വണ്ടികൾ ഓടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ ഡ്രൈവ് ചെയ്യാൻ ഇഷ്ടമുള്ള എല്ലാ വാഹനങ്ങളുടേയും ലൈസൻഡ് എല്ലാവർക്കും കിട്ടാറില്ല.ചില വലിയ വാഹനങ്ങൾ ഓടിക്കാൻ പലർക്കും വലിയ താല്പര്യമാണ് ഒരുപാട് തവണ ഇഷ്ടമുള്ള വാഹനം തന്നെ ഓടിക്കാൻ നമ്മളിൽ പലരും ശ്രമിച്ചുകാണും എന്നാൽ പലരും ആ വാഹനം ഓടിക്കാൻ പഠിക്കും പക്ഷെ ലൈസൻസ് എടുക്കാൻ നേരം നല്ലപോലെ ഡ്രൈവ് ചെയ്യാൻ കഴിയില്ല അതിൽ പെടുന്ന ചില വാഹനങ്ങളാണ് ലോറി ബസ് തുടങ്ങിയ വലിയ വാഹനങ്ങൾ.എന്നിരുന്നാലും പലരും ശ്രമം ഉപേക്ഷിക്കാറില്ല അങ്ങനെയൊരു സംഭവത്തെ കുറിച്ച് നമ്മൾ എല്ലാവരും അറിയേണ്ടതുണ്ട് മലപ്പുറം എറണാകുളം തൃശൂർ തുടങ്ങിയ ജില്ലകളിലൂടെ വർഷങ്ങളായി ടാങ്കർ ലോറി ഓടിക്കുന്ന ഒരു പെൺകുട്ടി ഇരുപത്തിരണ്ട് വയസ്സ് മാത്രമുള്ള ഈ പെൺകുട്ടി ഓടിക്കുന്നത് ചെറിയ വാഹനമല്ല എന്ന് പറയേണ്ടതില്ലലോ.
ഈ കാര്യം തീർച്ചയായും പ്രോത്സാഹനം അർഹിക്കുന്നതാണ് സാധാരണ സ്ത്രീകൾ കാറുകൾ ഓടിക്കുമ്പോൾ തന്നെ നമ്മുടെ നാട്ടിൽ പലർക്കുംഅതിശയമാണ് റോട്ടിലൂടെ ഒരു സ്ത്രീ കാർ അല്ലെങ്കിൽ ബൈക്ക് ഓടിച്ചുപോകുമ്പോൾ വലിയ ആശ്ചര്യത്തോടെയാണ് എല്ലാവരും അവരെ നോക്കാറുള്ളത്.അങ്ങനെയൊരു സ്ഥലങ്ങളിൽ വലിയ ടാങ്കർ ലോറിയുമായി ഒരു സ്ത്രീ വരുമ്പോൾ അതും ഇത്രയും ദൂരം ലോറിയുമായി വരുമ്പോൾ ആരുമൊന്ന് ശ്രദ്ധിക്കും അത് തന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ഡെലിഷ എന്നാണ് ഈ പെൺകുട്ടിയുടെ പേര് ലോഡുമായി പോകുമ്പോൾ അച്ഛൻ കൂടെയുണ്ടാകും നല്ല പ്രോത്സാഹനം തന്നെയാണ് ഡെലിഷയ്ക്ക് അച്ഛനിൽ നിന്നും കിട്ടുന്നത്.
ഇതുപോലെയുള്ള ജോലി ചെയ്യാൻ മടി കാണിക്കുന്ന എല്ലാവർക്കും ഇതൊരു പ്രചോദനം തന്നെയാണ് തീർച്ചയായും നിങ്ങൾക്ക് ഇങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ ഇത് തന്നെ തിരഞ്ഞെടുക്കണം.നമുക്ക് ജോലി ചെയ്യാൻ ആഗ്രഹമുള്ള മേഖല തന്നെ തിരഞ്ഞെടുക്കുമ്പോൾ ജീവിതം കൂടുതൽ സന്തോഷമുള്ളതാകും.എന്തായാലും കേരളത്തിലെ എല്ലാവരും ഡെലിഷയെ പ്രോത്സാഹിപ്പിക്കണം ഈ ധൈര്യം കാണിക്കുന്നതിന് കാരണം നമ്മുടെ നാട്ടിലെ റോഡുകൾ ഇതുപോലെ വലിയ വാഹനങ്ങൾ ഓടിക്കാൻ പൂർണ്ണമായും അനുയോജ്യമായതല്ല നല്ല അനുഭവ പരിചയമുള്ളവർ ആണെങ്കിൽ മാത്രമേ ഈ റോഡുകളിൽ വലിയ വാഹനങ്ങൾ ഓടിക്കാൻ സാധിക്കൂ