തണ്ണിമത്തൻ ഇങ്ങനെ ചെയ്യാൻ ഇത്ര സിമ്പിൾ ആയിരുന്നോ ഒരു മിനുട്ട് മതി

തണ്ണിമത്തൻ കഴിക്കാൻ ഇഷ്ടമല്ലാത്ത ആരും തന്നെ ഉണ്ടാവില്ല കാരണം കഴിക്കാൻ നല്ല രുചിയും മധുരവുമുള്ള ഒന്നാണ് നല്ല നാടൻ തണ്ണിമത്തൻ മാത്രമല്ല ചൂട് കാലത്ത് ഇത് കഴിക്കാൻ പ്രത്യേക രുചി തന്നെയാണ് ശരീരത്തെ തണുപ്പിക്കാൻ ഒരു കഷ്ണം തണ്ണിമത്തൻ കഴിച്ചാൽ മാത്രം മതി.ചൂട് കാലം വന്നാൽ കേരളത്തിലെ മാർക്കറ്റിൽ ഏറ്റവും കൂടുതൽ എത്തുന്നത് തണ്ണിമത്തൻ തന്നെയാണ് വില അധികമില്ലാത്തതിനാൽ കൂടുതൽ ആളുകളും ഓരോ തണ്ണിമത്തൻ വീതം വാങ്ങിക്കാറുണ്ട് ഇത് മുറിച്ചു കഴിക്കാൻ മാത്രമല്ല തണ്ണിമത്തൻ ഉപയോഗിച്ച് നമുക്ക് പലഹാരങ്ങൾ ഉണ്ടാക്കാൻ സാധിക്കും മാത്രമല്ല ജ്യൂസ് ആക്കി കുടിക്കാനും ഇവ വളരെ നല്ലതാണ്.അങ്ങനെ ഇടയ്ക്കിടെ തണ്ണിമത്തൻ കഴിക്കാൻ ഇഷ്ട്ടയപ്പെടുന്നവർക്ക് അറിയാൻ ആഗ്രഹമുള്ള ഒരു കാര്യമാണ് പറയുന്നത് ഇടയ്ക്കെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകും തണ്ണിമത്തൻ്റെ ഉൾഭാഗം ഒന്നും സംഭവിക്കാതെ നല്ല ഷേപ്പിൽ മുറിച്ചു എടുക്കുന്നത് പുറം തോട് മാത്രം രണ്ടു കഷ്ണങ്ങളായി.

എന്നാൽ ഉള്ളിലെ കഴിക്കുന്ന ഭാഗം മാത്രം അതുപോലെ ബോൾ ഷേപ്പിൽ കിട്ടുന്ന വിധത്തിൽ തണ്ണിമത്തൻ മുറിച്ചെടുക്കുന്നത് ഇത് ഒരുപാട് ആളുകൾ കണ്ടിട്ടുണ്ടെങ്കിലും അത് എങ്ങിനെയാണ് ഇത്ര കൃത്യമായി ചെയ്യാൻ കഴിയുന്നത് എന്ന സംശയം ഇപ്പോഴും ബാക്കിയാണ് പലരും പല ഐഡിയ ഉപയോഗിച്ച് അങ്ങനെ ചെയ്യാൻ ശ്രമിച്ചെങ്കിലും നിരാശയായിരിക്കും ഫലം.എന്നാൽ ഇനി നമുക്ക് അതുപോലെ തന്നെ തണ്ണിമത്തൻ മുറിച്ചെടുക്കാൻ സാധിക്കും ഇതിനായി നമുക്കാവശ്യം രണ്ടു തണ്ണിമത്തനുകളാണ്.ഏകദേശം ഒരേ വലിപ്പമുള്ള രണ്ടു തണ്ണിമത്തൻ വാങ്ങിയ ശേഷം ഒന്ന് പകുതിയായി മുറിക്കുക ശേഷം അതിൻ്റെ അകത്തെ കഴിക്കുന്ന ഭാഗം ചുരണ്ടി കളയുക മുറിച്ച രണ്ടു ഭാഗത്തെ കഴിക്കുന്ന ഭാഗവും ഇങ്ങനെ ചുരണ്ടി കളഞ്ഞ ശേഷം അടുത്ത തണ്ണിമത്തൻ എടുത്തു അതിൻ്റെ തോട് പച്ചനിറം വരുന്ന ഭാഗം മാത്രം ചെത്തി കളയുക.

എന്നിട്ടു അതിന്റെ കഴിക്കുന്ന ഭാഗം ചെത്തി മിനുക്കി നല്ല ബോൾ ഷേപ്പിൽ ആക്കിയെടുക്കണം ശേഷം ആദ്യം മുറിച്ചു വെച്ച രണ്ടു തോടിനു അകത്തും ഇവ വെച്ചാൽ സംഗതി റെഡിയാകും ഇത്ര സിമ്പിളായിരുന്നു ഇങ്ങനെ ചെയ്യാൻ എന്നാൽ ഇത് അത്ര പെട്ടന്നൊന്നും ആർക്കും കണ്ടുപിടിക്കാൻ സാധിക്കില്ല നിങ്ങളിൽ ചിലർക്കെങ്കിലും ഇതിന്റെ ഐഡിയ നേരത്തെ തന്നെ കണ്ടെത്താൻ കഴിഞ്ഞിരിക്കാം എന്നാൽ ഇത് ഇതുവരെ അറിഞ്ഞിട്ടില്ലാത്ത സുഹൃത്തുക്കൾക്ക് വേണ്ടിയാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *