വീടിൻ്റെ ചോർച്ച പരിഹരിക്കാൻ ഇതിനു മുൻപും നമ്മൾ ചില പരിഹാര മാർഗ്ഗങ്ങൾ പറഞ്ഞിട്ടുണ്ട് എങ്കിലും മറ്റൊരു മാർഗ്ഗം കൂടി നമുക്ക് ചെയ്‌തുനോക്കാവുന്നതാണ്.ഒരു പ്രശ്നത്തിന് നിരവധി പരിഹാര മാർഗ്ഗങ്ങൾ ഉള്ളപോലെ നമ്മുടെ വീടിൻ്റെ ചോർച്ച മാറ്റാനും നിരവധി മാർഗ്ഗങ്ങളുണ്ട്.മഴ കൂടിയാൽ വളരെ ചെറിയ വിള്ളലിലൂടെയും മഴവെള്ളം വീടിനു അകത്തേക്ക് വരും നമ്മൾ താമസിക്കുന്ന വീടിനു അത്റരമൊരു പ്രശ്നം വന്നാൽ പിന്നെ അത് പരിഹരിക്കാതെ ഒന്നും ചെയ്യാൻ നമുക്കാവില്ല പഴയ വീടുകൾക്കും പുതിയ വീടുകൾക്കും വലിയ കെട്ടിടങ്ങൾക്കും ഇന്ന് ഇത്തരത്തിൽ ചോർച്ച പ്രശ്നം കണ്ടുവരുന്നുണ്ട്.വാർക്കാൻ ഉപയോഗിച്ച കമ്പിയുടെ ഗുണനിലവാരം കുറഞ്ഞു വിള്ളൽ വീഴുന്നതാകും കാരണം അല്ലെങ്കിൽ വാർക്കുന്ന സമയത്തെ ശ്രദ്ധ കുറവുകൊണ്ടും ഇങ്ങനെ സംഭവിക്കാം അങ്ങനെ നിരവധി കാര്യങ്ങളുണ്ട് ഒരു വീട് ചോരുന്നതിന് വീട് ചോർച്ച തുടങ്ങിയാൽ പിന്നെ അത് വളരെ പെട്ടന്ന് തന്നെ പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നതായിരിക്കും നല്ലത്.
സാധാരണ ഇത്തരം കാര്യങ്ങൾക്ക് ചെലവ് അല്പം കൂടുതലാണ് എന്നാൽ ഇവിടെ നമുക്ക് ചോർച്ച മാറ്റാൻ വളരെ കുറഞ്ഞ ചെലവ് മാത്രമേ വരുന്നുള്ളൂ മാത്രമല്ല ഇങ്ങനെ ചെയ്‌താൽ നമ്മുടെ വീട് പിന്നെ ഒരിക്കലും ചോരില്ല വീടിന് നല്ല കരുത്ത് ലഭിക്കും.ഈ പരിഹാര മാർഗ്ഗം വേനൽ കാലത്ത് ചെയ്യുന്നത് ആയിരിക്കും നല്ലത് അല്ലെങ്കിൽ മഴ വളരെ കുറഞ്ഞ സമയത്ത് ചെയ്യുക.ഒരു വീട്ടുകാരെ സംബന്ധിച്ചു സ്വന്തം വീട് ചോരുക എന്നു പറയുമ്പോൾ അത് വലിയ കാര്യം തന്നെയാണ് അതുകൊണ്ടു തന്നെയാണ് എന്തൊക്കെ സാഹചര്യത്തിലും ഈ പ്രശ്നത്തിന് പരിഹാരം കാണുന്നത്.
ഓടിട്ട വീടാണെങ്കിൽ പൊട്ടിയ ഓട് മാത്രം മാറ്റിയാൽ മതിയാകും പക്ഷെ ഇപ്പോഴത്തെ വീടുകൾ വാർക്കുന്നത് ആയതുകൊണ്ട് തന്നെ ചോർച്ച വിള്ളൽ തുടങ്ങിയ പ്രശ്നങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം.വീടിന് മുകളിൽ മരങ്ങളും ചെടികളും വളർത്തുമ്പോൾ ശ്രദ്ധിക്കണം കൂടുതൽ വേര് ഉണ്ടാകുന്ന ചെടികൾ ആണെങ്കിൽ വാർപ്പിലേക്ക് വേര് ഇറങ്ങാൻ സാധ്യത കൂടുതലാണ്.ഇനി വെള്ളം അകത്ത് കടക്കുന്ന പ്രശ്നം വന്നാൽ ഉടനെ ഈ രീതി ചെയ്തോളൂ ആരേയും വിളിക്കാതെ നമുക്ക് തന്നെ ചെയ്യാവുന്ന കാര്യമാണ് വളരെ എളുപ്പമാണ്.അപ്പൊ മഴ പെയ്യുമ്പോൾ വെള്ളം വീടിന് അകത്തെ കടക്കുന്നുണ്ട് എങ്കിൽ ഇങ്ങനെയൊന്നു ചെയ്തുനോക്കൂ തീർച്ചയായും ഫലം ലഭിക്കും.