പപ്പടം എല്ലാവർക്കും ഇഷ്ടമാണ് ചോറിന്റെ കൂടെ ഒരു പടം ഉണ്ടെങ്കിൽ നല്ല രുചിയാണ് ചോറിന്റെ കൂടെ മാത്രമല്ല രാവിലെ പുട്ട് കഴിക്കുമ്പോളും പപ്പടം ഉണ്ടെങ്കിൽ കുറച്ചൂടെ നന്നായി ഭക്ഷണം കഴിക്കാം എന്നാണ് എല്ലാവരും പറയുക.അഞ്ച് രൂപ ഉണ്ടെങ്കിൽ കഥകളിൽ നിന്നും ഒരു പാക്കറ്റ് പപ്പടം വാങ്ങിക്കാൻ കിട്ടും വീട്ടിൽ ഇവ ഉണ്ടാക്കുന്നവരും കുറവല്ല.സാധാരണയായി പപ്പടം എണ്ണയിൽ ഇട്ടു പൊരിക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ പലരും പപ്പടം ചുട്ടെടുക്കാറുണ്ട് ഇതിനൊരു പ്രത്യേക രുചി തന്നെയാണ് കഞ്ഞി കുടിക്കാൻ വേണ്ടിയാണ് പപ്പടം ചുട്ടു കഴിക്കാറുള്ളത് ഓരോ നേരത്തെ ഭക്ഷണത്തിനും ഓരോ രുചി ലഭിക്കാൻ ഇങ്ങനെ ചെയ്യുന്നവരുണ്ട്.
വീട്ടിൽ പടം സ്ഥിരമായി വാങ്ങുന്നവർ അറിയേണ്ട ചില കാര്യങ്ങളുണ്ട് ചിലർ രണ്ടോ മൂന്നോ ദിവസത്തേക്ക് പടം ഒരുമിച്ചു വാങ്ങിക്കുമല്ലോ വീട്ടിൽ ഒരു ദിവസം ഒരു പാക്കറ്റ് പപ്പടം മതിയാകും അങ്ങനെയാണെങ്കിൽ ബാക്കിവരുന്ന പാക്കറ്റ് പപ്പടം കേടാകാതെ സൂക്ഷിച്ചു വെക്കണം ഇതിന് നമുക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിയും.അരിയുടെ പാത്രത്തിൽ പപ്പടം ഇട്ടുവെച്ചാൽ ഇവ കേടാകില്ല എത്ര ദിവസം വേണമെങ്കിലും പപ്പടം ഇങ്ങനെ സൂക്ഷിക്കാവുന്നതാണ്.പിന്നെ ഒരുപാട് ദിവസം പപ്പടം കേടാകാതെ സൂക്ഷിക്കാൻ ഒരു പാത്രത്തിൽ കുറച്ചു ഉലുവ ഇട്ട ശേഷം അതിലേക്ക് പപ്പടം ഇട്ടു അടച്ചു വെച്ചാൽ ആ പപ്പടം ഒട്ടും കേടാകാതെ സൂക്ഷിക്കാൻ കഴിയും കവറിൽ നിന്നും പുറത്തെടുത്ത പപ്പടവും ഇത്തരത്തിൽ സൂക്ഷിക്കാൻ കഴിയും.
ഇനി എല്ലാ ദിവസം പപ്പടം കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം വാങ്ങിക്കുന്ന പടം നല്ലതാണോ എന്നാണ് അത് അറിയാൻ വേണ്ടി ചെറിയ ഒരു പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച ശേഷം അതിലേക്ക് ഒരു പപ്പടം അഞ്ച് മിനുറ്റ് ഇട്ടുവെക്കുക ശേഷം അതെടുത്തു നോക്കുമ്പോൾ വളരെ പെട്ടന്ന് പൊടിഞ്ഞു പോകുന്നുണ്ട് എങ്കിൽ അത് നല്ല പപ്പടമാണ് പൊടിഞ്ഞുപോകുന്നില്ല എങ്കിൽ അത് അത്ര നല്ല പപ്പടമല്ല.ഇനി പപ്പടം എണ്ണയിൽ പൊരിച്ചത് കഴിക്കാത്തവരാണ് നിങ്ങളെങ്കിൽ ഓവനിൽ ഇവ എണ്ണയില്ലാതെ ചുട്ടെടുക്കാൻ കഴിയും നല്ല രുചിയിൽ തന്നെ കഴിക്കാനും സാധിക്കും.അപ്പൊ ഇത്രയും കാര്യങ്ങൾ എല്ലാവർക്കും ഉപകാരപ്പെടുമെന്ന് വിചാരിക്കുന്നു.