എല്ലാവർക്കും പത്തിരി കഴിക്കാൻ ഇഷ്ടമാണെങ്കിലും അത് തയ്യാറാക്കാൻ വളരെ മടിയാണ്.ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടാണ് ഈ മടിക്ക് കാരണം.എന്നാൽ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ പത്തിരി തയ്യാറാക്കാം. എങ്ങനെയെന്നല്ലേ അരി അരച്ചിട്ടാണ് ഈ പത്തിരി തയ്യാറാക്കുന്നത്. ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. ചേരുവക പച്ചരി ഉപ്പ് വെള്ളം തയ്യാറാക്കുന്ന വിധം തലേദിവസം വെള്ളത്തിൽ കുതിർത്ത പച്ചരി ശിശുദിന ഉപ്പും വെള്ളവും ചേർത്ത് മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേയ്ക്ക് കുറച്ചു കൂടി വെള്ളം ചേർക്കുക.ഇനി ഇത് സ്റ്റവ്വിൽ മീഡിയം ഫ്ലെയിമിൽ വച്ച് നന്നായി ഇളക്കി കൊണ്ടിരിക്കുക.ഇതിലെ വെള്ളമെല്ലാം പറ്റി ഒരു മാവു കുഴച്ച പരുവത്തിൽ ആകുന്നതുവരെ ഇളക്കുക.ശേഷം വാങ്ങിവെക്കുക.
ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അല്പം വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് കുഴച്ചെടുക്കുക.കയ്യിൽ അൽപം എണ്ണ പുരട്ടി ഇത് ഓരോ ചെറിയ ഉരുളകളാക്കി എടുക്കുക. ഉരുളകളാക്കി എടുത്ത മാവ് ചപ്പാത്തി പ്രസ്സിൽ വെച്ച് പ്രെസ്സ് ചെയ്തെടുക്കുക. ഇനി ഇത് അരിപ്പൊടിയിൽ മുക്കിയെടുക്കുക.എല്ലാം പരത്തി എടുത്തശേഷം ഒരു പാൻ ചൂടാക്കി മറിച്ചും തിരിച്ചുമിട്ട് ചുട്ട് എടുക്കണം.അപ്പോൾ നല്ല സോഫ്റ്റും രുചികരവുമായ പത്തിരി റെഡി.സാധാരണ നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന രീതി കുറച്ചു ബുദ്ധിമുട്ട് നിറഞ്ഞതാണ് മാത്രമല്ല പണിയും കൂടുതലാണ് മാവ് കുഴക്കുന്നത് തന്നെയാണ് എല്ലാവർക്കും ബുദ്ധിമുട്ടായി തോന്നാറുള്ളത് എന്നാൽ അത് ഇവിടെ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇനി എല്ലാവരും ഈ രീതി ഒന്ന് ചെയ്തുനോക്കണം സമയം ലാഭിക്കുക എന്ന കാര്യം മാത്രമല്ല സാധാരണ വീട്ടിൽ ഉണ്ടാകുന്ന ഈ ജോലി മടുപ്പില്ലാതെ ചെയ്യാനും സഹായിക്കും.കൂടാതെ പത്തിരിയുടെ രുചിയിൽ ചില വ്യത്യാസങ്ങൾ കൂടി നിങ്ങൾക്ക് അറിയാൻ സാധിക്കും.നമ്മൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ അവയുടെ രുചി നല്ലതാകണമെങ്കിൽ പാകം ചെയ്യുന്ന സമയത്ത് തന്നെ ചില കാര്യങ്ങൾ ചെയ്യണം.പാകം ചെയ്യുന്ന ഭക്ഷണത്തിൽ ചേർക്കുന്ന ഓരോ ചേരുവയും അതിൻ്റെ സമയത്ത് ചേർക്കുമ്പോൾ ആണല്ലോ രുചി കൂടുന്നത് അതുപോലെ തന്നെയാണ് ഈ പത്തിരി ഉണ്ടാക്കുന്ന രീതിയും.