നോമ്പ് കാലം വന്നാൽ വീട്ടിൽ സാധാരണ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ പലഹാരങ്ങൾ എല്ലാ വീട്ടിലും ഉണ്ടാക്കാറുണ്ട് അങ്ങനെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നാണ് നല്ല രുചിയുള്ള സമൂസ.ഇത് നമുക്ക് പല രുചിയിൽ ഉണ്ടാക്കാൻ സാധിക്കും ചിലർ സമൂസ ഉണ്ടാക്കുന്നത് പയർ ഉപയോഗിച്ചാണ് എണ്ണവും മറ്റുചിലർ സമൂസയുടെ ഉള്ളിൽ വെക്കുന്നത് നല്ല വേവിച്ച കോഴി ഇറച്ചിയാണ് എന്തൊക്കെ വെച്ചാലും മറ്റുള്ള പലഹാരങ്ങളേക്കാൾ സമൂസയ്ക്ക് രുചി കൂടുതൽ തന്നെയാണ്.പക്ഷെ ഇങ്ങനെ ഒരുപാട് പലഹാരങ്ങൾ ഉണ്ടാക്കുന്ന സമയത്ത് ജോലികൾ എളുപ്പമാക്കാൻ വേണ്ടി ഒരുപാട് വീട്ടുകാർ സമൂസയുടെ ഷീറ്റ് വാങ്ങിക്കാറുണ്ട് ആദ്യ കാലങ്ങളിൽ ഇവ നമ്മുടെ വീട്ടിൽ തന്നെ മാവ് ഉപയോഗിച്ച് ഉണ്ടാക്കുകയാണ് പതിവ് എന്നാൽ ഇപ്പോൾ കാലം മാറിയത് അനുസരിച്ചു ഇവ നമുക്ക് കടകളിൽ നിന്നും വാങ്ങിക്കാകാൻ സാധിക്കും ഇത് കാരണം നമുക്ക് ജോലി എളുപ്പമാക്കാം പക്ഷെ പലരും വിട്ടുപോകുന്ന ഒരു കാര്യമുണ്ട്.
ഇങ്ങനെ വാങ്ങുന്ന സമൂസ ഷീറ്റ് എത്രകാലം പഴക്കമുള്ളതാണ് എന്നു നമുക്ക് അറിയാൻ വഴിയില്ല വീട്ടിലേക്ക് സമൂസ ഉണ്ടാക്കാൻ വാങ്ങിക്കുന്ന ഷീറ്റ് ചിലപ്പോൾ വർഷങ്ങൾ പഴക്കമുള്ളതായിരിക്കാം വലിയ കടകളിൽ ലോഡ് കണക്കിന് ഇവ കൊണ്ടുവരുമ്പോൾ അത് അവർ പ്രതീക്ഷിക്കുന്ന രീതിയിൽ ചിലവാക്കണമെന്നില്ല അത് കാരണമാണ് പല കടകളിലും സാധനങ്ങൾ വിറ്റഴിയാതെ പഴകി കിടക്കുന്നത് ഇങ്ങനെ പഴകി കിടക്കുന്ന സാധനങ്ങൾ ഭക്ഷണ സാധനങ്ങൾ ആകുമ്പോൾ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും എങ്ങനെയെന്നല്ലേ ഇവ കഴിക്കാൻ വേണ്ടി നമ്മൾ വാങ്ങുമ്പോൾ ഇതിന്റെ പഴക്കവും നമ്മൾ അറിയുന്നില്ല പല സ്ഥലങ്ങളിലും ഇങ്ങനെയുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കാൻ പാടില്ല.
എങ്കിലും നമ്മുടെ നാട്ടിലെ രീതി അങ്ങനെയല്ല അതിനാൽ കടകളിൽ നിന്നും സമൂസ ഷീറ്റ് പോലെ കഴിക്കാൻ വാങ്ങുന്ന സാധനങ്ങൾ നല്ലപോലെ പരിശോധിക്കണം.ചില കടകളിൽ എങ്കിലും ഇവ പാക്കറ്റിൽ അല്ല വിൽക്കുന്നത് എന്നതുകൊണ്ടും ഇതിൻ്റെ പഴക്കം വാങ്ങുന്നവർക്ക് അറിയാൻ യാതൊരു സംവിധാനവുമില്ല അതിനാൽ ഇതൊക്കെ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്നതിന് മുൻപ് തന്നെ കഴിക്കാൻ അനുയോജ്യമായതാണോ എന്നു പരിശോധിക്കേണ്ടത് നമ്മുടെ കടം തന്നെയാണ്.വീട്ടിൽ ഒരുപാട് പ്രതീക്ഷകളോടെ ഉണ്ടാകുന്ന പലഹാരങ്ങൾ ഇങ്ങനെയുള്ള പഴയ സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കരുത് നമ്മൾ തന്നെ ഉറച്ച തീരുമാനമെടുക്കുക.