കൊതുകുകളെ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ആശ്വാസമാണ് ഈ കാര്യം വീടുകളിലും പരിസരത്തും പെരുകുന്ന കൊതുകുകളെ പൂർണ്ണമായും ഒഴിവാക്കാൻ ഇതിലും നല്ലൊരു ഐഡിയ വേറെയില്ല എന്നുതന്നെ പറയാം കാരണം കൊതുകുകളെ വീട്ടിൽ നിന്നും ഒഴിവാക്കാൻ പലരും ദിവസേന പല ഐഡിയകളും കൊണ്ടുവരാറുണ്ട് എന്നാൽ അതിൽ ഭൂരിഭഗം ഐഡിയകളും ഫലിക്കാറില്ല ഏതെങ്കിലും ഒരെണ്ണം ഫലിച്ചാൽ തന്നെ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ നമ്മുടെ വീടിന്റെ പരിസരത്ത് വീണ്ടും കൊതുകുകൾ നിറയുന്ന കാഴ്ച കാണാൻ കഴിയും.ഇതൊരു വല്ലാത്ത അവസ്ഥയാണ് വീട്ടിലും പരിസരത്തും ഇവ പെരുകിയാൽ പിന്നെ രാത്രിയെന്നല്ല പകലും എവിടെയും ഇരിക്കാൻ കഴിയില്ല പാത്രങ്ങളിൽ വെള്ളം പോലും നിറച്ചു വെക്കാൻ പറ്റില്ല കാരണം ദിവസങ്ങളോളം പാത്രങ്ങളിൽ വെള്ളം നിറച്ചു വെച്ചിട്ടുണ്ട് എങ്കിൽ അത് കൊതുകുകൾ പെരുകാൻ കാരണമാകും അതുകൊണ്ടാണ് ചെറിയ കുപ്പികളിലും പാത്രങ്ങളിലും വെള്ളം നിറഞ്ഞു കിടക്കുന്നുണ്ട് എങ്കിൽ അവയിൽ നിന്നും വെള്ളം ഒഴിച്ച് കളയാൻ പറയുന്നത്.
നിങ്ങളുടെ വീടിന്റെ പരിസരങ്ങളിൽ ഈ രീതിയിൽ ചിരട്ടകളിലോ പാത്രങ്ങളിലോ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് ആ പ്രദേശത്തു നിന്നും എടുത്തു കളയണം.ഇനി കൊതുകുകളെ കൊണ്ട് ബുദ്ധിമുട്ടുന്നവർ അവയെ ഒഴിവാക്കാൻ ചെയ്യേണ്ടത് വളരെ നിസാരമായ ഒരു കാര്യമാണ് ആദ്യം മൂന്ന് പ്ലാസ്റ്റിക് ബോട്ടിലുകൾ എടുക്കുക അതിലേക്ക് കിണറ്റിലെ വെള്ളം പകുതിയോളം ഒഴിച്ചുകൊടുക്കുക ശേഷം അതിലേക്ക് ഒരു പഴത്തിന്റെ തൊലിയോ തക്കാളിയോ ഇടുക ശേഷം ഇത് കൊതുകുകൾ വരാറുള്ള സ്ഥലത്ത് വെക്കുക ഇതിനു ശേഷം മറ്റേ ബോട്ടിലും എടുത്തു ഇതിലേക്ക് വെള്ളം പകുതി ഒഴിക്കുക എന്നിട്ടു അതിലേക്ക് ഒരു വാഴയുടെ ഉണങ്ങിയ ഇല ഇടുക.
ഈ പാത്രങ്ങൾ നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ അതിലെ വെള്ളം നല്ല വെയിലുള്ള സ്ഥലത്ത് കൊണ്ടുപോയി ഒഴിക്കുക.ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്നുവെച്ചാൽ നമ്മൾ വെള്ളം ഒഴിച്ചു വെച്ചിരിക്കുന്ന പാത്രത്തിൽ കൊതുക് മുട്ടയിട്ടുകാണും അവ കളയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് ഇങ്ങനെ ഇടയ്ക്കിടെ ചെയ്യുമ്പോൾ നിങ്ങളുടെ പരിസരത്ത് കൊതുക് പെരുകുകയില്ല കുറച്ചു ദിവസങ്ങൾ കൊണ്ട് അവയെല്ലാം ഇല്ലാതാകും പുതിയ കൊതുകുകൾ നിങ്ങളുടെ പരിസരത്ത് ഒരിക്കലും ഉണ്ടാകില്ല.ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ബോട്ടിലിൽ വെള്ളം ഒഴിച്ച് വെക്കുമ്പോൾ അത് കൃത്യം അഞ്ച് ദിവസം എങ്കിലും കഴിയുമ്പോൾ കളയാൻ മറക്കരുത്.