രുചിയിൽ പരീക്ഷണം നടത്തുന്നവർ ഒട്ടും കുറവല്ല എന്ത് കിട്ടിയാലും അതിൽ എന്തെങ്കിലും വ്യത്യസ്ഥമായ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും ഭക്ഷണം നല്ല രുചിയിൽ തന്നെ കഴിക്കണം മാത്രമല്ല മറ്റുള്ളവരെകഴിപ്പിക്കുകയും വേണം.എല്ലാ വീടുകളിലും ഇങ്ങനെ ആഗ്രഹിക്കുന്ന ഒരാളെങ്കിലും ഉണ്ടാകും അതിനായി എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കും അങ്ങനെയാണ് പല വ്യത്യസ്ഥമായ ഭക്ഷണങ്ങളും ഉണ്ടാക്കുന്നത് അത് ഗംഭീര രുചിയാണെങ്കിൽ പിന്നെ ബാക്കിയുള്ളവരും അതെല്ലാം പരീക്ഷിക്കും.ഭക്ഷണം നന്നായി പാകം ചെയ്യാൻ അറിയുന്നവർ ഏതു തരാം ഭക്ഷണം ഉണ്ടാക്കിയാലും നല്ല രുചിയായിരിക്കും മാത്രമല്ല ആരും ഉണ്ടാക്കി നോക്കാത്ത ഭക്ഷണ വിഭവങ്ങൾ വളരെ വ്യത്യസ്തമായ രീതിയിൽ തന്നെ അവർ കൈകാര്യം ചെയ്യും.
ഇങ്ങനെയുള്ളവർക്ക് ഒരു മുട്ടയും അതിന്റെ കൂടെ മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അത് മാത്രം മതിയാകും നല്ല രുചിയുള്ള ഒരു ഭക്ഷണം ഉണ്ടാക്കാൻ അത് ചിലപ്പോൾ ഒരു ഗ്ലാസ് ചായയുടെ കൂടെ കഴിക്കാൻ ഉള്ളത് ആണെങ്കിലും നല്ല രുചിയായിരിക്കും.അത്തരത്തിലൊരു സാധനം നമുക്ക് ഇന്ന് പരിചയപ്പെടാം.ഇതിനായി നമുക്ക് വേണ്ടത് ഒരു മുട്ടയും ഒരു ചെറിയ പാക്കറ്റ് ബൂസ്റ്റ് പൊടിയും മാത്രമാണ് ആദ്യമേ പറയട്ടെ ഇത് ഉണ്ടാക്കാൻ ഒരുപാട് ഭക്ഷണം പാകം ചെയ്ത അനുഭവം ഒന്നും തന്നെ വേണ്ട ആർക്കു വേണമെങ്കിലും വെറും അഞ്ച് മിനുറ്റുകൊണ്ട് ഉണ്ടാക്കാൻ കഴിയും ഇത്.ആദ്യം ഒരു പാത്രത്തിൽ നമ്മൾ എടുത്തിരിക്കുന്ന മുട്ട പൊട്ടിച്ചു ഒഴിക്കുക ശേഷം അതിലേക്ക് നമ്മൾ നേരത്തെ എടുത്തുവെച്ചു ബൂസ്റ്റ് പൊടി ശേഷം അതിലേക്ക് ആവശ്യമായ പഞ്ചസാര ചേർക്കുക ഇത്രയും ചെയ്ത ശേഷം നന്നായി മിക്സ് ചെയ്യുക.
അതിന് ശേഷം അവ ഒരു മിക്സിയിൽ ഒഴിച്ച് നന്നായി ഒന്നുകൂടി മിക്സ് ചെയ്യുക ശേഷം ഒരു പാത്രത്തിൽ ഒഴിച്ചാൽ നല്ല പാലൊഴിച്ച ചായയുടെ നിറത്തിൽ നമുക്കത് കിട്ടും.ശേഷം മറ്റൊരു പാത്രം എടുത്തു അതിലേക്ക് കുറച്ചു പഞ്ചസാരയും ഇട്ടു അലിയിച്ചെടുക്കണം ശേഷം അതിലേക്ക് നമ്മൾ നേരത്തെ ഉണ്ടാക്കി വെച്ച ലായനി അതിലേക്ക് ഒഴിക്കുക എന്നിട്ട് ഒരു ഇരുപത് മിനുട്ടെങ്കിലും ആവിയിൽ വേവിക്കുക ഇത്രയും ചെയ്‌താൽ നല്ല അടിപൊളി പുഡ്ഡിംഗ് റെഡിയാകും നല്ല രുചിയാണ് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാകും തീർച്ചയായും ഉണ്ടക്കി കഴിച്ചുനോക്കൂ.