ഏതു മീൻ ആണെങ്കിലും ഒരു തവണ ഇങ്ങനെ ചെയ്തുനോക്കൂ പിന്നെ മൂന്ന് നേരവും ഇത് വേണ്ടിവരും

ഇറച്ചിയും മീനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് കുറച്ചുദിവസം ഇറച്ചി പാചകം ചെയ്തു കഴിക്കുമ്പോൾ നമുക്ക് മടുക്കും എന്തുതരം ഭക്ഷണം ആണെങ്കിലും കുറച്ചുദിവസം സ്ഥിരമായി കഴിക്കുമ്പോൾ ഒരു മടുപ്പ് എല്ലാവർക്കും തോന്നും എന്നാൽ നല്ല മീൻ കിട്ടിയാൽ അങ്ങനെയല്ല നല്ല ഫ്രഷ് മീൻ എല്ലാവർക്കും ഇഷ്ടമാണ് പലതരം വിഭവങ്ങൾ ഉണ്ടാക്കാൻ മീൻ മതിയാകും മീൻ കറിക്കും വറുത്തു കഴിക്കാനും മീൻ നല്ല രുചിയാണ്.കുറച്ചു മീൻ മാത്രം കിട്ടിയാൽ മതി അതുകൊണ്ട് പലതരം കറികൾ ഉണ്ടാക്കുന്നവരാണ് നമ്മളിൽ പലരും അതിന്റെ രുചി പ്രത്യേകം പറയേണ്ടതുണ്ട്.ചിലർക്ക് മീൻ കിട്ടീട്ടിയാൽ വറുത്തു കഴിക്കാനാണ് ഇഷ്ടമെങ്കിൽ മറ്റുചിലർക്ക് നല്ല രീതിയി കറിവെച്ചു കഴിക്കാനാണ് ഇഷ്ടം.എന്നാൽ പുതിയ ഒരു രീതിയിൽ മീൻ പൊരിച്ചു കഴിച്ചാൽ കിട്ടുന്ന രുചിയെ കുറിച്ചും അത് എങ്ങിനെ തയ്യാറാക്കാം എന്നതിനെ കുറിച്ചുമാണ് പറയുന്നത്.

ആദ്യം തന്നെ മീൻ നല്ലോണം കഴുകി വൃത്തിയാക്കി വെക്കുക ശേഷം കുറച്ചു പച്ചമുളക് മാത്രം എടുത്തു കീറി റെഡിയാക്കി വെക്കണം നിങ്ങൾക്ക് കൂടുതൽ എരിവ് വേണമെങ്കിൽ കൂടുതൽ മുളക് എടുക്കാവുന്നതാണ് മീൻ കൂടുതൽ ഉണ്ടെങ്കിൽ അതിന് അനുസരിച്ചു മുളക് എടുക്കണം.എന്നിട്ട് മുളകിന്റെ കൂടെ രണ്ട് കഷ്ണം ഇഞ്ചിയും പിന്നെ കുറച്ചു വെളുത്തുള്ളിയും പെരിചീരകവും ചേർക്കണം പിന്നെ കുറിച്ച് കുരുമുളകും കുറച്ചു മഞ്ഞൾ പൊടിയും കൂടി ചേർക്കുക രണ്ടോ മൂന്നോ ചെറിയ ഉള്ളിയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കണം ഇതിനായി നമുക്ക് ജ്യൂസ് മിക്സി തന്നെ ഉപയോഗിക്കാം.

ഇത് നന്നായി അരച്ചെടുത്ത ശേഷം അതിലേക്ക് കുറച്ചു വെളിച്ചെണ്ണ കൂടി ചേർക്കണം അതിനു ശേഷം നമ്മൾ നേരത്തെ എടുത്തുവെച്ചു മീനിലേക്ക് ഈ അരപ്പ് നന്നായി തേച്ചുപിടിപ്പിക്കണം അതിന് ശേഷം അരമണിക്കൂർ എങ്കിലും അങ്ങനെ വെക്കണം നമ്മൾ അരച്ചെടുത്ത അരപ്പ് മീനിൽ നന്നായി പിടിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് അതിന് ശേഷം മീൻ എടുത്തു പൊരിച്ചുനോക്കൂ മീൻ ഉപയോഗിച്ച് നിങ്ങൾ ഇതുതുവരെ തയ്യാറാക്കിയതിനേക്കാൾ രുചി ഇതിന് ലഭിക്കും.അരപ്പ് റെഡിയായി കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പുണ്ടോ എന്നുനോക്കാൻ മറക്കരുത് അതിന് ശേഷമാണു മീൻ പൊരിക്കേണ്ടത് തീർച്ചയായും വ്യത്യസ്തമായ ഒരു രുചി ലഭിക്കും ഒരിക്കൽ കഴിച്ചാൽ എല്ലാ ദിവസവും ചോറിന് ഇത് നിങ്ങൾക്ക് വേണമെന്ന് തോന്നും.

Leave a Reply

Your email address will not be published. Required fields are marked *