ടൈൽസ് ഇടുമ്പോൾ ഇങ്ങനെ ചെയ്തില്ലെങ്കിൽ എല്ലാം അടർന്ന് വീഴും നഷ്ടം സംഭവിക്കും

വീടുകളിൽ അടുക്കളയിൽ ഉൾപ്പെടെ എല്ലാവരും ഉപയോഗിക്കുന്നത് ടൈൽസ് ആണ് ഭംഗിയിൽ ടൈൽസ് തന്നെയാണ് എല്ലാ വീടുകൾക്കും നല്ലത് മാത്രമല്ല വിലക്കുറവിലും ടൈൽസ് തന്നെയാണ് നല്ലത് മാർബിൾ അല്ലെങ്കിൽ ഗ്രാനൈറ്റ് ഇടണമെങ്കിൽ വലിയ തുക തന്നെ വേണ്ടിവരും അതിനാൽ ടൈൽസ് എല്ലാവരും വീടുകൾക്ക് ഉപയോഗിക്കുന്നു.ഇത് സാധാരണക്കാരാണ് കൂടുതലും ഇങ്ങനെ ചെയ്യുന്നത് മറ്റുള്ളവർ വീടുകളിൽ മാർബിൾ അല്ലെങ്കിൽ ഗ്രാനൈറ്റ് തന്നെയാണ് അടുക്കളയിൽ മാത്രം വ്യത്യസ്ത നബിരങ്ങളിൽ കാണുവാൻ വേണ്ടി ടൈൽസ് ഉപയോഗിക്കുന്നു എന്ന് മാത്രം.

ദിവസവും നല്ല കണ്ടുവരുന്ന ഒരു കാര്യമാണ് ടൈൽസിനും മാർബിളിനും വിലക്കുറവാണ് എന്ന് എന്നാൽ ഇതൊക്കെ വാങ്ങാൻ പോയാൽ മാത്രമേ അതിന്റെ യഥാർത്ഥ വില അറിയാൻ കഴിയൂ അങ്ങനെയാണെങ്കിൽ ടൈൽസ് തന്നെയല്ലേ നല്ലത് ഇവ വീടുകളിൽ ഫിറ്റ് ചെയ്യുമ്പോൾ പ്രത്യേകിച്ച് വേറെ ഒന്നും ചെയ്യാനില്ല പക്ഷെ മാർബിൾ ഇടുമ്പോൾ ഇട്ടുകഴിഞ്ഞാൽ പിന്നെ ഫിനിഷിംഗ് വർക്കും ചെയ്യേണ്ടിവരും ഇതൊക്കെ അധിക ചിലവാണ് ഇതൊക്കെ നോക്കുകയാണെങ്കിൽ ടൈൽസ് തന്നെയാണ് വീടുകളിൽ നല്ലത്.ടൈൽസ് നല്ല രീതിയിൽ വിരിച്ചാൽ വീടുകൾക്ക് നല്ല ഭംഗി ആയിരിക്കും എന്നാൽ ഈ സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കണം ഇല്ലെങ്കിൽ എല്ലാം വളരെ പെട്ടന്ന് തന്നെ കേടാണ് സാധ്യത കൂടുതലാണ്.ടൈൽസ് വാങ്ങുബോൾ നല്ലത് തന്നെ നല്ല രീതിയിൽ പരിശോധിച്ച് വാങ്ങാൻ ശ്രദ്ധിക്കുക ഇതിനായി മുൻപ് ടൈൽസ് വാങ്ങി പരിചയമുള്ള ഒരാളെ കൊണ്ടുപോകുക.

എനിക്ക് ഇതൊക്കെ കണ്ടാൽ അറിയാം എന്ന ധാരണയിൽ നിങ്ങൾ പോയാൽ ഒരുപക്ഷെ നിങ്ങളുടെ വീടുകൾക്ക് ലഭിക്കുന്നത് രണ്ടാംതരം ടൈൽസ് ആയിരിക്കും നമുക്ക് കാണാൻ കഴിയാത്ത കേടുപാടുകൾ ഉള്ള ടൈൽസാണ് ഈ രീതിയിൽ വില കുറച്ചു നൽകുന്നത്.അതുകൊണ്ട് പരിചയമുള്ളവർ ഈ കാര്യത്തിൽ ഉൾപ്പെടുത്തണം.അതുകഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യം ടൈൽസ് ഫിറ്റ് ചെയ്യാൻ നല്ല പരിചയമുള്ളവരെ തന്നെ ഏൽപ്പിക്കുക കാരണം ടൈൽസ് പലതരത്തിൽ ഫിറ്റ് ചെയ്യുന്ന ആളുകളുണ്ട്.ടൈൽസ് വെക്കുന്ന സമയത്ത് ഒരു ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങൾ വളരെ കൃത്യമായി ചെയ്‌താൽ മാത്രമേ അത് കൂടുതൽ കാലം നിലനിൽക്കൂ.

ടൈൽസ് ഇട്ടുകഴിഞ്ഞാൽ അതിന്റെ ഫിനിഷിംഗ് കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണം ഇല്ലെങ്കിൽ ടൈൽസ് പൊട്ടിപ്പോകാനും സിമന്റ് ഇളകിവരാനും കാരണമാകും.വീട്ടിൽ വെച്ചിരിക്കുന്ന രണ്ട് ടൈൽകുകൾക്കിടയിൽ സിമന്റ് ചില ആളുകൾ ഇടാറില്ല പകരം ഫില്ലിംഗ് പൌഡർ മാത്രമേ ഇടാറുള്ളൂ എന്നാൽ അതിന് മുൻപ് സിമന്റ് ഇടുന്നതു വളരെ നല്ലതാണ് ഇല്ലെങ്കിൽ അവിടെ വിള്ളൽ വരും.ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ വളരെ ശ്രദ്ധിക്കണം നമുക്ക് ഒരുപാട് കാലം താമസിക്കാനുള്ള വീടാണ് എന്ന കാര്യം എപ്പോഴു ഓർമ്മ വേണം.

Leave a Reply

Your email address will not be published. Required fields are marked *