സൈക്കിൾ ഓടിക്കാൻ അറിയാത്തവർക്കും സ്‌കൂട്ടർ ഓടിക്കാൻ പഠിക്കാം ഈ കാര്യം ശ്രദ്ധിച്ചാൽ എളുപ്പത്തിൽ

കാർ ഓടിക്കാൻ പഠിക്കുന്നത് പോലെയല്ല സ്‌കൂട്ടർ ഓടിക്കാൻ പഠിക്കണമെങ്കിൽ അത്യാവശ്യം സൈക്കിൾ ഓടിക്കാൻ എങ്കിലും പഠിച്ചിരിക്കണം.നന്നായി സൈക്കിൾ ഓടിക്കാൻ അറിയുന്ന ഒരാൾക്ക് വേഗത്തിൽ സ്‌കൂട്ടർ ഓടിക്കാൻ കഴിയും കാരണം സൈക്കിൾ ബാലൻസ് എന്നത് ഒരു പ്രധാനപ്പെട്ട ഘടകമാണ് നമ്മൾ എല്ലാവരും ആദ്യം പഠിക്കുന്നത് സൈക്കിൾ ഓടിക്കാനാണ് ഈ ഘട്ടത്തിൽ തന്നെ ഏതൊരു വാഹനം ഓടിക്കാനുള്ള ഒരു ധൈര്യം നമുക്ക് കിട്ടും.എല്ലാവരും പറയാറുണ്ട് പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ട് സൈക്കിൾ ഓടിക്കാൻ ആണെന്ന് അതുകൊണ്ട് തന്നെയാണ് പിന്നീട് പഠിക്കുന്ന ബൈക്ക് കാർ തുടങ്ങിയ വാഹനങ്ങൾ പഠിക്കുമ്പോൾ അത്രയും ബുദ്ധിമുട്ട് തോന്നാത്തത്.

നിലവിൽ ഏതൊരു വാഹനം ഓടിക്കാൻ ആഗ്രഹിക്കുന്നവരും സൈക്കിൾ ഓടിക്കാൻ എങ്കിലും പഠിച്ചിരിക്കണം മാത്രമല്ല ഓടിക്കാൻ ആഗ്രഹിക്കുന്ന വാഹനത്തിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം.പക്ഷെ സൈക്കിൾ ഓടിക്കാൻ അറിയാത്ത ആളുകൾക്കും സ്‌കൂട്ടർ ഓടിക്കാൻ പഠിക്കാൻ കഴിയും ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം.ആദ്യം തന്നെ ചെയ്യേണ്ടത് നമ്മൾ പഠിക്കാൻ ഉദ്ദേശിക്കുന്ന സ്‌കൂട്ടറിൽ അതിന്റെ സ്പീഡ് നിയന്ത്രിക്കുന്നതിൽ സ്പീഡ് കൂടാതിരിക്കാൻ അത് ലോക്ക് ചെയ്യണം പഠിക്കുന്ന സമയത്ത് എല്ലാവർക്കും സംഭവിക്കുന്ന ഒരു കാര്യമാണ് അറിയാതെ സ്പീഡ് കൂടിപ്പോകു ഇങ്ങനെ സംഭവിക്കാതിരിക്കാൻ അത് കുറച്ചു വെക്കണം.ഇങ്ങനെ ചെയ്താൽ സ്‌കൂട്ടർ ഒരിക്കലും നമ്മൾ ഉദ്ദേശിക്കുന്നതിലും കൂടുതൽ വേഗത്തിൽ പോകൂല നന്നായി പഠിച്ച ശേഷം മാത്രം ഇത് ഒഴിവാക്കാവുന്നതാണ്.

ശ്രദ്ധിച്ചാൽ വളരെ പെട്ടന്ന് തന്നെ സ്‌കൂട്ടർ ഓടിക്കാൻ കഴിയും പഠിക്കാൻ വ നടി ഒരു ഒഴിഞ്ഞ സ്ഥലം തിരഞ്ഞെടുക്കുന്നതാണ് നല്ലത് വളരെ ആത്മവിശ്വാസത്തോടെ പഠിക്കാൻ സാധിക്കും.പിന്നെ നന്നായി സ്‌കൂട്ടർ ഓടിക്കാൻ അറിയുന്ന ഒരാൾ എപ്പോഴും കൂടെ ഉണ്ടായിരിക്കണം ഏറ്റവും കൂടുതൽ വേണ്ടത് ആ വാഹനം ഓടിക്കാനുള്ള ആഗ്രഹം തന്നെയാണ്.അപ്പോൾ സൈക്കിൾ ബാലൻസ് ഇല്ല അതുകൊണ്ട് എനിക്ക് സ്‌കൂട്ടർ ഓടിക്കാൻ പഠിക്കാൻ കഴിയില്ല എന്ന് പറയുന്നവർ ഈ രീതിയിൽ ഒന്ന് ശ്രമിച്ചു നോക്കൂ നിങ്ങൾക്കും എളുപ്പത്തിൽ പഠിക്കാൻ കഴിയും.ചെറിയ വാഹനങ്ങൾ ആദ്യം പഠിക്കണം നിങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ പിന്നെ ഒരിക്കലും മടി കാണിക്കരുത് മറ്റൊരാളുടെ സഹായത്താൽ നമുക്ക് അത് സാധിക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *