മധുരമുള്ള മാമ്പഴം കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു പഴവർഗമാണ് മാമ്പഴം.എന്നാൽ പലപ്പോഴും നമ്മുടെ വീടുകളിലെ മാവിൽ ഉണ്ടാകുന്ന മാങ്ങ പഴുത്ത് കഴിഞ്ഞാൽ നിറയെ പുഴു ആയിരിക്കും. മാങ്ങയുടെ പുറംതൊലിയിൽ പുഴുക്കൾ അതിന്റെ മുട്ടകൾ നിക്ഷേപിക്കുകയും മാങ്ങ പഴുത്തു തുടങ്ങുമ്പോൾ ഈ മുട്ടകൾ വിരിഞ്ഞ് പുഴുക്കൾ ആവുകയും ചെയ്യും. ഇങ്ങനെയാണ് പഴുത്തു കഴിയുമ്പോൾ മാങ്ങയുടെ ഉൾഭാഗത്ത് പുഴുക്കൾ ഉണ്ടാകുന്നത്.ഇത് എങ്ങനെ തടയാൻ സാധിക്കും. പുഴു ഇല്ലാത്ത മാങ്ങ എങ്ങനെ പഴുപ്പിച്ചെടുക്കാം. ഇതിന് ചെയ്യാൻ പറ്റുന്ന ഒറ്റ മാർഗമേയുള്ളൂ. മൂപ്പെത്തുന്ന മാങ്ങ പറിച്ചു പഴുപ്പിക്കുക.പുഴു ഇല്ലാതെ മാങ്ങ പഴുപ്പിക്കാനായി അല്പം ഉപ്പ് പച്ചവെള്ളം തിളച്ചവെള്ളം മാത്രം മതി.ഇനി ഇത് ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം.
ഒരു പാത്രത്തിൽ അര ലിറ്റർ തിളച്ച വെള്ളവും അരലിറ്റർ പച്ചവെള്ളം മിക്സ് ചെയ്യുക. ഇതിലേക്ക് 25 ഗ്രാം ഉപ്പ് ഇട്ടു കൊടുക്കുക. ഈ വെള്ളത്തിലേക്ക് നമ്മൾ പറിച്ചു വച്ചിരിക്കുന്ന മാങ്ങ ഇട്ടു കൊടുക്കുക. ഇങ്ങനെ ഇട്ടു കൊടുക്കുമ്പോൾ മാങ്ങയുടെ മുകളിൽ പുഴു ഇട്ടു വച്ചിരിക്കുന്ന മുട്ടകൾ എല്ലാം നശിച്ചുപോകും. അല്പ സമയത്തിനുശേഷം മാങ്ങയിലെ ജലാംശം എല്ലാം കളഞ്ഞ് ഇത് നന്നായി തുടച്ചെടുത്ത് പഴുപ്പിക്കാൻ വെക്കണം. മാങ്ങ പഴുപ്പിക്കുന്നതിനായി മാങ്ങ എല്ലാംകൂടി ഒരു പേപ്പറിൽ പൊതിഞ്ഞു എടുക്കുക.ഇനി ഇത് നല്ലൊരു ചാക്കിലോ പേപ്പർ ബാഗിലോ വെച്ച ശേഷം നന്നായി മൂടിക്കെട്ടുക. ഈ പഴങ്ങൾ എല്ലാം പഴുക്കുന്ന സമയത്ത് ഇത്ലിൻ എന്നുപറയുന്ന ഒരു ഗ്യാസ് പുറപ്പെടുവിക്കും.
എല്ലാ പഴങ്ങളും ഒരുമിച്ച് ഇരിക്കുമ്പോൾ ഗ്യാസ് കൂടുതൽ വരുകയും പഴം പെട്ടെന്ന് പഴുക്കുകയും ചെയ്യും. മാത്രമല്ല പേപ്പർ ബാഗിൽ പൊതിഞ്ഞു വെക്കുമ്പോൾ ഇത് പെട്ടെന്ന് പുറത്തുപോവുകയും ഇല്ല. അങ്ങനെ പെട്ടെന്ന് പഴുക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. രണ്ട് മൂന്ന് ദിവസം ഇങ്ങനെ വെച്ചു കഴിഞ്ഞ് മാങ്ങ നന്നായി പഴുത്തു കിട്ടും പുഴുവും ഉണ്ടാകില്ല.ഈ സമയത്ത് മാങ്ങ ഇഷ്ടപോലെ കിട്ടുന്നതാണ് തീർച്ചയായും പച്ച പറിച്ചെടുത്ത് ഇങ്ങനെ ഒരിക്കലെങ്കിലും ചെയ്തുനോക്കണം.