മഴക്കാലം വന്നാൽ ഉണക്കിയെടുക്കേണ്ട സാധനങ്ങൾ ഉണക്കാൻ വളരെ പ്രയാസമാണ് വസ്ത്രങ്ങൾ തന്നെയാണ് ഉണക്കാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്.ഒന്നിൽ കൂടുതൽ ദിവസം തുടർച്ചയായി മഴ പെയ്താൽ പിന്നെ ഉപയോഗിച്ച വസ്ത്രങ്ങൾ എല്ലാം തന്നെ ഉണക്കാതെ ഇടേണ്ടിവരും.ഓരോ ദിവസവും നമ്മുടെ വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഉണക്കാൻ വേറൊരു മാർഗ്ഗവും ഇല്ലാതെ വീട്ടിൽ തന്നെ ഏതെങ്കിലും ചെയ്യുകയാണ് എല്ലാവരും ചെയ്യുക എന്നാലും നല്ലപോലെ ഉണങ്ങി കിട്ടാൻ വൈകും.അതുപോലെ തന്നെ ഗോതമ്പ് കഴുകിയ മുളക് മല്ലി അങ്ങനെ വീട്ടിൽ ഉപയോഗിക്കുന്ന നിരവധി സാധനങ്ങൾ ഉണക്കാൻ കഴിയില്ല ഇത് ചെറിയ ബുദ്ധിമുട്ടൊന്നുമില്ല തീർച്ചയായും ഉണക്കി കിട്ടേണ്ട സാധനങ്ങൾ തന്നെയാണ് ഇവ.
കടയിൽ നിന്നും വാങ്ങുന്ന മുളക് കഴുകാതെ ഉപയോഗിക്കാൻ കഴിയില്ല കഴുകിയ ശേഷം നല്ലപോലെ വെയിലത്ത് വെച്ച് ഉണക്കിയ ശേഷം മാത്രമേ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കൂ.പിന്നെ നല്ലപോലെ ഉണ്ടാക്കേണ്ട ഒന്നാണ് കൊപ്ര ഇവ ദിവസങ്ങളോളം വെയിലത്ത് വെച്ച ശേഷം മാത്രമേ ഉണങ്ങി കിട്ടൂ അതുകൊണ്ട് ഇടയ്ക്ക് എപ്പോഴെങ്കിലും കിറ്റ്ന്ന വെയിലത്ത് കൊപ്ര ഉണക്കാനും പറ്റില്ല അങ്ങനെ ഒരുപാട് ഒരുപാട് ബുദ്ധിമുട്ട് നേരിടുന്ന കൂട്ടുകാർക്ക് ഉണക്കാൻ വേണ്ടി ഒരു സംവിധാനമുണ്ട് അതിന് വേണ്ടി ഒരുക്കിയ ഒന്നാണ് ഡ്രയർ ഇതുണ്ടെങ്കിൽ എല്ലാം ഉണക്കാം.
പക്ഷെ വസ്ത്രങ്ങൾ ഇതിൽ വെച്ച് ഉണക്കാൻ സാധിക്കില്ല പക്ഷെ തീർച്ചയായും കുറച്ചെങ്കിലും ഉണങ്ങി കിട്ടിയാൽ മതി എന്നുള്ള വസ്ത്രങ്ങൾ എന്തെങ്കിലും ഉണക്കാൻ കഴിയും.ഇതിനായി ഈ മെഷീനിന് ഒരുപാട് സൗകര്യങ്ങളുണ്ട് കൊപ്ര ഉള്ളി ജാതിക്ക എന്നിവ ഓരോ തട്ടുകളിലായി വെച്ച് ഉണക്കാൻ കഴിയും.കൂടുതൽ ആരും കണ്ടിട്ടില്ലാത്ത ഈ മെഷീൻ ഇപ്പോൾ ഒരുപാട് നാടുകളിൽ വന്നുകൊണ്ടിരിക്കുന്നു മഴക്കാലത്ത് ഏറെ ഉപയോഗപ്രദമാണ്.ഈ ഡ്രയർ പ്രവർത്തിപ്പിക്കാൻ വൈദ്യുതി അല്ലെങ്കിൽ വിറക് ആവശ്യമാണ്.പലതും വളരെ പെട്ടന്ന് തന്നെ ഉണങ്ങിക്കിട്ടും.
എന്നാലും വസ്ത്രങ്ങൾ ഉണക്കാൻ മറ്റെന്തെമെങ്കിലും വഴി നോക്കേണ്ടിവരും.അങ്ങനെയൊരു ബുദ്ധിമുട്ട് വന്നാൽ എന്തായാലും നമുക്ക് വസ്ത്രങ്ങൾ ഉണക്കാതിരിക്കാൻ കഴിയില്ല അതിനായി ചെയ്യേണ്ടത് പ്ലാസ്റ്റിക് പൈപ്പോ അല്ലെങ്കിൽ കമ്പിയോ ഉപയോഗിച്ച് റിംഗ് ഉണ്ടാക്കുക എന്നതാണ് അങ്ങനെ ഉണ്ടാക്കിക്കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ തന്നെ ഒഴിഞ്ഞ മുറികൾ ഉണ്ടെങ്കിൽ അവിടെ ഈ റിംഗ് സ്ഥാപിക്കാൻ ശേഷം അതിലേക്ക് ആങ്കർ ഉപയോഗിച്ച് വസ്ത്രങ്ങൾ ഇടാവുന്നതാണ് റിംഗിന്റെ വലിപ്പം കൂട്ടുകയോ ഒന്നിൽ കൂടുതൽ റിംഗ് ഉണ്ടാക്കുകയോ ചെയ്താൽ വീട്ടിലെ എല്ലാ വസ്ത്രങ്ങളും ഒരേ സമയം ഉണക്കാനിടാൻ കഴിയും.അപ്പോൾ വീട്ടിലെ ഈ രണ്ട് കാര്യങ്ങൾക്കും പരിഹാരമായി.