കഴിക്കാൻ നല്ല രുചിയുള്ള ഒന്നാണ് ചേമ്പ് നമ്മുടെ വീട്ടുമുറ്റത്തെ പറമ്പിൽ തന്നെ വളരുന്ന ചേമ്പിന് പ്രത്യേകം വളങ്ങൾ ഒന്നും തന്നെ ഇട്ടുകൊടുക്കേണ്ട ആവശ്യമില്ല.ഇവ നാട്ടുകഴിഞ്ഞാൽ ആറ് മാസം കഴിഞ്ഞാൽ തന്നെ പറിക്കാവുന്നതാണ് ശ്രദ്ധിച്ചാൽ ധാരാളം ചേമ്പ് ലഭിക്കും.ചേമ്പ് എല്ലാ വീടുകളിലും കഴിക്കുന്നത് കുറവാണ് എങ്കിലും ഇപ്പോൾ ധാരാളം വീടുകളിലെ പറമ്പുകളിൽ ചേമ്പ് കാണാറുണ്ട് പുഴുങ്ങി കഴിക്കണതും കറികളിൽ ഉൾപ്പെടുത്താനും ചേമ്പ് വളരെ നല്ലതാണ്.ചേമ്പ് കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ വെള്ളമെടുത്ത് മ്പനായി പുഴുങ്ങി അതിന്റെ കൂടെ ഒരു ചമ്മന്തി കൂടി ഉണ്ടെങ്കിൽ ചേമ്പ് കഴിച്ചാൽ മതിയാകില്ല അത്രയ്ക്കും രുചികരമായ ഒന്നാണ് നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണുന്ന ചേമ്പ്.ചില പറമ്പുകളിൽ നട്ടുപിടിപ്പിക്കാതെ തന്നെ ചേമ്പ് മുളയ്ക്കാറുണ്ട് ഇവയും നമുക്ക് ഭക്ഷ്യ യോഗ്യമാണ്.
ഒരുപാട് ഗുണങ്ങൾ തരുന്ന ഒന്ന് തന്നെയാണ് കിഴങ്ങ് വർഗ്ഗത്തിൽപെട്ട ഈ ചേമ്പ് ഇതിന്റെ എല്ലാ ഗുണങ്ങളും അറിഞ്ഞാൽ നിങ്ങളുടെ വീട്ടിലെ മരങ്ങൾക്കിയിടയിൽ ചേമ്പ് ഉണ്ടായിരിക്കും.നമ്മുടെ പറമ്പിൽ നട്ടുപിടിപ്പിക്കുന്നതിൽ നിന്നും മാത്രമല്ല എല്ലാ മാർക്കറ്റിലും എന്നും ചേമ്പ് ലഭ്യമാണ്.ഇവ എന്നും പുഴുങ്ങി കഴിക്കുന്ന നിരവധി ആളുകളുണ്ട് നമുക്ക് വേണ്ട എല്ലാ ഗുണങ്ങളും ഒരു കഷ്ണം ചേമ്പിൽ നിന്നും ലഭിക്കും.ചേമ്പ് പുഴുങ്ങി കഴിക്കുന്നത് കൂടാതെ നിരവധി കറികളിൽ കൂടുതൽ രുചി ലഭിക്കാൻ ചേമ്പ് ഇടാറുണ്ട് ഇത് കറികൾക്ക് കൊടുത്താൽ പ്രത്യേക രുചി തന്നെ തരും.നിങ്ങളുടെ പറമ്പിൽ ചേമ്പ് ഇല്ല എങ്കിൽ ഒരുതവണ എങ്കിലും ഇത് നട്ടുപിടിപ്പിക്കണം ഇതിന്റെ ഗുണങ്ങളും രുചിയും മനസ്സിലാക്കണം.
ചേമ്പ് തൈകൾ കൂടുതൽ മുളയ്പ്പിക്കാൻ കൂടുതൽ സ്ഥലങ്ങൾ ഒന്നും തന്നെ വേണ്ട അഞ്ചോ പത്തോ തൈകൾ മാത്രം മതി ആറ് മാസം കഴിഞ്ഞാൽ ദിവസങ്ങളോളം കഴിക്കാൻ ചേമ്പ് അതിൽ നിന്ന് തന്നെ ലഭിക്കും.മറ്റുള്ള കൃഷി രീതികൾ പോലെയല്ല ചേമ്പ് വളർത്തുന്നത് ഇതിന്റെ പ്രധാന ഗുണം എന്തെന്നാൽ ഇതിനായി നമ്മൾ സമയം മാറ്റിവെക്കേണ്ട ആവശ്യമില്ല നിങ്ങളുടെ വീട്ടുമുറ്റത്താണ് ചേമ്പ് വളരുന്നത് എങ്കിൽ ഒരു പരിചരണവും കൂടാതെ ചേമ്പ് വളരും.