കിണറില്ലാതെ ഒരുപാട് ആളുകൾ ഇന്ന് ബുദ്ധിമുട്ടുന്നുണ്ട് വീട് നിർമ്മിക്കുന്ന സമയത്ത് കിണർ കുഴിക്കാതെ വീട് പണി തീർക്കുകയും പിന്നീട് കിണർ കുഴിക്കാൻ സാധിക്കാതെ വരുന്ന ഒരുപാട് വീട്ടുകാരുണ്ട്.അതുപോലെ തന്നെയാണ് വീട് നിർമ്മിക്കാനുള്ള സ്ഥലം അനുയോജ്യമായി വരുകയും പിന്നീട് ആ സ്ഥലത്ത് കിണർ കുഴിക്കാൻ അനുയോജ്യമായ സ്ഥലം ഇല്ലാതെ ബാക്കിയുള്ള ഏതെങ്കിലും സ്ഥലത്ത് കിണറുകൾ കുഴിക്കുകയും പിന്നീട് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യും ഇങ്ങനെ നിരവധി സംഭവങ്ങൾ എല്ലാ നാട്ടിലുമുണ്ട് എന്നാൽ കിണറും വീടും സ്ഥാനം നോക്കി നിർമ്മിക്കുന്നവർ അല്ല എല്ലാവരും പക്ഷെ കുറച്ചെങ്കിലും ആളുകൾ കെ,കിണർ കുഴിക്കാൻ തയ്യാറെടുക്കുമ്പോൾ കൃത്യമായ സ്ഥാനം നോക്കാറുണ്ട് കാരണം ജീവിതകാലം മുഴുവൻ ആ കിണറിൽ നിന്നും വെള്ളം കുടിക്കണം അതുകൊണ്ടു തന്നെ കിണർ കുഴിക്കുന്ന സ്ഥലം നല്ല വെള്ളമുള്ള സ്ഥലമാണോ എന്ന് അറിഞ്ഞിരിക്കണം മാത്രമല്ല പൂർണ്ണമായും സ്ഥാനം ശെരിയായിരിക്കണം.
സ്ഥാനം നോക്കി എല്ലാം ചെയ്യുന്നവരുടെ വിശ്വാസപ്രകാരം കിണർ നിർമ്മിക്കേണ്ടത് വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായിട്ടാണ് ഇതാണ് അനുയോജ്യമായ സ്ഥാനം എന്നാൽ പലരും ഇങ്ങനെയൊരു സ്ഥാനം ഒത്തുവന്നിട്ടില്ല എങ്കിൽ കഴിയുന്ന സ്ഥലത്ത് കിണർ നിർമ്മിക്കാറുണ്ട് പക്ഷെ ഇങ്ങനെ ചെയ്‌താൽ പിന്നീട് നമുക്ക് ദോഷം ചെയ്യും.കിണറുകൾ നമിർമ്മിക്കാൻ അനുയോജ്യമായ സ്ഥാനം പറഞ്ഞുതരുന്ന ആളുകൾ പറയുന്നത് കിണറും അടുപ്പും തമ്മിൽ കാണാത്ത വധത്തിൽ ആയിരിക്കണം എന്നാണ് എന്നാൽ ഈ കാര്യം എല്ലാവരും കൃത്യമായി ചെയ്യാറില്ല പക്ഷെ ഗ്രാമങ്ങളിൽ താമസിക്കുന്ന സാധാരണ കുടുംബങ്ങൾ ഈ കാര്യങ്ങൾ എല്ലാം നോക്കി തന്നെയാണ് ചെയ്യാറുള്ളത്.ഇങ്ങനെയൊരു വിശ്വാസം നമ്മുടെ നാട്ടിൽ ഉള്ളതുകൊണ്ടും നമ്മുടെ വീടും പരിസരവും എപ്പോഴും സുരക്ഷിതമായിരിക്കാനും എല്ലാവരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ഈ കാര്യത്തിൽ വിശ്വാസം ഇല്ലെങ്കിലും കിണർ നിർമ്മിക്കാൻ തുടങ്ങുമ്പോൾ എങ്കിലും അനുയോജ്യമായ സ്ഥാനം കണ്ടെത്തുക.അത് വീട്ടിലുള്ളവർക്ക് നല്ലത് മാത്രമേ വരുത്തൂ അതുകൊണ്ട് തീർച്ചയായും കിണറിന് സ്ഥാനം കണ്ടെത്തുക അതുപോലെ അടുക്കള തുടങ്ങിയവയ്ക്കും കൃത്യമായ സ്ഥാനം നോക്കി വേണം ചെയ്യാൻ.നമ്മുടെ കൂട്ടത്തിൽ ഈ കാര്യത്തിൽ വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും അതുകൊണ്ട് സ്ഥാനം കൃത്യമായി കണ്ടെത്തിയില്ല എങ്കിൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് അവരോട് സംസാരിക്കണം.നിർമ്മാണം കഴിഞ്ഞിട്ട് അത് പുനർനിർമ്മിക്കാൻ ഇടവരരുത്.