ഒരു ദിവസം അമ്പതിൽ കൂടുതൽ ചെടിച്ചട്ടി ഉണ്ടാക്കാം ഈ രീതിയിൽ ചെയ്താൽ

ചെടിച്ചട്ടി നിർമ്മാണത്തിലൂടെ വിജയം കണ്ടെത്തിയ ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട് ഭംഗിയുള്ള നിരവധി ചെടിച്ചട്ടികൾ നിർമ്മിച്ച് അത് വീടുകളിൽ വിൽപ്പന നടത്തി നല്ലൊരു വരുമാന മാർഗ്ഗം കണ്ടെത്താൻ എല്ലാവർക്കും സാധിക്കും.പലരും ഈ മേഖലയിൽ വന്നിട്ടുണ്ട് എങ്കിലും വളരെ കുറച്ചു കുടുംബങ്ങൾക്ക് മാത്രമേ ന്ബല്ല രീതിയിൽ ചെടിച്ചട്ടി നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിട്ടുള്ളൂ സ്വന്തമായി ചെടിച്ചട്ടി ഉണ്ടാക്കുമ്പോൾ നമുക്ക് ഇഷ്ട്ടപ്പെടുന്ന വിവിധ ആകൃതിയിലുള്ള ചെടിച്ചട്ടികൾ നിർമ്മിക്കാൻ കഴിയും അവയുടെ ഭംഗി കണ്ടുതന്നെയാണ് കൂടുതൽ ആളുകളും ഇത് വാങ്ങിക്കാൻ വരുന്നത്.

ഒരു ദിവസം കൊടുത്താൽ ചെടിച്ചട്ടികൾ നിർമ്മിക്കാൻ കഴിയണം പിന്നെ അതിൽ ഭംഗിയുള്ള നിരനഗൽ നൽകാനുള്ള കഴിയും ഉണ്ടായിരിക്കണം ഇത്തരം കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ പുലർത്തിയാൽ ഈ മേഖലയിൽ നിങ്ങൾക്ക് വളരെ ഏറെ മുന്നോട്ട് പോകാൻ കഴിയും കാരണം ഇന്നത്തെ കാലത്ത് വീടുകളിൽ ഒരുപാട് ചെടികൾ വളർത്താൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും ഇത്തരക്കാർക്ക് ചെടിച്ചട്ടികൾ നിർബദ്ധമാണ്‌.ഇതിനായി ഒരുപാട് ആവശ്യക്കാരുണ്ട് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ചെടിച്ചട്ടി നിർമ്മാണം മുന്നോട്ട് കൊണ്ടുപോയാൽ വിജയിക്കും.

പലരും ഈ മേഖലയിൽ വന്നിട്ടു വളരെ പെട്ടന്ന് തന്നെ നിർത്തിപോകുന്ന കാഴ്ചകൾ കണ്ടിട്ടുണ്ട് ഇത്തരക്കാർ ചെയ്യുന്ന രീതി ശെരിയല്ല എന്നുതന്നെ പറയാം.കാരണം പലരും പറയുന്നത് ഒരു ദിവസം പ്രതീക്ഷിക്കുന്ന അത്രയും ചട്ടികൾ ഉണ്ടാക്കാൻ കഴിയുന്നില്ല എന്നാണ് രണ്ടോ മൂന്നോ ചെടിച്ചട്ടികൾ മാത്രമാണ് നിർമ്മിക്കാൻ സാധിക്കുന്നത് എന്നും എന്നാൽ ഇതിനായി ഒരു ദിവസം സാമയം ചിലവഴിക്കണമെന്നും പറയുന്നു അത്കൊണ്ട് പലരും ചെടിച്ചട്ടി നിർമ്മാണം നിർത്തുന്നു എന്നാൽ ചില രീതികളിൽ നിർമ്മാണം തുടർന്നാൽ നല്ലൊരു വരുമാന മാർഗ്ഗം തന്നെയാണ് ചെടിച്ചട്ടി നിർമ്മാണ മേഖല.

ചെടിച്ചട്ടി നിർമ്മിക്കാൻ ആദ്യമായി വേണ്ടത് തേക്കാൻ ഉപയോഗിക്കുന്ന പൂഴിയാണ് ഇത് ഉപയോഗിച്ചാണ് നല്ല കരുത്തുള്ള ചെടിച്ചട്ടിക്കാൾ നിർമ്മിക്കാൻ സാധിക്കുക.പിന്നെ ഇതിന്റെ കൂടെ സിമന്റും വേണം ഇവ രണ്ടും മിക്സ് ചെയ്യുമ്പോൾ അളവിന്റെ കാര്യം ശ്രദ്ധിക്കണം രണ്ടും കൃത്യമായി ചേർന്നാൽ മാത്രമേ ചെടിച്ചട്ടിക്ക് കൂടുതൽ കരുത്ത് ലഭിക്കൂ.പിന്നെ പരമാവധി കൂടുതൽ ചട്ടികൾ തന്നെ നിർമ്മിക്കാൻ ശ്രമിക്കുക പൂഴിയും സിമന്റും അളവ് കൂട്ടി മിക്സ് ചെയ്തു ഉണ്ടാക്കണം.ചെടിച്ചട്ടി നിർമ്മിക്കാൻ എടുക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളും അതിന് വേണ്ടി എടുക്കുന്ന സിമന്റ് പൂഴി എന്നിവയുടെ ഗുണമേന്മ മാത്രം ശ്രദ്ധിച്ചാൽ തന്നെ ഈ മേഖലയിൽ തുടരാൻ നിങ്ങൾക്ക് കഴിയും.പിന്നെ ഒരു വീട്ടുമുറ്റത്ത് വെക്കാൻ തോന്നുന്ന രൂപത്തിൽ ആയിരിക്കണം അവയുടെ നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *