ്റം കേന്ദ്ര സർക്കാരിന്‍റെ ഒരു ഗ്രാൻഡ് സ്കീമിൽ ഉൾപ്പെടുത്തി കൊണ്ടാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. 40 ശതമാനം ഗ്രാൻഡ് ലഭിക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന എന്നാ പദ്ധതിയിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് വഴിയാണ് ഇത് ലഭ്യമാകുന്നത്. ശാസ്ത്രീയമായ ഒരു കൃഷിരീതി ആയതുകൊണ്ടുതന്നെ ഒരുപാട് പഠനങ്ങൾ നടത്തി ആണ് ഈയൊരു കൃഷിരീതിയിലേക്ക് എത്തി ചേർന്നത്. അതുപോലെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്‍റെ സഹായസഹകരണങ്ങളും ഈ ഒരു അക്വാപോണിക് കൃഷിരീതിക്ക് ലഭിച്ചിട്ടുണ്ട്. ചുരുങ്ങിയ സ്ഥലത്ത് ധാരാളം മീനുകളെ ഉത്പാദിപ്പിക്കാൻ സാധിക്കും എന്നതാണ് ഈ അക്വാപോണിക്സ് കൃഷി രീതിയുടെ ഒരു വിജയകരം.മറ്റൊരു പ്രത്യേകത ഇതിന്‍റെ ടെക്നിക്കൽ സിസ്റ്റം ആണ്. നമ്മൾ നിർമ്മിച്ചിരിക്കുന്ന ഈ പടുത കുളത്തിൽ മീനിന് ആവശ്യമുള്ള എയർറേഷ്യൻ എപ്പോഴും കൊടുത്തുകൊണ്ടിരിക്കണം.

അതിന് വേണ്ടി എയർഏഷ്യൻ പമ്പുകൾ സ്ഥാപിക്കണം. ഒരു സമയം പത്തു എയർ ഏഷ്യൻ ട്യൂബുകൾ പ്രവർത്തിപ്പിക്കുന്ന വിധത്തിൽ ഇവിടെ രണ്ട് എയർ ഏഷ്യൻ പമ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ പടുതാ കുളത്തിൽ സൈഡിലായി ഗ്രോബാഗുകളിൽ പച്ചക്കറി കൃഷിയും മുകളിൽ ചെടികളും നട്ടിട്ടുണ്ട്. പ്രിപഗ്രേഷനിലൂടെ ഈ കുളത്തിലെ വെള്ളം ആണ് ഇതിന് നൽകുന്നത്. ഫിഷ് ഫുഡ് ആണ് മാസ മാസമാസങ്ങളിൽ ക്രമമായി ഇതിന് നൽകിക്കൊണ്ടിരിക്കുന്നത്. മൂന്നു നേരമായി മൂന്ന് കിലോ തീറ്റയാണ് ഒരു ദിവസം നൽകുന്നത്. മത്സ്യത്തിന് പ്രോട്ടീനുകൾ ലഭിക്കുന്നതിനു വേണ്ടിയുള്ള അസോളയും നൽകുന്നുണ്ട് കാബേജ് ചേമ്പ്,പപ്പായ ഇവയുടെ ഇലയും അരിഞ്ഞു മീനുകൾക്കും തീറ്റയായി കൊടുക്കാറുണ്ട്. ഈ മത്സ്യകൃഷി യിലേക്ക് ഇറങ്ങുമ്പോൾ ഒരു ശാസ്ത്രീയ പഠനം എപ്പോഴും ആവശ്യമാണ്. മീനിന്റെ വളർച്ച അതിന്റെ ഇനം ഇവയെല്ലാം കൃത്യമായി അറിഞ്ഞിരിക്കണം.

അതുപോലെതന്നെ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന കണ്ടന്റുകൾ എല്ലാം ശാസ്ത്രീയമായി പരീക്ഷിച്ച് അതിനുശേഷം മാത്രമേ മീൻ കൃഷിയിലേക്ക് ഇറങ്ങിത്തിരിക്കാവു. നല്ല രീതിയിലുള്ള വാട്ടർ ട്രീറ്റ്മെന്റ് നടത്തുകയാണെങ്കിൽ മീനിന് ഗുണമേന്മ വളർച്ച എന്നിവ ഉണ്ടാകും.എന്നാൽ മാത്രമേ നമ്മൾ പ്രതീക്ഷിക്കുന്ന അത്ര ആദായകരമായ രീതിയിലുള്ള ഒരു ലാഭം നമുക്ക് ലഭിക്കൂ. അതുപോലെതന്നെ ഇലക്ട്രിസിറ്റിയും വളരെ പ്രധാനപ്പെട്ടതാണ്. 24 മണിക്കൂറും പമ്പുകൾ പ്രവർത്തിക്കണം. അതുകൊണ്ട് സാധാരണ വൈദ്യുതി കട്ട് ആയാലും പവർ സപ്ലൈ ഉണ്ടാകണം. അതുകൊണ്ട് ഒരു പവർ ബാക്കപ്പ് ആവശ്യമാണ്. ഇങ്ങനെ വളരെ ശാസ്ത്രീയമായ രീതിയിൽ മത്സ്യ കൃഷി നടത്തുമ്പോൾ വളരെ വിജയകരമായ രീതിയിൽ ഇത് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *