തയ്യൽ മെഷീനിന്റെ വീൽ കറങ്ങുന്നു മെഷീൻ പ്രവർത്തിക്കുന്നില്ലേ കാരണം ഇതാണ്

എല്ലാ വീടുകളിലും വളരെ അത്യാവശ്യമുള്ള ഒരു സാധനമാണ് മെഷീൻ അതുകൊണ്ട് എല്ലാവരും ഒരു സാധാരണ തയ്യൽ മെഷീൻ വാങ്ങി വീട്ടിൽ വെക്കാറുണ്ട് വീട്ടിലെ വസ്ത്രങ്ങൾ എന്തെങ്കിലും കേടുപാടുകൾ വരുമ്പോൾ ശെരിയാക്കാനും പുതിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ അതിലെ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനും ഒരു മെഷീൻ ഉണ്ടാകുന്നത് വളരെ നല്ലതാണ് വേറെ എവിടെയും പോകേണ്ട ആവശ്യമില്ല നമ്മുടെ വസ്ത്രങ്ങൾ ഇഷ്ടമുള്ള രീതിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയും മാത്രമല്ല തയ്യൽ പഠിക്കാൻ ഇഷ്ട്ടപ്പെടുന്നവർക്ക് വളരെ പെട്ടന്ന് പഠിക്കാനും നമ്മുടെ സ്വന്തം മെഷീൻ മാത്രം.വീട്ടിൽ ഒരു മെഷീൻ ഉണ്ടെങ്കിൽ പഠിക്കാൻ വളരെ എളുപ്പമാണ് ഒരു പഴയ തുണി എടുത്ത് അതിലെ സ്റ്റിച്ച് ചെയ്തു പഠിച്ചാൽ മാത്രം മതി മെഷീനിനെ കുറിച്ച് വളരെ കുറഞ്ഞ അറിവ് മാത്രം ഉണ്ടെങ്കിൽ ഇങ്ങനെ പഠിക്കാൻ കഴിയും.

എന്നാൽ മെഷീൻ കൈകാര്യം ചെയ്യാൻ നന്നായി അറിയുന്ന ആളുകൾക്കും അറിയാത്ത ചില കാര്യങ്ങളുണ്ട് എന്തെന്നാൽ മെഷീനിന് ചെറിയ കേടുപാടുകൾ എന്തെങ്കിലും സംഭവിച്ചാൽ വളരെ പെട്ടന്ന് ശെരിയാക്കാൻ പലർക്കും അറിയില്ല എല്ലാവരും ആദ്യം ചെയ്യുന്നത് ഉടനെ അത് പുറത്തെ കടകളിൽ കൊണ്ടുപോകുക എന്നതാണ്.എന്നാൽ തയ്യൽ മെഷീനിൽ വരുന്ന ഒരുവിധ കേടുപാടുകൾ എല്ലാം തന്നെ നമുക്ക് സ്വയം നന്നാക്കാൻ കഴിയും വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന മെഷീനിൽ ഇങ്ങനെയുള്ള കേടുപാടുകൾ വരുന്നത് സാധാരണയാണ്.ഏറ്റവും കൊടുത്താൽ മെഷീനിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് വീൽ കറങ്ങുന്നു പക്ഷെ മെഷീൻ പ്രവർത്തിക്കുന്നില്ല എന്നത് ഇങ്ങനെ സംഭവിച്ചാൽ പിന്നെ നമുക്ക് വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്യാൻ കഴിയില്ല പക്ഷെ ഇത് വളരെ നിസാരമായ ഒരു കാര്യമാണ് അറിഞ്ഞിരുന്നാൽ വെറും അഞ്ച് മിനിറ്റുകൊണ്ട് ഇത് ശെരിയാക്കാൻ കഴിയും അറിയില്ലെങ്കിൽ മെഷീൻ എത്രനേരം പരിശോധിച്ചാലും അതിന്റെ പ്രശ്നം കണ്ടുപിടിക്കാൻ കഴിയില്ല.

ഇങ്ങനെ നിങ്ങളുടെ മെഷീനിൽ ഉണ്ടായാൽ ചെയ്യേണ്ട കാര്യം എന്തെന്നാൽ ആദ്യമേ മെഷീനിന്റെ വീലിന് അടുത്തായി കാണുന്ന അഴിക്കുന്ന ഭാഗം അഴിച്ചുമാറ്റണം ശേഷം അതിലെ ചെറിയ റിംഗ് എടുത്തു വൃത്തിയാക്കിയ ശേഷം വീണ്ടും അത് ഫിറ്റ് ചെയ്യണം ശേഷം പുറമെ ഇടുന്ന അടപ്പ് കൃത്യമായി ഇട്ടു കഴിഞ്ഞാൽ മെഷീൻ സാധാരണ പ്രവർത്തിക്കുന്ന പോലെ തന്നെ കൃത്യമായി പ്രവർത്തിക്കും.ഇത് വളരെ നിസാരമായി ചെയ്യാൻ കഴിയുന്നതാണ് ഇത് ചെറിയ ഒരുപാട് കേടുപാടുകൾ തയ്യൽ മെഷീനിൽ വരാറുണ്ട് എല്ലാം അറിഞ്ഞിരുന്നാൽ നമ്മുടെ ജോലി മുടങ്ങില്ല.

Leave a Reply

Your email address will not be published. Required fields are marked *