വീട്ടിൽ എല്ലാവരും സേവനാഴി ഉപയോഗിക്കാറുണ്ട് പലതരം ഭക്ഷണം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത് പ്രധാനമായും നൂൽ പുട്ടാണ് ഈ ഉപകരണം കൊണ്ട് ഉണ്ടാക്കുന്നത് എങ്കിലും സേവനാഴി ഉപയോഗിച്ച് പലരും പൊറോട്ടയും ഉണ്ടാക്കാറുണ്ട് നല്ല നൂൽ പൊറോട്ട ഉണ്ടാക്കാൻ വേണ്ടിയാണ് പലരും വീടുകളിൽ സേവനാഴി ഉപയോഗിക്കുന്നത് ഇതിൽ ഉണ്ടാക്കുന്ന പലതും കഴിക്കാൻ നല്ല രുചിയാണ് പൊറോട്ടയാണെങ്കിൽ സ്ഥിരമായി കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായി നൂലുപോലെയുള്ള പൊറോട്ട കഴിക്കാൻ കഴിയും.നൂൽ പുട്ട് എങ്ങിനെയാണോ അതുപോലെ നല്ല രീതിയിൽ പൊറോട്ട ചുട്ടെടുക്കാൻ സാധിക്കും എന്നാൽ സേവനാഴി ഉപയോഗിക്കുന്ന പലരും നേരിടുന്ന ഒരു ബുദ്ധിമ്മുട്ടുണ്ട് എന്തെന്നാൽ ഇവയിൽ മാവ് നിറച്ച ശേഷം ചുറ്റി എടുക്കുമ്പോൾ പകുതി മാത്രമേ നൂൽ രൂപത്തിൽ പുറത്തേക്ക് വരൂ.
സേവനാഴിയുടെ ഉൾഭാഗം നോക്കുമ്പോൾ ബാക്കി പകുതി അവിടെ കട്ടപിടിച്ചിരിക്കുന്നത് കാണാൻ കഴിയും ഇത് ചിലർക്ക് മാത്രമുള്ള ഒരു പ്രശ്നമല്ല സേവനാഴി ഉപയോഗിക്കുന്ന എല്ലാവരും നേരിടുന്ന ഒരു കാര്യമാണ്.സ്ഥിരമായി ഇങ്ങനെ സംഭവിക്കുമ്പോൾ അത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.രാവിലെ ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് ഇങ്ങനെ സംഭവിച്ചാൽ സേവനാഴി അഴിച്ചുമാറ്റി അതിൽ കട്ടപ്പിച്ച മാവ് വീണ്ടും കുഴച്ചു അതിലേക്ക് തന്നെ ഇടണം ശേഷം വീണ്ടും അത് ചുറ്റിയെടുക്കണം ഇത് നമ്മുടെ ഒരുപാട് സമയം പാഴായി പോകുന്ന ഒരു കാര്യം തന്നെയാണ് എന്നാൽ ഇനിമുതൽ അങ്ങനെയൊരു ബുദ്ധിമുട്ട് ഉണ്ടാവില്ല സേവനാഴി ചുറ്റിയെടുക്കുന്ന സമയത്ത് മാവ് കട്ടപിടിക്കാതിരിക്കാൻ നമുക്ക് ചെറിയൊരു കാര്യം ചെയ്യാൻ കഴിയും.
ഇതിനായി ആവശ്യമുള്ളത് ഒരു പ്ലാസ്റ്റിക് പത്രത്തിന്റെ അടപ്പ് മാത്രമാണ് അത്യാവശ്യം കട്ടിയുള്ള അടപ്പായിരിക്കണം.ഈ അടപ്പിൽ നിന്നും സേവനാഴിയുടെ അളവിൽ വട്ടത്തിൽ മുറിച്ചെടുക്കണം സേവനാഴിയുടെ അകത്തേക്ക് ഇറക്കി വെക്കാൻ കഴിയുന്ന വിധത്തിൽ വേണം മുറിച്ചെടുക്കാൻ.കൃത്യമായ അളവിൽ അടപ്പിൽ നിന്നും ഒരു കഷ്ണം മുറിച്ചെടുത്ത ശേഷം അത് സേവനാഴിയിലേക്ക് ഇറക്കിവെക്കണം ശേഷം നിങ്ങൾ അതിലേക്ക് മാവ് നിറച്ചജു ഭക്ഷണം ഉണ്ടാക്കി നോക്കൂ പിന്നെ മാവ് കട്ടപിടിക്കുന്ന ഒരു പ്രശ്നം ഇനിയുണ്ടാവില്ല.