തയ്യൽ മെഷീനിൽ തൈക്കുമ്പോൾ നൂൽ ഇടയ്ക്കിടെ പൊട്ടി പോകാറുണ്ടോ എങ്കിൽ ആ പ്രശ്നം ഇനിയുണ്ടാകില്ല

പണ്ടൊക്കെ തയ്യൽ ഒരു കൈത്തൊഴിൽ ആയിരുന്നെങ്കിൽ ഇന്ന് എല്ലാവരുടെയും വീടുകളിൽ ഒരു തയ്യൽ മെഷീൻ കാണും. വർദ്ധിച്ചുവരുന്ന സ്റ്റിച്ചിങ് ചാർജ് തന്നെയാണ് സ്വന്തം വസ്ത്രങ്ങൾ സ്വയം സ്റ്റിച് ചെയ്തെടുക്കാം എന്ന ചിന്താഗതിയിലേക്ക് ഓരോ സ്ത്രീയും മാറാൻ കാരണം.ഇനി പുതിയ വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്ത് എടുക്കാൻ അറിയില്ലെങ്കിൽ കൂടിയും കീറിയ വസ്ത്രങ്ങൾ സ്വയം തയിച്ചു എടുക്കാൻ എങ്കിലും ഇന്ന് തയ്യിൽ മെഷിൻ വാങ്ങുന്നവർ ഉണ്ട്.എന്നാൽ തുടക്കക്കാർക്ക് തയ്യൽ മെഷീൻ ഉപയോഗിക്കുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. പരിചയ കുറവ് തന്നെയാണ് ഇതിന് പ്രധാന കാരണം.തുടക്കക്കാരുടെ ഒരു പ്രധാന പ്രശ്നമാണ് നൂൽ പൊട്ടി പോകുക എന്നത്.ഇതിന് കാരണം എന്താണെന്നും ഇത് എങ്ങനെയാണ് പരിഹരിക്കുന്നത് നോക്കാം.ആദ്യം തന്നെ സൂചി ആണ് ശ്രദ്ധിക്കേണ്ടത്.

സൂചി എപ്പോഴും നല്ല ഷാർപ് ആയിരിക്കണം. അതുപോലെ എപ്പോഴും കറക്റ്റ് പൊസിഷനിൽ തന്നെ വേണം ഇടാൻ. പിന്നെ തയ്യൽ മെഷീന്‍റെ പ്ലേറ്റിന്‍റെ പല്ലിനിടയിൽ ധാരാളം പൊടികൾ കാണും.ഇത് ഇപ്പോഴും ക്ലീൻ ചെയ്യണം.കൂടാതെ പ്ലേറ്റ് എപ്പോഴും നല്ല കറക്റ്റ് ഫിറ്റിൽ വേണം ഇരിക്കാൻ. ലൂസായി ഇരിക്കുകയാണെങ്കിൽ നൂൽ പൊട്ടി പോകാൻ ചാൻസ് ഉണ്ട്.നൂൽ ഇടുന്ന സ്പ്രിംഗ് ഭാഗം കറക്റ്റ് ആണോന്ന് ചെക്ക് ചെയ്യണം ഇല്ലെങ്കിലും നൂല് പൊട്ടാൻ ചാൻസ് ഉണ്ട്.അതിനിടയിൽ പൊടി കയറി ഇരുന്നാലും നൂല് പൊട്ടാൻ സാധ്യതയുണ്ട്.ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് കഴിഞ്ഞാൽ നൂൽ പൊട്ടുന്ന ബുദ്ധിമുട്ട് നമുക്ക് ഒഴിവാക്കാവുന്നതാണ്.

ഇന്ന് നിരവധി വീടുകളിൽ വരുമാന മാർഗ്ഗത്തിനു വേണ്ടി തയ്യൽ മെഷീൻ വീട്ടിൽത്തന്നെ വെച്ച് തുണികൾ തൈച്ചു കൊടുക്കുന്നുണ്ട് ഇങ്ങനെയുള്ള വീട്ടുകാർക്ക് ഇടയ്ക്കിടെ ഉണ്ടാക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരമാണിത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഈ നല്ല അറിവ് നിങ്ങളുടെ അടുത്ത വീട്ടുകാർക്ക് കൂടി പകർന്നുകൊടുക്കണം നമ്മുടെ നാട്ടിലെ നിലവിലെ സാഹചര്യം അനുസരിച്ചു ഇങ്ങനെയുള്ള തൊഴിൽ ചെയ്യുന്നവരാണ് കൂടുതലും അവർക്ക് പ്രയോജനപ്പെടും.ഇനി തയ്യൽ മെഷീൻ വാങ്ങാനിരിക്കുന്നവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണിത് തുണികൾ തുന്നുന്ന സമയത്ത് ഇങ്ങനെയുള്ള പ്രശ്നങ്ങൾ വന്നാൽ ഉടനെ ശെരിയാക്കാം.

Leave a Reply

Your email address will not be published. Required fields are marked *