മുടി വളരാനുള്ള ആയുർവേദ ഓയിൽ നമുക്കും ഉണ്ടാക്കാം വീട്ടിൽ തന്നെ

മുടി നല്ലപോലെ വളരണമെന്നുള്ളത് എല്ലാവരുടേയും ആഗ്രഹമാണ് മുടി വളരാൻ മാത്രമല്ല കാണുമ്പോൾ തന്നെ ഭംഗി തോന്നുന്ന നല്ല തിളക്കമുള്ള മുടി തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.ഇപ്പോഴത്തെ കാലത്ത് എല്ലാവരുടേയും വളരെ പെട്ടന്ന് തന്നെ കൊഴിഞ്ഞുപോകാറുണ്ട് ഇതിനു കാരണങ്ങൾ പലതാണ് നമ്മൾ ഉപയോഗിക്കുന്ന വെള്ളം അല്ലെങ്കിൽ ഉപയോഗിക്കുന്ന ക്രീമുകൾ അതുമല്ലെങ്കിൽ വിറ്റാമിൻ ലഭിക്കാത്ത ഭക്ഷണങ്ങൾ ഇവയിൽ ഏതെങ്കിലുമാണ് മുടി കൊഴിയാനും വളർച്ച കുറവിനും കാരണം ഈ കാരണങ്ങൾ പരിഹരിച്ചാൽ ആരുടെ മുടിയും നീളത്തിൽ വളരുകയും നല്ല തിളക്കം ലഭിക്കുകയും ചെയ്യും.ഇന്ന് ഏതു പ്രായക്കാരുടെ മുടിയും നരച്ചുപോകുന്ന കാഴ്ചയും കാണാറുണ്ട് ഇതിനും നമ്മുടെ നാട്ടിൽ തന്നെ പരിഹാരമുണ്ട്.തികച്ചും ആയുർവേദ പരമായി നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

മുടിയിൽ ഉപയോഗിക്കാൻ കഴിയുന്ന നല്ല നാടൻ ആയുർവേദ ഓയിൽ നമുക്ക് തന്നെ സ്വന്തമായി വീട്ടിൽ ഉണ്ടാക്കാൻ കഴിയും അതിനായി ചെമ്പരത്തി പൂക്കൾ നെല്ലിക്ക കരിംജീരകം ഉലുവ ചെറിയ ഉള്ളി കറിവേപ്പില എന്നിവ മാത്രം മതി ഇവ എല്ലാം കൂടി ചേർത്താണ് ഈ എണ്ണ തയ്യാറാക്കുന്നത്.നമ്മൾ ഇവിടെ എടുത്തിരിക്കുന്ന സാധനങ്ങൾ എല്ലാം തന്നെ നിത്യ ഉപയോഗ സാധനങ്ങൾ തന്നെയാണ് നിരവധി കാര്യങ്ങൾക്ക് വേണ്ടി നമ്മൾ ഈ സാധനങ്ങൾ ഉപയോഗിക്കുന്നുണ്ട് ഇതിന്റെയൊക്കെ ഗുണങ്ങൾ അത്രത്തോളമാണ്.അടുത്തതായി ചെയ്യേണ്ടത് ഒരു ചീന ചട്ടിയിൽ ഒരു കപ്പ് നാടൻ എണ്ണ ഒഴിച്ച ശേഷം അതിലേക്ക് നമ്മൾ നേരത്തെ എടുത്തു വെച്ച സാധനങ്ങൾ ഇടുക എല്ലാം കൂടി നല്ലപോലെ തിളപ്പിക്കുക അത്യാവശ്യം തിളപ്പിച്ച് കഴിയുമ്പോൾ തന്നെ അതിന്റെയെല്ലാം ഗുണങ്ങൾ ആ എണ്ണയിൽ ലയിക്കും എണ്ണയുടെ നിറം മാറും നല്ല മണവും ലഭിക്കും.

ഓരോ സാധനങ്ങളും എണ്ണയിൽ ചേർക്കേണ്ട ക്രമത്തിൽ മാത്രം ചേർക്കുക എന്നാൽ മാത്രമേ പൂർണ്ണമായും അതിന്റെ ഗുണങ്ങൾ ലഭിക്കൂ.നന്നായി തിളപ്പിച്ച ശേഷം ചീന ചട്ടി അടുപ്പിൽ നിന്നും ഇറക്കിവെക്കാം ശേഷം എണ്ണ നന്നായി തണുത്ത ശേഷം മാത്രം അരിച്ചെടുക്കുക ഇവ നല്ലൊരു ബോട്ടിൽ നിറച്ചു സൂക്ഷിച്ചുവെക്കാം.ഇത് ആർക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു എണ്ണ തന്നെയാണ് നമ്മുടെ വീട്ടിൽ ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ എപ്പൊ വേണമെങ്കിലും കുറച്ചു സമയത്തിനുള്ളിൽ ഇത് തയ്യാറാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *