ഫ്രൂട്സ് കടയിൽ എത്തിയ സ്ത്രീ ആപ്പിളിന് വില ചോദിച്ചപ്പോൾ 80 പുരുഷൻ ചോദിച്ചപ്പോൾ 140 കാരണം ഇതാണ്

കഴിഞ്ഞ ദിവസം ഒരാൾക്ക് നേരിടേണ്ടിവന്ന ഒരു അനുഭവത്തെ കുറിച്ചാണ് പറയുന്നത് ഇതറിഞ്ഞാൽ ഒരുപക്ഷെ നിങ്ങൾക്കും ഇതുപോലെ ചെയ്യാൻ തോന്നിയേക്കാം.സംഭവം ഇങ്ങനെയാണ് കഴിഞ്ഞ ദിവസം റോഡരികിലുള്ള ഒരു താത്കാലിക ഫ്രൂട്സ് കടയിൽ ആപ്പിൾ വാങ്ങാൻ വന്ന സ്ത്രീ ആപ്പിളിന് വില ചോദിച്ചപ്പോൾ കടക്കാരൻ പറഞ്ഞു എൺപത് രൂപയാണെന്ന് എന്നാൽ മാർക്കറ്റിൽ ഒരു കിലോ ആപ്പിളിന് വില 140 രൂപയാണ് പക്ഷെ ആ കടക്കാരൻ സ്ത്രീയോട് ആവശ്യപ്പെട്ടത് ആകട്ടെ വെറും 80 രൂപ എന്നാൽ ആ സമയത്ത് തന്നെ ഫ്രൂട്സ് വാങ്ങാൻ ചെന്ന മറ്റൊരു പുരുഷനോട് ഇദ്ദേഹം ആവശ്യപ്പെട്ടത് 140 രൂപയും എന്തുകൊണ്ടാണ് ഇങ്ങനെയാണ് അദ്ദേഹം ആ സമയത്ത് ചോദിച്ചില്ല.

പകുതി വിലയ്ക്ക് ആപ്പിളും വാങ്ങി ആ സ്ത്രീ നടന്നകന്നു എന്നാൽ ഒരു കിലോ ആപ്പിൾ 140 രൂപയ്ക്ക് വാങ്ങിയ അദ്ദേഹം കൂട്ടുകാരുമായി തിരിച്ചെത്തി കാര്യം അനേഷിച്ചു അപ്പോൾ അദ്ദേഹം പറഞ്ഞത് കേട്ടുനിന്നവരെ തന്നെ ഞെട്ടിച്ചു കടക്കാരൻ പറഞ്ഞ കാരണങ്ങൾ ഇതായിരുന്നു.ആ സ്ത്രീയെ എനിക്ക് നേരത്തെ അറിയാം അവരും കുട്ടികളും ഒരു കൊച്ചു വീട്ടിൽ വളരെ ദയനീയ അവസ്ഥയിലാണ് ഒരു നേരത്തെ ഭക്ഷണം പോലും വാങ്ങാൻ അവർക്കു കഴിയുമെന്ന് തോന്നുന്നില്ല.

ആ സ്ത്രീക്ക് ഒരു ജോലി ഉണ്ടായിരുന്നു എന്നാൽ സമയത്ത് ആ ജോലിയും നഷ്ടപ്പെട്ടു ഇപ്പോൾ അവർ വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ട് പോകുന്നത് അവർ ഇടയ്ക്കിടെ ഇവിടെ വരാറുണ്ട് സാധാരണ ഞാൻ അവരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങാറില്ല പക്ഷെ ഈ സമയമായതിനാൽ എന്റെ അവസ്ഥയും വളരെ മോശമാണ് ആളുകൾ വരുന്നില്ല കച്ചവടംവളരെ കുറവാണ് അതുകൊണ്ടാണ് അവരുടെ കയ്യിൽ നിന്നും ഞാൻ പകുതി വില വാങ്ങിയത് സാധാരണ ഗതിയിൽ കച്ചവടം നടക്കുമ്പോൾ ഞാൻ അവർക്ക് ആവശ്യമുള്ളത് കൊടുക്കുമായിരുന്നു.

ഇത് കേട്ടവർ അദ്ദേഹത്തെ അഭിനന്ദിച്ചു.ഇതുപോലെ എത്രയോ ആളുകൾ നമുക്കിടയിലുണ്ട് അവരെ സഹായിക്കാനുള്ള മനസ്സാണ് നമുക്ക് വേണ്ടത്.എന്തായാലും കെട്ടവരുടെ മനസ്സ് നിറഞ്ഞു ഉള്ളവർ ഇല്ലാത്തവരെ സഹായിക്കട്ടെ.ചിലത് നമ്മൾ കേൾക്കുമ്പോൾ അല്ലെങ്കിൽ കാണുമ്പോൾ പലതും തോന്നിയേക്കാം എന്നാൽ കാര്യങ്ങളുടെ സത്യം അറിഞ്ഞുവരുമ്പോൾ അത് വളരെ വലിയ നന്മ ആയിരിക്കും അതിന് ഉദാഹരണമാണ് ഈ സംഭവവും.മതിയായ കച്ചവടം ഇല്ലാഞ്ഞിട്ടുപോലും പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് കാണിച്ച ഫ്രൂട്സ് കച്ചവടക്കാരന് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *