വീട്ടിലെ ജോലികൾ കഴിഞ്ഞാൽ അടുക്കളയിലെ മാലിന്യം എവിടെ ഉപേക്ഷിക്കും എന്നത് എല്ലാവരേയും ബാധിക്കുന്ന ഒരു പ്രശ്നമാണ്.അടുക്കളയിൽ രാവിലെ മുതൽ ഭക്ഷണം പാകം ചെയ്യുമ്പോൾ നല്ല രീതിയിൽ മാലിന്യങ്ങൾ ഉണ്ടാകാറുണ്ട് ചില വീട്ടുകാർ ഇത് അടുത്തുള്ള പറമ്പിൽ ഉപേക്ഷിക്കും എന്നാൽ മറ്റുചില വീട്ടുകാർ ചെയ്യന്നത് വളർത്തു കോഴികൾക്കോ മറ്റോ നൽകുക എന്നതാണ് ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഇതിന്റെ ബാക്കി വരുന്ന മാലിന്യങ്ങൾ നമ്മുടെ വീടിന്റെ പരിസരത്ത് തന്നെ കിടക്കും ഇത് വലിയ മണം ഉണ്ടാക്കും നമ്മുടെ വീടിന്റെ പരിസരത്ത്.ഇന്ന് മിക്ക വീടുകൾക്കും നമ്മുടെ പഞ്ചായത്തിൽ നിന്ന് അല്ലെങ്കിൽ മുൻസിപാലിറ്റിയിൽ നിന്നും അടുക്കള മാലിന്യം നിക്ഷേപിക്കാൻ സംവിധാനങ്ങൾ വീട്ടിൽ എത്തിച്ചുകൊടുക്കാറുണ്ട് ഒരു ടാങ്കാണ് ഈ രീതിയിൽ വീടുകൾക്ക് കൊടുക്കുന്നത്.
എന്നാൽ ഈ സംവിധാനം ലഭിക്കാത്തവരാണ് ഇന്നും കൂടുതലായും ഉള്ളത് ഇവർക്ക് അടുക്കള മാലിന്യം കൃത്യമായി എന്തു ചെയ്യണമെന്ന് അറിയില്ല ഇത്തരക്കാർക്ക് വേണ്ടിയാണ് നമ്മൾ ഇന്ന് ഡബിൾ ബക്കറ്റ് സിസ്റ്റം എന്ന അടുക്കള മാലിന്യം നിക്ഷേപിക്കാൻ കഴിയുന്ന ഒരു ടാങ്ക് എങ്ങിനെ നിർമ്മിക്കാം എന്നു പറയുന്നത്.നിരവധി വീട്ടുകാർ ഈ രീതിയിൽ ബക്കറ്റ് ഉപയോഗിച്ച് ഇങ്ങനെ നിർമ്മിച്ചു.ഇതിന്റെ ഏറ്റവും നല്ല ഗുണങ്ങൾ എന്തെന്നാൽ ഇങ്ങനെ ചെയ്താൽ നമുക്ക് നമ്മുടെ വീട്ടിൽ കൃഷിയും ചെയ്യാൻ സാധിക്കും വളം വാങ്ങേണ്ട ആവശ്യമില്ല അടുക്കളയിലെ മാലിന്യങ്ങൾ ഈ ബക്കറ്റിൽ നിക്ഷേപിക്കണം അതിനു ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടത് അത് മാലിന്യം നിക്ഷേപിക്കുന്ന സമയത്താണ് ചെയ്യേണ്ടത് അതെല്ലാം കഴിഞ്ഞു ദിവസങ്ങൾക്ക് ശേഷമാണ് ഇവ ചെടികൾക്കും മരങ്ങൾക്കും വിട്ടുകൊടുക്കാൻ എടുക്കേണ്ടത്.
ഇങ്ങനെയൊരു ഡബിൾ ബക്കറ്റ് സിസ്റ്റം നിങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആദ്യമായി വേണ്ടത് രണ്ട് ബക്കറ്റ് തന്നെയാണ് ഇവ രണ്ടും ഒന്നിന് മുകളിൽ ഒന്നായി ഒട്ടിക്കണം മുകളിൽ വെക്കുന്ന ബക്കറ്റിന് താഴെയായി കുറച്ചു തുളകൾ ഇട്ടുകൊടുക്കണം ബക്കറ്റിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങളിൽ നിന്നും വരുന്ന വെള്ളം താഴേക്ക് ഇറങ്ങിപ്പോകാൻ വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത് ഈ വെള്ളം ശേഖരിക്കാൻ താഴെ വെച്ചിട്ടുള്ള ബക്കറ്റിൽ ഒരു പൈപ്പ് ഘടിപ്പിക്കാവുന്നതാണ്.ഒട്ടും ബുദ്ധിമുട്ടില്ലാതെ വളരെ പെട്ടന്ന് ഇത് നമുക്ക് നിർമ്മിക്കാൻ സാധിക്കും വീടിന്റെ പരിസരത്ത് തന്നെ ഇത് വെക്കാവുന്നതാണ് അടുക്കളയിൽ നിന്നും കിട്ടുന്ന മാലിന്യം എല്ലാ ദിവസവും ഇതിൽ നിക്ഷേപിക്കാം.ഇവ വളമായി മാറുമ്പോൾ ചെടികൾക്ക് ഇട്ടുകൊടുക്കാം ഇങ്ങനെ ചെയ്യുന്ന കൃഷിയും പൂന്തോട്ടവും വളരെ പെട്ടന്ന് കായ്ക്കുകയും പൂക്കുകയും ചെയ്യും.