ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഇന്ന് വളരെ കുറവാണ് ഒരു വീട്ടിൽ ഫ്രിഡ്ജ് വളരെ അത്യാവശ്യമാണ് അതിനാൽ എല്ലാ വീട്ടുകാരും ഫ്രിഡ്ജ് വാങ്ങി വെക്കാറുണ്ട് ഭക്ഷണ സാധനങ്ങൾ കേടാകാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് വേണം.ഫ്രിഡ്ജ് ഇല്ലാത്ത വീട്ടിൽ പച്ചക്കറികൾ ഒന്നിൽ കൂടുതൽ ദിവസം സൂക്ഷിക്കാൻ കഴിയില്ല ഇന്ന് വാങ്ങിയ പച്ചക്കറികൾ നാളത്തേക്ക് വെച്ചാൽ അത് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ കേടാകും.നാട്ടിലെ ഇന്നത്തെ സാഹചര്യത്തിൽ ഫ്രിഡ്ജ് വളരെ അത്യാവശ്യമാണ് കാരണം ആഴ്‌ച്ചയിൽ ചില ദിവസങ്ങളിൽ മാത്രമേ കടകൾ തുറക്കൂ അതിനാൽ എല്ലാ വീട്ടുകാരും കൂടുതൽ ദിവസം ഉപയോഗിക്കാൻ വേണ്ടി എല്ലാ സാധനങ്ങളും കൂടുതൽ വാങ്ങിവെക്കും ഇങ്ങനെ വാങ്ങുന്ന പച്ചക്കറി ഫ്രൂട്സ് കോഴിമുട്ട തുടങ്ങിയവ കേടാകാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് വേണം.
എല്ലാവരും ഫ്രിഡ്ജ് ഉപയോഗിക്കുന്നവരാണ് എങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പലർക്കും അറിയില്ല അങ്ങനെ ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇന്ന് പറയുന്നത്.വീട്ടിലെ ഫ്രിഡ്ജ് ദേവിയുടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോൾ ഫ്രിഡ്ജ് ഒരിക്കലും ചെരിച്ചു പിടിച്ചു കൊണ്ടുപോകരുത് ഇങ്ങനെ കൊണ്ടുപോകുന്ന ഫ്രിഡ്ജ് കേടാകാൻ കാരണമാകും എന്തെന്നാൽ അതിലെ ഓയിലിന്റെ അളവിൽ വ്യത്യാസം വരും ഇനി ഏതെങ്കിലും സാഹചര്യത്തിൽ ഫ്രിഡ്ജ് സ്ഥാനം മാറ്റുകയാണെങ്കിൽ ഉപയോഗിക്കുന്ന സ്ഥലത്ത് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വെച്ച ശേഷം മാത്രമേ ഫ്രിഡ്ജ് പ്രവർത്തിപ്പിക്കാവൂ.പിന്നെ പുതിയ ഫ്രിഡ്ജ് വീട്ടിൽ കൊണ്ടുവന്നാൽ അതിന്റെ താഴെയായുള്ള തെർമോക്കോൾ എടുത്തു മാറ്റിയ ശേഷം മാത്രം ഉപയോഗിക്കുക അല്ലാത്തപക്ഷം ഫ്രിഡ്‌ജിന്റെ അടിഭാഗത് തുരുമ്പ് വരൻ സാധ്യത വളരെ കൂടുതലാണ് ഇതിൽ ഉണ്ടാകുന്ന ഈർപ്പമാണ് അതിന് കാരണമാകുന്നത്.
പിന്നെ ശ്രദ്ധിക്കേണ്ട കാര്യം ഇന്ന് പാൻറും പറഞ്ഞു കേട്ടിട്ടുള്ളതായാണ് വീട്ടിലെ ഫ്രിഡ്ജ് ചൂടാകുന്നു ഇതെന്താണ് ഇങ്ങനെ സംഭവിക്കാനുള്ള കാരണം ഇതെങ്ങനെയാണ് പരിഹരിക്കുക എന്ന് ആദ്യമേ മനസ്സിലാക്കേണ്ട കാര്യം എന്തെന്നാൽ എല്ലാ ഫ്രിഡ്ജും അതിന്റെ ഒരു വശത്തായി ചൂട് ഉണ്ടാകും ഫ്രിഡ്ജ് പ്രവർത്തിക്കാൻ ആവശ്യമായ ചില കുഴലുകൾ ആ ഭാഗത്ത് ഉള്ളതുകൊണ്ടാണ് അങ്ങനെ ചൂടാകുന്നത് ഇത് ഒരിക്കലും ഫ്രിഡ്ജ് കേടായതല്ല.ഇനി നിങ്ങൾ വീട്ടിൽ ഏതു ഫ്രിഡ്ജ് ആണ് വാങ്ങുന്നത് എങ്കിലും സ്റ്റെബിലൈസർ വെക്കുന്നത് വളരെ നല്ലതാണ് ഫ്രിജിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.