ഇന്ന് ആരെങ്കിലും ഈ കാര്യം പറയുമ്പോൾ എല്ലാവരും ആദ്യമേ ചോദിക്കുന്നത് ഇതിനെക്കുറിച്ചു അറിയാത്ത ആരെങ്കിലുമുണ്ടോ എന്നായിരിക്കും അങ്ങനെയുള്ളവരോട് ഒരു കാര്യം പറഞ്ഞോട്ടെ ഇന്ന് ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്ന ഭൂരിഭാഗം വീടുകളിലും ഗ്യാസ് സിലിണ്ടർ സുരക്ഷിതമായി ഫിറ്റ് ചെയ്യാൻ അറിയില്ല ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതാണ് സത്യം.പലരും ഈ കാര്യം തുറന്നു പറയാറില്ല സിലിൻഡ് വീട്ടിൽ കൊണ്ടുവരുന്ന ദിവസം ആരെക്കൊണ്ടെങ്കിലും ഫിറ്റ് ചെയ്യിക്കുകയാണ് ചെയ്യാറുള്ളത് ചിലർക്ക് ഫിറ്റ് ചെയ്യാൻ അറിയാമെങ്കിലും സ്വയം ഈ കാര്യം ചെയ്യാറില്ല കാരണം പലർക്കും പേടിയാണ് ഇത്തരക്കാർക്ക് വേണ്ടിയാണ് ഇത് നമ്മൾ വിശദമായി പറയുന്നത്.ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്ന എല്ലാവരും ഈ കാര്യംങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം സിലിണ്ടർ വീട്ടിൽ എത്തിച്ചാൽ സുരക്ഷിതമായി അത് ഫിറ്റ് ചെയ്യാൻ ഇനി മറ്റൊരാളുടെ സഹായം വേണ്ടിവരരുത്.
ഗ്യാസ് സിലിണ്ടർ വീട്ടിൽ കൊണ്ടുവന്നാൽ ആദ്യമേ ചെയ്യേണ്ടത് അത് സുരക്ഷിതമായി തന്നെ വെക്കുക എന്നതാണ് അതിനു ശേഷം ഫിറ്റ് ചെയ്യാൻ വേണ്ടി സിലിണ്ടറിന്റെ മുകളിൽ സീൽ ചെയ്തു വെച്ചിരിക്കുന്ന പ്ലാസ്റ്റിക് എടുത്തുമാറ്റുക ഇത് അത്യാവശ്യം കരുത്തിൽ ആയിരിക്കും സീൽ ചെയ്തിരിക്കുന്നത് കൈകൊണ്ട് പൊട്ടിച്ചെടുക്കാൻ കുറച്ചു പ്രയാസമാണ് ഇത് പൊട്ടിച്ച ശേഷം പിന്നെ കാണുന്ന ഒരു പ്ലാസ്റ്റിക്കിന്റെ തന്നെ അടപ്പായിരിക്കും ഇത് തുറക്കാൻ വേണ്ടി അതിൽ തന്നെ ഘടിപ്പിച്ചിരിക്കുന്ന നൂലിൽ വലിച്ചു പിടിച്ചു അടപ്പ് മുകളിലേക്ക് പൊക്കിയാൽ അത് തുറന്നുവരും ഇത്രയുമാണ് ആദ്യം സിലിണ്ടറിൽ ചെയ്യേണ്ടത് അതിനു ശേഷം ഗ്യാസ് ബർണർ എടുത്തു ഫിറ്റ് ചെയ്യണം ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യം റഗുലേറ്റർ ഓൺ ആണോ ഓഫ് ആണോ എന്നു പ്രത്യേകം ശ്രദ്ധിക്കണം.
ഓൺ ആണെങ്കിൽ ഓഫ് ചെയ്ത ശേഷം മാത്രം സിലിണ്ടറിലേക്ക് ഫിറ്റ് ചെയ്യുക.റഗുലേറ്റർ താഴേക്ക് തിരിച്ചാൽ ഓഫ് ആകും മുകളിലേക്ക് ഓൺ ആകുകയും ചെയ്യും.ഇനി ചെയ്യേണ്ടത് രണ്ട് കൈകൊണ്ടു റഗുലേറ്റർ പിടിച്ചു അതിൻ്റെ താഴെയുള്ള പ്രെസ്സ് ചെയ്യാൻ കഴിയുന്ന സാധനം മുകളിലേക്ക് വലിച്ചുപിടിച്ചു സിലിണ്ടറിൽ വെച്ച് അമർത്തുക ഇത്രമാത്രം ചെയ്താൽ സിലിണ്ടർ ഫിറ്റ് ചെയ്യുന്ന പരിപാടി കഴിഞ്ഞു വളരെ സിമ്പിളായി ചെയ്യാവുന്ന കാര്യമാണ് അല്പം ശ്രദ്ധകൂടി വേണമെന്ന് മാത്രം.