അടുക്കളയിലെ ജോലികൾക്കിടയിൽ ഒരുപാട് സമയം പോകുന്ന ധാരാളം ജോലിയുണ്ട് എന്നാൽ അതുപോലെ തന്നെ വളരെ എളുപ്പമുള്ള ജോലികളുമുണ്ട് ഇവയ് ചെയ്തു തീർക്കാൻഎല്ലാവർക്കും സന്തോഷമാണ് എന്നാൽ വളരെ ചെറിയ ചില ജോലികൾ ചെയ്തു തീർക്കാൻ ഒരുപാട് സമയം വേണ്ടിവരും അങ്ങനെയൊരു ജോലിയാണ് കറിയിൽ ഇടുന്ന ഇഞ്ചി ഇവയുടെ തൊലി കളയുക എന്നത് ഒരുപാട് സമയം പോകുന്ന ഒന്നാണ് എന്ന് മാത്രമല്ല തൊലി പൂർണ്ണമായും കളയാൻ വലിയ പ്രയാസവുമാണ്.ശ്രദ്ധിച്ചു ചെയ്യുമ്പോൾ ഒരു കഷ്ണം വൃത്തിയാക്കാൻ തന്നെ ഒരുപാട് സമയം വേണ്ടം വേഗത്തിൽ ചെയ്യുമ്പോൾ ആണെങ്കിൽ ഇഞ്ചി മുറിഞ്ഞുപോകും ഒരു കഷ്ണം എടുത്താൽ അതിന്റെ പകുതി മാത്രമേ നമുക്ക് കിട്ടൂ.
അങ്ങനയൊരു പ്രശ്നത്തിന് നല്ളൊരു പരിഹാര മാർഗ്ഗമുണ്ട് ഈ രീതിയിൽ ഇഞ്ചിയുടെ തൊലി കളയാൻ ഒരു മിനുട്ടു പോലും വേണ്ട മാത്രമല്ല ഇഞ്ചിയുടെ തൊലി മാത്രമായി പോകുകയും ചെയ്യും.ഇതിനായി നമ്മൾ ഉപയോഗിക്കേണ്ട ഒരേയൊരു സാധനം സ്പൂൺ മാത്രമാണ് സ്പൂൺ ഉപയോഗിച്ച് എത്ര ഇഞ്ചിയുണ്ടെങ്കിലും വേഗത്തിൽ വൃത്തിയാക്കാൻ സാധിക്കും ഇതുകൊണ്ട് ചെറുതായി ചുരണ്ടിയാൽ മാത്രം മതി.ഇഞ്ചി മറ്റുള്ള പച്ചക്കറികളെ പോലെയല്ല അതിന്റെ രൂപം വളഞ്ഞതും കൂർത്തതും ആയതുകൊണ്ട് തന്നെ കൈകൊണ്ടോ മറ്റു ഉപകരണങ്ങൾ കൊണ്ടോ വൃത്തിയാക്കാൻ സാധിക്കില്ല ശ്രമിച്ചാൽ തന്നെ അവ നമ്മൾ ഉദ്ദേശിക്കുന്ന രൂപത്തിൽ കിട്ടുകയുമില്ല അങ്ങനയൊരു സാഹചര്യത്തിലാണ് സ്പൂൺ ഉപയോഗിക്കേണ്ടത്.
അടുക്കക്കളയിൽ സ്ഥിരമായി ജോലി ചെയ്യുന്ന പലർക്കും ഈ കാര്യം അറിയില്ല അവർ ഇപ്പോഴും വളരെ പ്രയാസപ്പെട്ടാണ് ഇഞ്ചിയുടെ തൊലി കളയുന്നത് വളരെ സിമ്പിൾ കാര്യമാണ് ഇതെങ്കിലും മറ്റുള്ള ജോലികൾക്കിടയിൽ ഇതൊരു വലിയ ജോലി തന്നെയാണ്.ഒരുപാട് ആളുകൾക്ക് ഒരുമിച്ചു കറി ഉണ്ടാക്കുമ്പോൾ കുറച്ചു കൂടുതൽ ഇഞ്ചി വേണ്ടിവരും അതെല്ലാം തൊലി കളഞ്ഞു കഴിയുമ്പോൾ ഒരുപാട് സമയവും വേണം.എന്നാൽ ഇനിമുതൽ അങ്ങനയൊരു ബുദ്ധിമുട്ട് ഉണ്ടാകില്ല സ്‌പൂൺ ഉപയോഗിച്ച് വേഗത്തിൽ ഇഞ്ചിയുടെ തൊലി കളയാം.എല്ലാ ദിവസവും മൂന്ന് നേരം ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി അതുകൊണ്ട് തന്നെ ഇഞ്ചി എളുപ്പത്തിൽ തൊലി കളയുന്ന ഈ കാര്യം അറിഞ്ഞിരിക്കണം എല്ലാവരും.