രണ്ട് തക്കാളിയും കാടമുട്ടയും ഉണ്ടെങ്കിൽ ഒരു പാത്രത്തിലിട്ട് ഇങ്ങനെ ചെയ്തുനോക്കൂ

കാടമുട്ട കഴിക്കുന്നത് വളരെ നല്ലതാണ് മാത്രമല്ല എല്ലാ ഭക്ഷണത്തിലും നമ്മൾ ഉൾപ്പെടുത്താറുള്ള തക്കാളിയും വളരെ രുചികരവും ഗുണകരവുമാണ്.എല്ലാവരും ദിവസവും പലതരം ഭക്ഷണം പാകം ചെയ്യുകയും പരീക്ഷിക്കുകയും ചെയ്യുന്നവരാണ് അതിൽ പലർക്കും വിചാരിക്കുന്ന രുചി കിട്ടാറില്ല എങ്കിലും ഭക്ഷണം കഴിക്കാനുള്ള ഇഷ്ടം കാരണം വീണ്ടും പലതരം ഭക്ഷണം പരീക്ഷിക്കുന്നു.എന്തായാലും അതുപോലൊരു രുചികരമായ ഭക്ഷണം നമുക്ക് പരിചയപ്പെടാം മലബാർ മേഖലയിലെ വളരെ പ്രശസ്തമായ ഒരുതരം ഭക്ഷണ രീതി തന്നെയാണിത് ഉച്ചയ്ക്ക് ചോറ് കഴിക്കാനും രാവിലത്തെ ദോശയുടെ കൂടെയും ഇത് കഴിക്കാം.

കാടമുട്ടയും തക്കാളിയും തമ്മിൽ ചേരുമ്പോൾ ലഭിക്കുന്ന രുചി അത് തീർച്ചയായും അറിയണം ആദ്യമേ ചെയ്യുന്നത് തക്കാളി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക എന്നതാണ് പിന്നെ അതിലേക്ക് ആവശ്യമായ പച്ചമുളക് ഉള്ളി മുളക് മഞ്ഞൾപൊടി എന്നിവ ചേർക്കണം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കണം. ഇനി ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കണം നന്നായി ചൂടായി കഴിയുമ്പോൾ നേരത്തെ റെഡിയാക്കി വെച്ചിരിക്കുന്ന തക്കാളി അതിലേക്ക് ഇട്ടുകൊടുക്കുക ഇനി വളരെ ന്നായി വേവിക്കുക മാത്രം ചെയ്‌താൽ മതി വേവിക്കുന്ന സമയത്ത് തക്കാളി ഉടച്ചുകൊടുക്കാൻ മറക്കരുത് ഇങ്ങനെ ചെയ്യുമ്പോൾ നല്ല രുചി ലഭിക്കും.

അരമണിക്കൂർ എങ്കിലും തക്കാളി വേവിക്കണം അതിനിടയ്ക്ക് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ കാടമുട്ട പുഴുങ്ങണം ആവശ്യത്തിന് എടുത്ത ശേഷം പുഴുങ്ങി തൊലി കളയണം ശേഷം നമ്മൾ വേവിച്ചുകൊണ്ടിരിക്കുന്ന തക്കാളിയിലേക്ക് ഇടുക ഇനി വീണ്ടും എല്ലാം കോടി ഒരുമിച്ചു മിക്സ് ചെയ്യണം ഇത്രയും മാത്രം ചെയ്താൽ മതി ഇനി ഇത് അടുപ്പിൽ നിന്നും ഇറക്കാം.വേറെ ഒന്നും തന്നെ ഇല്ലാതെ ഇത് മാത്രമായി കഴിക്കാൻ തന്നെ നല്ല രുചിയാണ് ഒരിക്കലെങ്കിലും കഴിച്ചുനോക്കൂ ഈ മലബാർ സ്പെഷ്യൽ തക്കാളി മുളകിട്ടത്.വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഇതിലേക്ക് കാടമുട്ട മാത്രമല്ല മറ്റുള്ളവയും ചേർക്കാവുന്നതാണ് എന്നാൽ കാടമുട്ടയിൽ കൂടുതൽ ഗുണങ്ങൾ ഉള്ളതുകൊണ്ടാണ് അത് തന്നെ ചേർത്തത്.കാടമുട്ട ഓരോന്നായി മുറിച്ചും ഇതിൽ ചേർക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *