മൂന്ന് സെന്റിലും അഞ്ച് സെന്റിലും വീട് നിർമ്മിക്കാൻ സാധിക്കുമോ അങ്ങനെ നിർമ്മിച്ചാൽ തന്നെ വീട്ടിൽ താമസിക്കുന്നവർക്ക് മതിയായ സൗകര്യം ഉണ്ടാകുമോ എന്ന് പലരും ചോദിക്കുന്ന ഒരു സംശയമാണ് അങ്ങനെയുള്ള ആളുകൾ തീർച്ചയായും അറിഞ്ഞിരിക്കണം വെറും ഒരു സെന്ററിൽ നിർമ്മിച്ച ഈ മനോഹരമായ വീടിനെ കുറിച്ച്.മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന സ്ഥലത്താണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത് മൂന്ന് ബെഡ്റൂമുകൾ ഉള്ള ഈ വീടിന്റെ ഉൾഭാഗം കാണാനും വളരെ ഭംഗിയാണ് അടുക്കള ചെറുതാണ് എങ്കിലും ആധുനിക സഞ്ജീകരണങ്ങൾ ഉള്ള ഒരു അടുക്കള തന്നെയാണ് ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ആ കൊച്ചു അടുക്കളയിൽ ഒരുക്കാൻ സാധിച്ചിട്ടുണ്ട്.
വീട്ടിലേക്ക് കടന്നുവരുമ്പോൾ തന്നെ ആദ്യം കാണുന്നത് സിറ്റ് ഔട്ട് ആണ് മനോഹരമായ കസേരകളും ഒരു ചെറിയ ടേബിളും ഇവിടെ കാണാം.അവിടെ നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ കാണാൻ കഴിയുക ഡൈനിങ്ങ് ഹാൾ തന്നെയാണ് ഇവിടെ ആറു പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിൽ എല്ലാം ഒരുക്കിയിട്ടുണ്ട് താഴത്തെ നിലയിൽ ഒരു ബെഡ്റൂം നിർമ്മിച്ചിരിക്കുന്നു വളരെ മനോഹരമാണ് ഇവിടത്തെ കാഴ്ചകളും.വീടിന്റെ രണ്ടാം നിലയിലേക്ക് പോകുമ്പോൾ മുകളിൽ രണ്ട് ബെഡ്റൂമുകൾ കാണാൻ കഴിയും ഇത്രയും കുറഞ്ഞ സ്ഥലത്താണ് വീട് നിർമ്മിച്ചിരിക്കുന്നത് എങ്കിലും മുറികൾ എല്ലാം തന്നെ നല്ല സൗകര്യമുണ്ട് കട്ടിലും അലമാരയും വെക്കാനും നല്ല സൗകര്യമുണ്ട്.
ഇത്രയും കുറഞ്ഞ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഈ വീട് കാണാൻ ഒരുപാട് ആളുകൾ വരുന്നുണ്ട് കാരണം വളരെ അപൂർവമായി നിർമ്മിക്കുന്ന ഇത്തരം വീടുകൾക്ക് എത്രമാത്രം സൗകര്യമുണ്ട് എന്ന് കാണാൻ എല്ലാവർക്കും താല്പര്യമാണ് അവർക്കും ഇങ്ങനെയുള്ള വീട് നിർമ്മിക്കാൻ അത് കാരണമാകും.ചെറിയ സ്ഥലത്ത് നല്ല ഭംഗിയുള്ള വീട് ഒരുക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത് മാത്രമല്ല വീടിന്റെ ഉൾഭാഗം അതിമനോഹരമാക്കാനും ആരും മറക്കാറില്ല.അങ്ങനയൊരു സാഹചര്യത്തിൽ ഈ വീടിന്റെ നിർമ്മാണ രീതി എല്ലാവർക്കും അറിയേണ്ടതുണ്ട്.എന്തായാലും ഈ കാലത്ത് ചെറിയ വീടുകൾ കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ഉപകാരപ്പെടും.ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ വീട് നിർമ്മിക്കുന്നത് വളരെ കുറഞ്ഞ സ്ഥലത്താണ് ഇങ്ങനെ ചെയ്യണമെങ്കിൽ വളരെ ശ്രദ്ധയോടെ പ്ലാൻ റെഡിയാക്കണം എന്നാൽ മാത്രമേ എല്ലാ സൗകര്യങ്ങളും വീട്ടിൽ കൊണ്ടുവരാൻ കഴിയൂ.