വീടുകളിലെ ചിലവിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വന്നുകൊണ്ടിരിക്കുന്ന ഒന്നാണ് കറന്റ് ബിൽ എന്തെങ്കിലും ചെയ്തിട്ട് ആണെങ്കിലും വീട്ടിലെ കറന്റ് ബിൽ കുറയ്ക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത്.എന്നാൽ വീട്ടിലെ കറന്റ് ബിൽ കുറയ്ക്കാൻ ആദ്യം ചെയ്യേണ്ടത് ആ വീട്ടിൽ എന്തൊക്കെ ഉപയോഗിക്കുന്നു ഏതൊക്കെ സമയങ്ങളിലാണ് വീട്ടിൽ കൂടുതൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് എന്നൊക്കെ അറിഞ്ഞിരിക്കണം അതിനു ശേഷം മാത്രമേ കറന്റ് ബിൽ കുറയ്ക്കാനുള്ള കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയൂ.ഒരു വീട്ടിലെ കറന്റ് ബിൽ കൂടാനുള്ള ഒന്നാമത്തെ കാരണം അവിടത്തെ ബൾബ് തന്നെയാണ് ഇപ്പോഴു സി എഫ് എൽ ബൾബുകൾക്ക് പകരം സാധാരണ ബൾബുകൾ ഉപയോഗിക്കുന്ന ഒരുപാട് വീട്ടുകാരുണ്ട് പഴയ ബൾബുകൾ ഉള്ളതുകൊണ്ടാണ് ഇവർ ഇത് തന്നെ ഉപയോഗിക്കുന്നത് ഇത് സി എഫ് എൽ ബൾബുകളേക്കാൾ കൂടുതൽ കറന്റ് ചിലവാകും.
പിന്നെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം വീട്ടിലെ മോട്ടർ തന്നെയാണ് ടാങ്കിൽ വെള്ളം നിറയ്ക്കാൻ വേണ്ടി ഇടയ്ക്കിടെ ഉപയോഗിക്കുന്ന മോട്ടർ നല്ല രീതിയിൽ കറന്റ് ചിലവഴിക്കുന്നു.ഇത് ഉപയോഗിക്കുന്ന രീതി ശ്രദ്ധിച്ചാൽ പകുതിയോളം കറന്റ് ഉപയോഗം കുറയ്ക്കാൻ സാധിക്കും ആദ്യം ചെയ്യേണ്ടത് മോട്ടർ ഒരു തവണയായി ഉപയോഗിക്കുക അതായത് ടാങ്ക് നിറയുന്നത് വരെ ഉപയോഗിക്കുക അങ്ങനെ ചെയ്താൽ ഒരു ദിവസം രണ്ടിൽ കൂടുതൽ തവണ മോട്ടർ ഉപയോഗിക്കേണ്ടിവരില്ല പിന്നെ ശ്രദ്ധിക്കേണ്ടത് സമയം തന്നെയാണ് ആറു മണിക്ക് ശേഷം മോട്ടർ ഉപയോഗിക്കാതിരിക്കുക.
കറന്റ് ബിൽ നല്ല രീതിയിൽ കുറയ്ക്കാൻ നമുക്ക് ചെയ്യാവുന്ന മറ്റൊരു കാര്യം വസ്ത്രങ്ങൾ അയൺ ചെയ്യുമ്പോൾ എല്ലാം ഒരുമിച്ചു ചെയ്യുക ഒരു ഷർട്ടും ഇടയ്ക്കിടെ അയൺ ചെയ്യുമ്പോൾ നല്ല രീതിയിൽ കറന്റ് ഉപയോഗം നടക്കുന്നുണ്ട്.പിന്നെ വീട്ടിൽ അനാവശ്യമായി ഉപയോഗിക്കുന്ന ലൈറ്റുകളും ഫാനുകളും നിയന്ത്രിച്ചാൽ വീട്ടിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന കറന്റ് ബിൽ തുക നല്ല രീതിയിൽ തന്നെ കുറയ്ക്കാൻ സാധിക്കും.വെള്ളത്തിന് വേണ്ടി ഉപയോഗിക്കുന്ന മോട്ടർ കൂടുതൽ പഴക്കമായത് ആണെങ്കിൽ ഉടനെ മാറ്റുന്നത് നല്ലതായിരിക്കും കാരണം വീട്ടിൽ ഉപയോഗിക്കുന്ന പഴയ ഉപകരണങ്ങൾ കൂടുതൽ കറന്റ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.