തേങ്ങ എന്നത് നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എല്ലാ ദിവസവും ഒന്നിൽ കൂടുതൽ തേങ്ങ ഒരു വീട്ടിൽ ആവശ്യമാണ് രാവിലത്തെ ഭക്ഷണത്തിന് കറി തയ്യാറാക്കുമ്പോൾ അതിലേക്ക് ഒരു തേങ്ങാ വേണ്ടിവരും അതുപോലെ തന്നെ ഉച്ചയ്ക്കും രാത്രിയും തേങ്ങ ആവശ്യമാണ്.കറികൾ കൂടാതെ ഒരുപാട് പലഹാരങ്ങളിലും തേങ്ങ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന തേങ്ങ ഉപയോഗിക്കാത്ത ആരും തന്നെ ഉണ്ടാവില്ല വീട്ടിലെ ആവശ്യങ്ങൾക്ക് മാത്രമായി എല്ലാ വീടുകളിലും ഒന്നിൽ കൂടുതൽ തെങ്ങ് കാണാറുണ്ട് കൂടുതൽ തെങ്ങുകൾ വെച്ച് തെങ്ങ് കൃഷി ചെയ്യുന്നവരും കുറവല്ല.തേങ്ങയുടെ ഉപയോഗം കണക്കിലെടുത്താണ് കർഷകർ കൂടുതലായും തെങ്ങ് കൃഷി ചെയ്യുന്നത് എങ്കിലും തേങ്ങയുടെ വിലകുറവ് അവരെ ബാധിച്ചിട്ടുണ്ട് അതിനാൽ ഈ മേഖലയിൽ നിന്നും പിൻവാങ്ങുന്നവരും കുറവല്ല.
എന്തായാലും വീട്ടിലെ ആവശ്യങ്ങൾക്ക് തേങ്ങ ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല നിലവിൽ ചിരകിയ തേങ്ങ തന്നെ വാങ്ങാൻ കിട്ടുമെങ്കിലും എല്ലായിപ്പോഴും ഇത് വീട്ടിൽ സൂക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല അതുകൊണ്ടാണ് ആവശ്യങ്ങൾക്ക് അനുസരിച്ച് തേങ്ങ എടുത്തു ചിറകുന്നത് എന്നാൽ ഇത് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ് എന്തെന്നാൽ ഒരു തേങ്ങ ചിരകുന്ന സമയം വളരെ കൂടുതലാണ് പഴയകാല രീതി തന്നെയാണ് ഇപ്പോഴും എല്ലാ വീടുകളിലും തുടരുന്നത്.അതിനാൽ തന്നെ ഇതിൽ നിന്നും ഒരു മാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട് അങ്ങനെയാണ് വളരെ പെട്ടന്ന് വെറും മിനുട്ടുകൾ കൊണ്ട് ഒരുത്തി തേങ്ങ ചിരകാനുള്ള സംവിധാനം മനസ്സിലാക്കുന്നത്.ഈ രീതിയിൽ തേങ്ങ ചിരകാൻ ഒരു മിനുട്ട് പോലും വേണ്ട എന്ന് മാത്രമല്ല സാധാരണ ചിറകുന്നതിനേക്കാൾ നന്നായി തേങ്ങ ലഭിക്കും.
ചെയ്യേണ്ടത് വളരെ സിമ്പിളായ ഒരു കാര്യമാണ് തേങ്ങ എടുത്ത ശേഷം അവ വളരെ ചെറിയ കഷ്ണങ്ങളായി മുറിക്കണം അതിന് ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ടു പൊടിച്ചെടുക്കുക മാത്രം ചെയ്താൽ മതി.പഴയകാല രീതികൾ ഒഴിവാക്കി ഇനി എല്ലാവർക്കും ഈ രീതി തുടരാവുന്നതാണ് ഇതിനായി നമ്മുടെ വീട്ടിലെ മിക്സി മാത്രം മതി.പലരും നിലവിൽ ഈ രീതിയിൽ തേങ്ങ ചിരകുന്നുണ്ട് ഇങ്ങനെ ലഭിക്കുന്ന തേങ്ങ പലഹാരങ്ങളിൽ ഉപയോഗിക്കുമ്പോൾ പ്രതീക്ഷിക്കുന്ന രീതിയിൽ കിട്ടുകയും ചെയ്യും.ഒന്നിൽ കൂടുതൽ തേങ്ങ ഉണ്ടെങ്കിലും മറ്റൊരാളുടെ സഹായം ഇല്ലാതെ ഈ ജോലി വളരെ ഈസിയായി നമുക്ക് ചെയ്തെടുക്കാം.