അടുക്കളയിൽ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ വീട്ടുകാരുടേയും പ്രശ്നമാണ് അവയിൽ പ്രാണികളും ഉറുമ്പും പുഴുക്കളും വരുന്നത് ഇത് തടയാൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങളുണ്ട് ഇത് ശ്രദ്ധിച്ചു ചെയ്തില്ലെങ്കിൽ ഗുണം കിട്ടില്ല.എത്ര നല്ല പാത്രങ്ങൾ ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല ഉറുമ്പിനും പ്രാണികൾക്കും ഇവയിൽ കടന്നു കയറാൻ എളുപ്പമാണ്.ഒരു പാത്രത്തിൽ പഞ്ചസാര മാത്രം വെച്ചാൽ തന്നെ അവയിൽ ഉറുമ്പുകൾ നിമിഷേരം കൊണ്ട് നിറയും ആ പാത്രത്തിന്റെ അടപ്പ് ഇടാൻ മറന്നിട്ടുണ്ട് എങ്കിൽ പിന്നെ നമുക്ക് ആ പഞ്ചസാര ഉപയോഗിക്കാൻ ബിദ്ധിമുട്ടാണ് അടുക്കാലയിലെ ജോലി തിരക്കിൽ സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾ വീട്ടിലുള്ളവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നത് തന്നെയാണ്.പഞ്ചസാരയിൽ മാത്രമല്ല അരി ഗോതമ്പ് തുടങ്ങി മധുര പലഹാരങ്ങളിലും ഉറുമ്പും പ്രാണികളും വരും.
അരിയാണ് നമ്മൾ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്നത് എങ്കിൽ അവയിൽ പുഴുക്കൾ വരാൻ സാധ്യത വളരെ കൂടുതലാണ് എല്ലാ വീടുകളിലും ഒരു മാസത്തെ അല്ലെങ്കിൽ അതിൽ കൂടുതൽ ദിവസത്തേക്കുള്ള സാധനങ്ങൾ വാങ്ങിവെക്കുകയാണല്ലോ പതിവ് അങ്ങനെയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ നേരിടാത്ത വീട്ടുകാർ ഉണ്ടാകില്ല.അങ്ങനെയൊരു ബുദ്ധിമുട്ട് നിങ്ങൾക്കുണ്ടെങ്കിൽ ചില ചെറിയ അറിവുകൾ കൊണ്ട് നിങ്ങൾക്കത് പരിഹരിക്കാൻ സാധിക്കും അതിനാൽ ആദ്യം തന്നെ ചെയ്യേണ്ട പ്രധാന കാര്യം എന്തു സാധനം സൂക്ഷിക്കുമ്പോഴും അവയുടെ പാത്രത്തിന്റെ അടപ്പ് അടച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം.
കാരണം ഉറുമ്പും പ്രാണികളും വന്നിട്ടുണ്ടെങ്കിൽ നമുക്ക് അറിയാൻ സാധിക്കും എന്നാൽ മറ്റെന്തെങ്കിലും അതിലേക്ക് പ്രവേശിച്ച ശേഷം പോയാൽ അത് നമ്മൾ അറിയില്ല അതിനാൽ പാത്രങ്ങളുടെ അടപ്പ് എപ്പോഴും അടച്ചുവെക്കുക.അത്തരം കാര്യങ്ങൾ മറന്നുപോകുമ്പോൾ ചെയ്യാൻ ചില നല്ല ടിപ്പുകളുണ്ട് ഇത് നമുക്ക് സിമ്പിളായി ചെയ്യാൻ കഴിയുന്നവയാണ്.അരിയിൽ പുഴുക്കൾ വരുന്നത് അതിലെ ഈർപ്പം കാരണമാണ് അതിനാൽ നമുക്ക് ഒരു ചിരട്ട അറിയിലേക്ക് വെച്ചുകൊടുത്തൽ അരിയിലെ ഈർപ്പം ഇല്ലാതാക്കാം അതിലൂടെ നമുക്ക് അരിയിൽ പുഴുക്കൾ വരുന്നത് തടയാൻ സാധിക്കും.
ഇനി ഉറുമ്പാണ് അരിയിൽ പ്രവേശിക്കുന്നത് എങ്കിൽ രണ്ട് മുളക് വെച്ചാൽ ഇത്തരം ജീവികൾ അരിയിലേക്ക് പ്രവേശിക്കില്ല.ഇതുപോലെ നിരവധി കാര്യങ്ങൾ നമുക്ക് സ്വയം ചെയ്യാൻ സാധിക്കും ബുദ്ധിമുട്ട് വലുതാണെങ്കിലും അവ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്നവയാണ്.ഇതുപോലെ അരിയിലേക്ക് വരുന്ന പ്രാണികളെ തടയാൻ മുളകും ചിരട്ടയും മാത്രമല്ല ഗ്രാമ്പൂ മഞ്ഞൾ ആരിവേപ്പ് ഇല തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ്.