ഇപ്പോൾ നമുക്ക് ദൂരെ യാത്ര ചെയ്യാൻ സാധിക്കില്ല ഒരുവിധം എല്ലാ നാടുകളിലെ റോഡുകളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ് എന്തുകൊണ്ടാണ് എന്ന് ആർക്കും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല റോഡുകൾ മാത്രമല്ല കടകൾ തുറക്കാറില്ല മാളുകളും തുറക്കാറില്ല സിനിമ തിയേറ്ററുകളും തുറക്കുന്നില്ല വളരെ അത്യാവശ്യമായി വരുന്ന സാധനങ്ങൾ മാത്രം വാങ്ങാൻ അങ്ങനെയുള്ള സാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ മാത്രം തുറക്കുന്നു.അതുകൊണ്ട് തന്നെ നമുക്ക് വീട്ടിൽ നിന്നും എവിടേക്കും പോകേണ്ട ആവശ്യമില്ല അതിനാൽ സ്വന്തമായി വാഹനം വീട്ടിലുള്ളവർ ചെയ്യുന്നത് അവരുടെ വാഹനം വീട്ടിൽ തന്നെ സൂക്ഷിക്കുക എന്നതാണ്.
മാസങ്ങളായി എല്ലാവർക്കും ഈ അവസ്ഥ വന്നിട്ട് വാഹനം എടുത്തു എവിടേക്കും യാത്ര പോകാൻ സാധിക്കുന്നില്ല അതിനാൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ പോലും കഴിയാതെ മാസങ്ങളോളം അങ്ങനെ കിടക്കുകയാണ്.എന്നാൽ മാസങ്ങൾ കഴിഞ്ഞു വാഹനം ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം കഴിഞ്ഞ ദിവസം ചില ജില്ലകളിൽ യാത്ര ചെയ്യാൻ ചെറിയ ഇളവുകൾ കിട്ടിയപ്പോ സ്വന്തം വാഹനം വൃത്തിയാക്കാൻ വേണ്ടി ഡോർ തുറന്നു അകത്തു കേറിയ ആൾ കണ്ടത് മറ്റുള്ളവരുടെ അറിവിലും എത്തിക്കുകയാണ് കാരണം എല്ലാവരുടേയും അവസ്ഥ ഇത് തന്നെയാണ് ഒരുപാട് നാൾ വാഹനം ഉപയോഗിക്കാൻ കഴിയാതെ കിടന്നാൽ പിന്നീട് വാഹനം ശ്രദ്ധിക്കുമ്പോൾ നിങ്ങൾക്കും ഈ അവസ്ഥ വന്നേക്കാം എന്തെന്നാൽ കാർ കഴുകാൻ വേണ്ടി ഡോർ തുറന്നു നോക്കുമ്പോൾ സീറ്റിന്റെ അടിയിലായി ഒരു പാമ്പ് എന്റെ ഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത് ഇതെങ്ങിനെയാണ് വാഹനത്തിനുള്ളിൽ പ്രവേശിച്ചത് എന്ന് എനിക്കറിയില്ല പക്ഷെ ഒരുവിധം കഷ്ടപ്പെട്ട് ഞാൻ അതിനെ പുറത്താക്കി ഇത്തരം ജീവികൾക്ക് വളരെ ചെറിയ ഇടം മാത്രം മതി എവിടേക്കും ഇഴഞ്ഞു പ്രവേശിക്കാൻ എന്ന് കൂടിയവർ പറഞ്ഞു.
ഞാൻ അത് ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ എനിക്ക് എന്തായിരിക്കും ശ്രദ്ധിക്കുക എന്ന് എല്ലാവരുടേയും വീട്ടിൽ വാഹനങ്ങൾ ഉണ്ടാകും അത് കാർ ആയിക്കോട്ടെ ബൈക്ക് ആയിക്കോട്ടെ ഒരുപാട് നാൾ ഉപയോഗിക്കാതെ വെച്ചാൽ ഇത്തരം ജീവികൾ അകത്ത് പ്രവേശിക്കാൻ കാരണമാകും അതുകൊണ്ട് നിങ്ങൾ വാഹനം ഉപയോഗിക്കാൻ എടുക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ പരമാവധി ശ്രദ്ധിക്കുക ബൈക്ക് ഉള്ളവർ ആണെങ്കിൽ ഹെൽമെറ്റ് എടുക്കുമ്പോൾ അതിനകത്ത് എന്തെങ്കിലും ജീവികൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.എന്റെ ഈ അനുഭവം പരമാവധിനിങ്ങളുടെ കൂട്ടുകാരിലും എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.