നാരങ്ങ തൊലി വെറുതെ കളയല്ലേ വീട്ടിൽ പുട്ടുകുറ്റി ഉണ്ടെങ്കിൽ ഇതൊന്ന് പരീക്ഷിച്ചുനോക്കൂ

സാധാരണ നമ്മൾ എല്ലാവരും തന്നെ നാരങ്ങ ജ്യൂസ് പിഴിഞ്ഞശേഷം നാരങ്ങയുടെ തൊലി വെറുതെ കളയുകയാണ് പതിവ്. എന്നാൽ ഇനിമുതൽ നാരങ്ങയുടെ തൊലി വെറുതെ കളയണ്.അതുകൊണ്ട് നമുക്ക് ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം.എന്താണെന്നല്ലേ നോക്കാം. ചേരുവക നാരങ്ങയുടെ തൊലി പുളി വെള്ളം കടുക് നല്ലെണ്ണ ഉലുവ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് വേപ്പില വറ്റൽ മുളക് മഞ്ഞൾപൊടി മുളകുപൊടി കായപ്പൊടി ഉപ്പ് വിനാഗിരി തയ്യാറാക്കുന്ന വിധം നാരങ്ങയുടെ തൊലി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇനി ഇത് ആവിയിൽ വേവിച്ചെടുക്കണം.ആവിയിൽ വേവിച്ചു എടുക്കുമ്പോൾ ഇടിയപ്പ പാത്രത്തിൽ വച്ചു അല്ല പുട്ട് കണയിൽ വെച്ചുവേണം വേവിച്ചു എടുക്കാൻ.ആവി വന്നശേഷം ഇത് വാങ്ങി വയ്ക്കുക.ഇനി ഒരു ചട്ടി ചൂടാക്കി അതിലേക്ക് നല്ലെണ്ണ ഒഴിക്കുക. ഇനി ഉലുവ ചേർത്തു കൊടുക്കുക.

ഉലുവ പൊട്ടിയ ശേഷം കടുക് പൊട്ടിക്കുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് വേപ്പില വറ്റൽ മുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക.ഇതൊന്നും മൊരിഞ്ഞു വരുമ്പോൾഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കായപ്പൊടി എന്നിവ ഇട്ട് പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇനി ഇതിലേക്ക് ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒരു നെല്ലിക്ക വലുപ്പത്തിൽ ഉള്ള പുളി കുതിർത്ത് ഈ വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.ഇനി വിന്നാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.ശേഷം നമ്മൾ നേരത്തെ വേവിച്ചു വച്ചിരിക്കുന്ന നാരങ്ങാത്തൊലി ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക.അല്പം കൂടി വെള്ളം ചേർത്തശേഷം ഇതൊന്നും മൂടി വച്ചു തിളപ്പിക്കുക.

നന്നായി തിളച്ചു വരുമ്പോൾ വാങ്ങിവയ്ക്കുക.അപ്പോൾ നാരങ്ങയുടെ തൊലി കൊണ്ടുള്ള അടിപൊളി കറി റെഡി.വീട്ടിൽ പുട്ടുകുറ്റിയോ അല്ലെങ്കിൽ ഭക്ഷണം പുഴുങ്ങുന്ന എന്തെങ്കിലും പാത്രങ്ങൾ ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്തുനോക്കണം എന്നും വെറുതെ കളയുന്ന നാരങ്ങ തൊലി ഉപയോഗിച്ച് ഇങ്ങനെ ചെയ്യാവുന്നതാണ് ഒരു ദിവസം കിട്ടുന്ന തൊലി തികയില്ല അതിനാൽ ദിവസവും കിട്ടുന്ന തൊലി സൂക്ഷിച്ചു വെക്കണം.എന്തായാലും എന്നും ഒഴിവാക്കുന്ന ഒരു സാധനം ഉപയോഗിച്ച് ഇങ്ങനെ ചെയ്യാൻ സാധിക്കുന്നത് വളരെ നല്ല കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *