എല്ലാ നാടുകളിലും എന്നും നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ് കെട്ടിട നിർമ്മാണവും വീട് നിർമ്മാണവും ഒരു ദിവസം പോലും മുടങ്ങാതെ എല്ലാ സ്ഥലങ്ങളിലും അനുദിനം പുതിയ വീടുകളും കെട്ടിടങ്ങളും വരുന്നു.കേരളത്തിലെ തന്നെ ഓരോ സ്ഥലങ്ങളും എടുത്തുകഴിഞ്ഞാൽ അവിടെ ഉയരുന്ന വീടുകളുടെ എണ്ണം കുറവൊന്നുമില്ല വീട് നിർമ്മിക്കാൻ സ്ഥലമേ കിട്ടാതെ വരുമ്പോൾ ആളുകൾ ചെയ്യുന്നത് മരങ്ങൾ നിറഞ്ഞ പ്രദേശം വീട് നിർമ്മിക്കാൻ അനുയോജ്യമായ രീതിയിൽ ആക്കിയെടുക്കുക എന്നതാണ്.ഇങ്ങനെ വളരെ പെട്ടാണ് വീടും കെട്ടിടവും നിർമ്മിക്കുന്ന തിടക്കിലാണ് എല്ലാവരും.
നമ്മുടെ നാട്ടിലെ കാര്യം മാത്രമെടുത്താൽ വീടുകൾ ഇല്ലാത്ത സ്ഥലങ്ങൾ വളരെ കുറവാണ് കാടുകൾ ഉള്ള സ്ഥലങ്ങൾ നിരപ്പാക്കി അവിടെ വീടുകൾ നിർമ്മിക്കും ഇങ്ങനെ നിർമ്മിക്കുന്ന വീടുകൾ നല്ലപോലെ സുരക്ഷാ മുൻകരുതൽ എടുക്കാൻ ആരും മറക്കാറില്ല എന്നാൽ പലരും മറക്കുന്ന ഒരു കാര്യമുണ്ട് വീട് നിർമ്മിക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം അത് വീട് നിർമ്മിക്കാൻ വേണ്ടി വാങ്ങുന്ന സിമന്റ് തന്നെയാണ്.വീട് നിർമ്മാണത്തിന്റെ തുടക്കം മുതൽ അവസാനം വരെ നമുക്ക് ഏറ്റവും കൂടുതൽ ആവശ്യം വരുന്ന ഒന്നാണ് സിമന്റ് ഇതില്ലാതെ ഒന്നും നടക്കില്ല അങ്ങനെയൊരു സാധനം വാങ്ങുമ്പോൾ പരമാവധി ശ്രദ്ധിക്കണം സിമന്റിന്റെ കരുത്തിലാണ് വീടുകളും കെട്ടിടങ്ങളും ഉയരുന്നത്.
ഇന്ന് മാർക്കറ്റിൽ നിരവധി സിമന്റുകൾ ലഭ്യമാണ് വില കൂടിയതും കറഞ്ഞതുമായ പല രീതിയിലുള സിമന്റുകൾ ഇന്ന് വാങ്ങിക്കാൻ കിട്ടും ഇവിടെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് വീട് നിർമ്മിക്കാൻ വാങ്ങുന്ന സിമന്റ് നല്ലതല്ല എങ്കിൽ അത് വീടുകളെ വളരെ പെട്ടന്ന് തന്നെ കേടുപാടുകൾ വരുന്ന രീതിയിലേക്ക് എത്തിക്കും വില കൂടിയ സിമന്റ് ആണെങ്കിൽ പോലും അവ നല്ലപോലെ പരിശോധിക്കണം.ഇനി വീടിന് കൂടുതൽ കരുത്ത് ലഭിക്കാൻ ചിലർ ചെയ്യുന്ന കാര്യമുണ്ട് സിമന്റ് കൂടുതൽ ഉപയോഗിക്കുക എന്നത് എന്നാൽ ഇത് ഗുണത്തേക്കാൾ കൂടുതൽ ദോഷം മാത്രമേ ചെയ്യൂ.
വീടിനും കെട്ടിടങ്ങൾക്കും സിമന്റും പൂഴിയും ഉപയോഗിക്കുന്ന ഒരു രീതിയുണ്ട് അതുപോലെ തന്നെ ഉപയോഗിച്ചില്ലെങ്കിൽ അത് നമുക്ക് ഒരുപാട് ദോഷം ചെയ്യും.ഇനി മറ്റൊരു കാര്യം കൂടി പറയട്ടെ ഇതും പലർക്കും അറിയുന്നതാണ് എങ്കിലും പല ആളുകളും ഇതത്ര കാര്യമാക്കാറില്ല വീട് നിർമ്മിക്കാൻ ആവശ്യമായ പൂഴി കൊണ്ടുവന്നാൽ അത് സിമന്റിൽ ചേർക്കുന്നതിന് മുൻപ് അതിൽ ഉപ്പ് രസമുണ്ടോ എന്ന് പരിശോധിക്കണം ഉപ്പ് രസമുണ്ടെങ്കിൽ വെള്ളം ഒഴിച്ച് ഉപ്പ് രസം ഒഴിവാക്കിയ ശേഷം മാത്രമേ ആ പൂഴി സിമന്റിൽ ചേർക്കാൻ പാടുള്ളൂ അല്ലാത്തപക്ഷം വീടിന് കരുത്ത് ലഭിക്കില്ല.