വീട്ടിൽ മൺചട്ടികൾ അത്യാവശ്യമാണ് വീട്ടിലെ ഒരുപാട് കാര്യങ്ങൾക്ക് മൺചട്ടികൾ വാങ്ങാറുണ്ട് ഒരുപാട് സ്റ്റിൽ പാത്രങ്ങൾ ഉണ്ടെങ്കിലും അതിന്റെ കൂടെ കുറച്ചെങ്കിലും മൺചട്ടികൾ എല്ലാവരും വാങ്ങിക്കും കാരണം ഭക്ഷണം പാകം ചെയ്യാൻ ഇങ്ങനെയുള്ള എല്ലാ പാത്രങ്ങളും ചട്ടികളും ആവശ്യമാണ്.ഒരു സ്റ്റിൽ പാത്രം ഒരുപാട് കാലം ഉപയോഗിക്കാൻ കഴിയും എന്നാൽ മൺചട്ടി അത്ര കൂടുതൽ കാലം ഒന്നും ഉപയോഗിക്കാൻ കഴിയാറില്ല എന്തെന്നാൽ ചിലപ്പോൾ അത് വളരെ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ തന്നെ പൊട്ടിപ്പോകും അല്ലെങ്കിൽ കൂടുതൽ കരിപിടിച്ചാൽ പലരും മൺചട്ടികൾ ഒഴിവാക്കും.ചില ചട്ടികൾ വളരെ പെട്ടന്ന് പൊട്ടിപ്പോകാറുണ്ട് അതിന്റെ കാരണം പുതിയത് വാങ്ങിയ സമയത്ത് തന്നെ നല്ലപോലെ മയക്കിയെടുക്കാത്തത് കൊണ്ടാണ്.
പലരും പുതിയ മൺചട്ടികൾ മയക്കി എടുക്കുന്നത് പലരീതിയിലാണ് ചിലർ ചെയ്യുന്നത് എന്തെങ്കിലും ഭക്ഷണം പാകം ചെയ്തുകൊണ്ടാണ് എന്നാൽ മറ്റുചിലർ ഉപ്പ് ഉപയോഗിച്ച് മൺചട്ടികൾ മയക്കിയെടുക്കുന്നു മൺചട്ടികൾക്ക് കൂടുതൽ കരുത്ത് കിട്ടണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം കൃത്യമായി കാര്യങ്ങൾ ചെയ്താൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ മൺചട്ടികൾ മയക്കിയെടുക്കാൻ കഴിയൂ.ഇവിടെ ചട്ടികൾക്ക് കൂടുതൽ കരുത്ത് കിട്ടാൻ ചെയ്യേണ്ട രീതികൾ പറയാം.ആദ്യം തന്നെ മൺചട്ടി അടുപ്പിലേക്ക് വെച്ച് നിറയെ വെള്ളം ഒഴിക്കണം ശേഷം വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ചായപ്പൊടി ഇട്ടുകൊടുക്കുക സാധാരണ നമ്മൾ കട്ടൻ ചായ ഉണ്ടാക്കുന്നതുപോലെ തന്നെ വെള്ളം നന്നായി തിളക്കുന്നുണ്ടോ എന്ന കാര്യം ശ്രദ്ധിക്കണം.നാലോ അഞ്ചോ ചായപ്പൊടി വിട്ടുകൊടുത്ത ശേഷം വീണ്ടും ന്നായി വെള്ളം തിളപ്പിക്കണം.
നന്നായി തിളക്കുന്ന സമയത്ത് കുറഞ്ഞ ചൂടിൽ വെള്ളം തിളപ്പിച്ചുകൊണ്ടിരിക്കണം ചട്ടിയിൽ ഒഴിച്ച വെള്ളം ഏകദേശം പകുതി ആകുന്നതുവരെ തിളപ്പിക്കണം ശേഷം വെള്ളം ചൂട് പോകുന്നത് വരെ ചട്ടിയിൽ തന്നെ വെക്കണം ശേഷം മൺചട്ടി നന്നായി കഴുകിയെടുക്കണം പിന്നെ അതിലേക്ക് ഉപ്പ് അല്ലെങ്കിൽ കടലമാവ് ഇട്ട് നന്നായി ഉറച്ചു കഴുകുക സോപ്പ് ഉപയോഗിക്കരുത് ഈ രീതിയിൽ മൺചട്ടി നന്നായി വൃത്തിയായി കഴുകിയെടുത്തൽ മാത്രം മതി അതിന് ശേഷം കുറച്ചു വെളിച്ചെണ്ണം തേച്ചുവെച്ചാൽ കുറച്ചുകൂടി നല്ലത്.അപ്പോൾ പുതിയ മൺചട്ടി വാങ്ങിയാൽ ഇത്രമാത്രം ചെയ്താൽ മതി കൂടുതൽ ഒന്നും തന്നെ ചെയ്യേണ്ടതില്ല.