കഞ്ഞി കുടിക്കാൻ ആണെങ്കിലും ചോറ് കഴിക്കാൻ ആണെങ്കിലും മീൻ കറി അല്ലെങ്കിൽ മറ്റെന്തെങ്കിലും കറികൾ ഇല്ലാതെ തന്നെ ഈ ഒരു സാധനം ഉണ്ടെങ്കിൽ നമ്മുടെ ആവശ്യത്തിന് കഴിക്കാൻ സാധിക്കും.വളരെ കുറച്ചു വീടുകളിൽ മാത്രമാണ് ഈ രീതിയിൽ ഇവ ഉണ്ടാകുന്നത് കൂടുതലായും മലബാർ മേഖലയിലാണ് ഈ പാചകക്കൂട്ട് കണ്ടുവരുന്നത്.ഇതുണ്ടെങ്കിൽ രാവിലെ കഞ്ഞി കുടിക്കാം ഉച്ചയ്ക്ക് ആവശ്യത്തിന് ചോറ് കഴിക്കാം ഇനി രാത്രിയും ചപ്പാത്തി കഴിക്കുന്നവർക്കും ഇത് നല്ല രുചിയോടെ കഴിക്കാൻ കഴിയും.മീൻ കിട്ടാത്ത ദിവസങ്ങളിൽ പച്ചക്കറികൾ ഉപയോഗിച്ച് എന്തെങ്കിലും ഉണ്ടാക്കുന്നപോലെയല്ല ഇതിന്റെ രുചി എന്ന് പറയുന്നത് വിശദീകരിക്കാൻ കഴിയാത്ത ഒന്നാണ് പുലി ചേർക്കുന്നത് കൊണ്ട് തന്നെ പുലി ഇഷ്ടമുള്ളവർക്ക് നല്ല രീതിയിൽ ഇഷ്ടപ്പെടും പിന്നെ മുളകും ചേർക്കുന്നുണ്ട് ഒരുപാട് ആളുകൾക്ക് എരിവ് ഇഷ്ടമാണ് അതുകൊണ്ട് എരിവും പുളിയും കൂടി ചേരുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് തന്നെ ആയിരിക്കും.
ഇത് ഉണ്ടാക്കാൻ വേണ്ടി നമുക്ക് ആവശ്യമായ സാധനങ്ങൾ പുലി നല്ല എരിവുള്ള കാന്താരി മുളക് പിന്നെ വലിയ ഉള്ളി ഉപ്പ് അല്പം കഞ്ഞിവെള്ളം ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ ഒരു മിനുട്ടിൽ സാധനം റെഡിയാക്കാം ആദ്യം വലിയ ഉള്ളി ചെറിയ കഷ്ണങ്ങളാക്കി മുറിക്കണം ശേഷം അതിലേക്ക് മുളക് കൂടി ഇടണം പിന്നെ കഴുകി വൃത്തിയാക്കിയ പുളിയും കഞ്ഞിവെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യണം കൈകൊണ്ട് കുഴച്ചാൽ വളരെ നല്ലത് ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത് ഇത്രയും ചെയ്താൽ സാധനം റെഡിയാകും ഇത് ഏതെങ്കിലും ഒരുതരം ഭക്ഷണത്തിന് മാത്രമേ കഴിക്കാൻ സാധിക്കൂ എന്നൊന്നും ഇല്ല.
എന്തുതന്നെ ആയാലും ഇത് കുറച്ചു ഉണ്ടെങ്കിൽ നല്ലപോലെ കഴിക്കാൻ സാധിക്കും ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ എല്ലാ ദിവസവും കഞ്ഞി കുടിക്കാൻ നിങ്ങൾ ഇത് ഉണ്ടാക്കും.വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങളാണ് ഇതിൽ ചെക്കർക്കുന്നത് അതിനാൽ നമുക്ക് എപ്പൊ വേണമെങ്കിലും ഉണ്ടാക്കി കഴിക്കാം ഇതിന് പ്രത്യേകിച്ച് പേരൊന്നും ഇല്ല ഇതിൽ ചേർക്കുന്ന സാധനങ്ങളുടെ രുചികളാണ് എടുത്തുപറയേണ്ട കാര്യം.ഇനി നിങ്ങൾക്ക് വീട്ടിൽ സ്ഥിരമായി ഉണ്ടാക്കുന്ന കറികൾ ഇല്ലാത്ത ദിവസം എങ്കിലും ഇത് കുറച്ചു ഉണ്ടാക്കി കഴിച്ചുനോക്കണം ഇഷ്ടപ്പെടും ഉറപ്പാണ്.