മരത്തിൽ നിന്നും പഴങ്ങൾ പറിച്ചു തിന്നുമ്പോൾ സൂക്ഷിക്കുക ഈ അനുഭവം അറിയണം

സ്വന്തം വീട്ടിലെ മരത്തിൽ നിന്നും പഴങ്ങൾ പറിച്ചു തിന്ന സുഖം കടകളിൽ നിന്നും പഴങ്ങൾ വാങ്ങി കഴിക്കുമ്പോൾ കിട്ടില്ല വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിച്ചു അത് ഇഷ്ടമുള്ള രീതിയിൽ കഴിക്കുന്നത് ഒരു പ്രത്യേക രുചി തന്നെയാണ് അതുകൊണ്ട് തന്നെയാണ് എല്ലാവരും വീടുകളിൽ മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത്.എല്ലാ വീടുകളിലും മാവ് തുടങ്ങീ പഴങ്ങൾ കായ്ക്കുന്ന പലതരം മരങ്ങൾ കാണാറുണ്ട് ഇതിൽ നിന്നും പഴങ്ങൾ കിട്ടുന്ന സമയത്ത് എല്ലാവരും ആവശ്യത്തിന് അനുസരിച്ച് ഇവ പറിച്ചു കഴിക്കും മാങ്ങയാണെങ്കിൽ ഉപ്പും മുളകും കൂട്ടി കഴിക്കുന്നത് എല്ലാവർക്കും ഒരു ശീലമാണ് എന്നാൽ ഇങ്ങനെയൊരു ജീവിത സാഹചര്യത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ടതും സൂക്ഷിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട് ഇത് നമ്മൾ ഇപ്പോഴും ഓർത്തിരിക്കണം മാത്രമല്ല വീട്ടിലെ കുട്ടികളും മറ്റു അംഗങ്ങളും ഈ കാര്യം ഓർത്തിരിക്കണം അല്ലെങ്കിൽ അവരുടെ ശ്രദ്ധയിൽ കൊണ്ടുവരണം.

സംഭവം ഇതാണ് വീടുകളിൽ വളരുന്ന മരങ്ങളിൽ നിന്നും പഴങ്ങൾ പറിച്ചു കഴിക്കുമ്പോൾ അവ നല്ലപോലെ ശ്രദ്ധിക്കണം മഴക്കാലത്ത് ആണെങ്കിൽ തീർച്ചയായും കാരണം മഴക്കാലത്ത് മരത്തിലെ പഴങ്ങൾ പെട്ടന്ന് കേടാകാനും അതിൽ പുഴുക്കൾ നിറയാനും സാധ്യത വളരെ കൂടുതലാണ് പലരും ഇത് നല്ലപോലെ കഴുകാതെയും ശ്രദ്ധിക്കാതെയും പെട്ടന്ന് എടുത്തു കഴിക്കും ഒരു പഴമോ പേരക്കയോ ഇങ്ങനെ കഴിക്കുമ്പോൾ ഉണ്ടാകുന്ന ദോഷങ്ങൾ എന്താണെന്ന് ആർക്കും കൃത്യമായി പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല എങ്കിലും ശ്രദ്ധയിൽ ഉണ്ടാകണം.

ഇനി മഴക്കാലം അല്ലെങ്കിലും മരത്തിൽ നിന്ന് വീണു കിട്ടിയതോ അല്ലെങ്കിൽ പറിച്ചതോ ആയ പഴങ്ങൾ കഴിക്കുന്നതിന് മുൻപ് അത് നല്ലപോലെ പരിശോധിക്കണം മാത്രമല്ല നല്ലപോലെ വെള്ളം ഉപയോഗിച്ച് കഴുകുകയും വേണം അതിന് ശേഷം മാത്രമേ ഇവ കഴിക്കാവൂ.ഇന് മരത്തിൽ നിന്നും പറിച്ച പേരയ്ക്ക ശ്രദ്ധിച്ചപ്പോൾ കാണാൻ കഴിഞ്ഞത് അതിൽ നിറയെ പുഴുക്കളെ ആയിരുന്നു പുറം ഭാഗം കാണുമ്പോൾ ഒരു കുഴപ്പവും ഇല്ല എന്നാൽ മുറിച്ചു നോക്കിയപ്പോൾ ഇങ്ങനെ കാണുമ്പോൾ അത് ഉടനെ കടിച്ചു കഴിക്കരുത് മുറിച്ചുനോക്കി അതിന് കേടുപാടുകൾ ഒന്നും ഇല്ല എന്ന് ഉറപ്പാ വരുത്തിയ ശേഷം മാത്രം കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *