മലയാളികൾ സാധാരണയായി കഴിക്കാറുള്ളത് ചോറാണ് ദിവസം രണ്ടുനേരം ചോറ് തന്നെയാണ് ശീലം എന്നാൽ ചിലർ മാത്രം ചപ്പാത്തി കഴിക്കാറുണ്ട്.ദിവസവും രാത്രി ചപ്പാത്തി കഴിക്കുന്നവർ പോലും ഇടയ്ക്ക് ചോറ് കഴിക്കാറുണ്ട് കാരണം പണ്ടുമുതലേ ദിവസം രണ്ടുനേരം ചോറ് കഴിച്ചാണ് ശീലിച്ചത് അത് കാരണം ദിവസം ഒരു നേരം എങ്കിലും ചോറ് കഴിച്ചില്ലെങ്കിൽ തൃപിതിയാകില്ല.ഇങ്ങനെയുള്ള ഭക്ഷണ ക്രമീകരണത്തിൽ പല ദിവസങ്ങളിലും വീട്ടിൽ ചോറ് ബാക്കിവരും ഭൂരിഭാഗം വീട്ടുകാരും ബാക്കി വരുന്ന ചോറ് കളയുകയാണ് പതിവ് മറ്റുചിലർ എന്തെങ്കിലും വളങ്ങളിൽ ഉപയോഗിക്കും.എന്നാൽ ഇനിമുതൽ വീട്ടിൽ ബാക്കിവരുന്ന ചോറ് കളയേണ്ടതില്ല അതുകൊണ്ടു നമുക്ക് നല്ല പൊള്ളുന്ന ചപ്പാത്തി തന്നെ ഉണ്ടാക്കാൻ സാധിക്കും ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ ചോറ് ബാക്കി വന്നില്ലെങ്കിലും ചോറ് ഉപയോഗിച്ച് ദിവസവും നിങ്ങൾ ചപ്പാത്തി ഉണ്ടാക്കും അത്രയ്ക്കും രുചിയാണ്.
സാധാരണ ചപ്പാത്തി ഉണ്ടാക്കുന്നതിലും എളുപ്പവുമാണ് ചോറ് ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കൽ കുട്ടികൾക്കും മുതിർന്നവർക്കും നന്നായി ഇഷ്ടപ്പെടും മാത്രമല്ല കറികൾ ഒന്നും തന്നെ ഇല്ലാതെ ഈ ചപ്പാത്തി കഴിക്കാൻ സാധിക്കും അത്രയും സോഫ്റ്റായി ഉണ്ടാക്കാൻ കഴിയുന്ന ഒരു ചപ്പാത്തി തന്നെയാണ് ഇത്.ബാക്കി വന്ന മുഴുവൻ ചോറും എടുത്ത ശേഷം അല്പം ഗോതമ്പ് പൊടി കൂടി ഇതിൽ ചേർത്തുകൊടുക്കണം ചപ്പാത്തിയുടെ നിറം ലഭിക്കാനും രുചി കൂടാനും ഇത് സഹായിക്കും.ചപ്പാത്തി എന്നത് നമുക്ക് രാത്രിയും പകലും എപ്പോ വേണമെങ്കിലും കഴിക്കാൻ കഴിയുന്ന ഒരു ഭക്ഷണമാണ് ആരോഗ്യത്തിന് വളരെ നല്ലതുമാണ്.ദിവസവും ചപ്പാത്തി ഉണ്ടാക്കുന്നവർ ആണെങ്കിൽ ചോറ് ഉപയോഗിച്ച് ഉണ്ടാക്കിയാൽ ജോലി കുറഞ്ഞുകിട്ടും മാവ് കുഴക്കുന്ന ജോലി ഇതിനു ആവശ്യമില്ല ചോറ് മുഴുവനായും എടുക്കുക.
എന്നിട്ട് മിക്സിയിൽ ഇട്ടു കുഴമ്പ് രൂപത്തിൽ ആക്കിയെടുത്ത ശേഷം അല്പം ഗോതമ്പ് പൊടി കൂടി ചേർത്ത് കുഴച്ചാൽ ചപ്പാത്തിക്കുള്ള മാവ് റെഡി ഇനി വേണമെങ്കിൽ അല്പം ഓയിൽ കോടി ചേർക്കുക അതിനു ശേഷം ചപ്പാത്തട്ടി പരത്തി വേവിച്ചാൽ മാത്രം മതി.ഒന്നോ രണ്ടോ മിനിറ്റുകൊണ്ട് ചപ്പാത്തി നല്ലപോലെ വെന്തുവരുന്നത് കാണാം ചോറുകൊണ്ട് ചപ്പാത്തി ഉണ്ടാക്കുമ്പോൾ ചിലരെങ്കിലും പറയാറുണ്ട് പൊളിവരാറില്ല എന്നു എന്നാൽ ഈ രീതിയിൽ ഉണ്ടാക്കിയാൽ നന്നായി പൊള്ളിവരും നല്ല രുചിയുമാണ്.വീട്ടിൽ ചോറ് ബാക്കി വരാറുണ്ടെങ്കിൽ ഒരുതവണ ഇതൊന്നു ചെയ്തുനോക്കൂ.