ഉരുളക്കിഴങ്ങ് വീട്ടിൽ ഉണ്ടായിട്ടും ഇത്രയും നാൾ ഇത് അറിഞ്ഞില്ലല്ലോ ഇപ്പോൾ തന്നെ ചെയ്തുനോക്കൂ

പലഹാരങ്ങൾ ഉണ്ടാക്കി കഴിച്ചാൽ നല്ല രുചിയുള്ള ഒന്നാണ് ഉരുളക്കിഴങ്ങ് പലഹാരങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല കറികളിലും ഉരുളക്കിഴങ്ങ് ഇട്ടാൽ അത് മാത്രമായി എടുത്തു കഴിക്കാൻ നല്ല രുചിയാണ് കൂടാതെ നമുക്ക് ഒരുപാട് ഗുണങ്ങളും തരുന്ന ഒന്ന് തന്നെയാണ് നല്ല ഉരുളക്കിഴങ്ങ്.പച്ചക്കറി വാങ്ങുമ്പോൾ എല്ലാവരും ഉരുളക്കിഴങ്ങ് വാങ്ങാറുണ്ട് എങ്കിലും കൂടുതൽ ആളുകളും ഇത് ഉപയോഗിക്കുന്നത് കറികളിൽ ഇടാൻ വേണ്ടി മാത്രമാണ് വൈകുന്നേരം കഴിക്കാൻ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഉരുളക്കിഴങ്ങ് ഇടുന്നവർ കുറവാണ് എന്നാൽ ഇത് ഇട്ടുകഴിഞ്ഞാൽ ആ പലഹാരത്തിന് കിട്ടുന്ന രുചി അറിഞ്ഞാൽ നിങ്ങളുടെ പലഹാരത്തിലെ ഒരു പ്രധാന സാധനമായി ഉരുളക്കിഴങ്ങ് മാറും ഈ കിഴങ്ങ് മാത്രം ഉപയോഗിച്ച് ഒരുപാട് പലഹാരങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്ന നല്ല രുചിയുള്ള ഒരു പലഹാരം ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ നമുക്ക് തയ്യാറാക്കാം അതിനായി ആവശ്യമുള്ള സാധനങ്ങൾ മൂന്ന് ഉരുളക്കിഴങ്ങ് ഒരു കപ്പ് മുളക് പൊടി ഒരു കപ്പ് അരിപ്പൊടി ഒരു കപ്പ് കടല മാവ് ഇത്രയും സാധനങ്ങൾ എടുത്തുവെച്ചു ശേഷം നേരത്തെ എടുത്തു വെച്ച ഉരുളക്കിഴങ്ങ് നന്നായി വേവിച്ചു എടുക്കണം ശേഷം അതിന്റെ തൊലിയെല്ലാം കളഞ്ഞു ഒരു മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കാം ഒരു മാവിന്റെ പരുവത്തിൽ ആയിരിക്കണം ഇത് കിട്ടേണ്ടത് ശേഷം മുളക് പൊടി കടല മാവ് അരിപ്പൊടി തുടങ്ങിയവ ഇട്ടു നന്നായി മിക്സ് ചെയ്യണം ശേഷം അതിലേക്ക് ഒരു വലിയ സ്പൂൺ ഓയിൽ ഒഴിക്കണം പിന്നെ ഒരു സ്പൂൺ കായം ചേർക്കണം ശേഷം വീണ്ടും നന്നായി കൈകൊണ്ട് കുഴച്ചെടുക്കണം.

ഇത്രയും ചെയ്തു കഴിഞ്ഞാൽ അതിലേക്ക് അല്പം വെളുത്തുള്ളി കൂടി ചേർക്കാൻ മറക്കരുത് പിന്നീട് ചെയ്യേണ്ടത് ഇവ മാവിന്റെ രൂപത്തിലാക്കി വീട്ടിൽ ഉള്ള ഒരു സേവനാഴിയിലേക്ക് ഇട്ടുകൊടുക്കണം ഇത്രയും ചെയ്തുകഴിഞ്ഞാൽ പിന്നെ ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക് ഇവ വിട്ടുകൊടുത്താൽ മാത്രം മതി നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത നല്ല രുചിയുള്ള ഒരു ഐറ്റം തന്നെ റെഡിയാകും.വൈകുന്നേരം ചായയുടെ കൂടെ ഇത് കഴിക്കാൻ നല്ല രുചിയാണ് ചെറിയ ഒരു എരിവ് കൂടി ഇതിന് ഉള്ളതുകൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *