പ്രവാസികളേയും നമ്മുടെ നാട്ടിലെ വീടുകളിലും ഒരുപോലെ ശല്യം ചെയ്യുന്ന ഒന്നാണ് വലിയ പാറ്റ അടുക്കളയിലും നമ്മൾ സൂക്ഷിച്ചു വെച്ചിരിക്കുന്ന ആഹാരത്തിലും ഇവ വന്നുകഴിഞ്ഞാൽ പിന്നെ വല്ലാത്ത ബുദ്ധിമുട്ട് തന്നെയാണ്.പ്രവാസികൾക്ക് ഇവയെ നല്ലപോലെ അറിയാം അവരുടെ റൂമുകളിൽ എപ്പോഴും ശല്യം ചെയ്യുന്ന ഒന്നാണ് ഈ വലിയ പാറ്റ അതുപോലെ തന്നെ നാട്ടിലെ അടുക്കളയിലും ഇവയുടെ സജീവ സാന്നിധ്യമുണ്ട് അടുക്കളയിൽ എന്തൊക്കെ വെച്ചിട്ടുണ്ടോ അതിന്റെ ഇടയിലെല്ലാം ഇവ കടന്നുകൂടും പകലും രാത്രിയും ഇവ പുറത്തേക്ക് വരികയും ഒരുപാട് സാധനങ്ങൾ നശിപ്പിക്കുകയും ചെയ്യും.ഇത്തരം പ്രശ്നങ്ങൾ നിരന്തരമായി നേരിടുന്ന വീട്ടുകാർക്കും പ്രവാസികൾക്കും ഉപയോഗപ്പെടുന്ന ഒരു നല്ല പ്രതിവിധിയാണ് നമ്മൾ ഇന്ന് ഇവിടെ വിശദ്ധീകരിക്കുന്നത്.
വീട്ടിൽ സ്ഥിരമായി ഉണ്ടാകാറുള്ള ഈ സാധനങ്ങൾ ഇങ്ങനെ ചെയ്താൽ പിന്നെ വലിയ പാറ്റകൾ ഒരിക്കലും വീട്ടിലോ പരിസരത്തോ വരികയില്ല ആദ്യം തന്നെ പറയട്ടെ ഇത് ചെയ്തുനോക്കി ഫലം ലഭിച്ചതിനാലാണ് ഈ കാര്യം നിങ്ങളുമായി പങ്കുവെക്കുന്നത്.ഈ കാര്യം ചെയ്യുന്നതിന് മുൻപ് ഇത്തരം പാറ്റകൾ നമ്മുടെ വീട്ടിലേക്ക് കടന്നുവരാനുള്ള കാരണം കൂടി പറയാം വീടുകളിൽ ഭക്ഷണ അവശിഷ്ടങ്ങൾ വീഴുന്നതും അത് വൃത്തിയാക്കാതിരിക്കുന്നതും ഇത്തരം പാറ്റകൾ വീട്ടിലേക്ക് വരാൻ കാരണമാകും മാത്രമല്ല വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ ഇടുന്നതും ഇതിന് കാരണമാണ്.ഇവ വീട്ടിൽ ഒരിക്കലും വരാതിരിക്കാൻ ചെയ്യേണ്ടത് വീട് നല്ല വൃത്തിയിൽ സൂക്ഷിക്കുക എന്ന കാര്യമാണ് ഇത് എല്ലാവരും എപ്പോഴും ശ്രദ്ധിക്കുക.
ഒരിക്കൽ കൂടി പറയട്ടെ ഈ ടൈപ്പ് ചെയ്താൽ പാറ്റ മാത്രമല്ല ഉറുമ്പും വീട്ടിലേക്ക് വരില്ല.ആദ്യം ഒരു സ്പൂൺ ഷാംപൂ എടുക്കുക അതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക ശേഷം അതിലേക്ക് മൂന്ന് സ്പൂൺ വിനാഗിരി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം നല്ലൊരു സ്പ്രേ ബോട്ടിലിൽ സൂക്ഷിക്കുക.ഉറുമ്പും പാറ്റകളും കൂടുതലായി ഉള്ള സ്ഥലങ്ങളിൽ ഇത് സ്പ്രേ ചെയ്തുകൊടുത്തത് മാത്രം മതി പിന്നെ ആ പ്രദേശത്തേക്ക് പാറ്റകളും ഉറുമ്പും പ്രവേശിക്കില്ല.വളരെ എളുപ്പമുള്ളതും ഫലം ലഭിക്കുന്നതുമായ ഒരു ടിപ്പാണിത് തീർച്ചയായും ചെയ്തുനോക്കൂ നിങ്ങളുടെ അഭിപ്രായം മറ്റുള്ളവർക്ക് കൂടി പങ്കുവെക്കൂ.