വീടിന് പരിസരത്ത് നമുക്ക് ആവശ്യമില്ലാത്ത മരങ്ങളും കാടുകളും വളരുന്നത് സാധാരണയാണ് എന്നാൽ ആവശ്യമില്ലാതെ ഒരുപാട് കാട് നമ്മുടെ പരിസരത്ത് വളരുമ്പോൾ അത് ഒരുപാട് ബുദ്ധിമുട്ടാണ് നമുക്ക് എങ്ങനെയെന്നാൽ വീടും പരിസരവും കാണാൻ തന്നെ വൃത്തിയുണ്ടാകില്ല മാത്രമല്ല നമുക്ക് കൂടുതൽ സ്ഥലം ഉപയോഗിക്കാൻ കഴിയില്ല നിറയെ ചെറിയ കാടുകൾ മുളച്ചാൽ അത് ബുദ്ധിമുട്ടാണ് മഴക്കാലത്താണ് ഇങ്ങനെ കൊടുത്താൽ ആവശ്യമില്ലാത്ത കാടുകൾ മുളയ്ക്കാറുള്ളത് ഇത് ഒഴിവാക്കിയാൽ ആ സ്ഥലം നമുക്ക് മറ്റെന്തെങ്കിലും കാര്യത്തിന് വേണ്ടി ഉപയോഗിക്കാൻ കഴിയും.
വലിയ കാടുകളും ചെറിയ കുറ്റിക്കാടുകളും വളരെ വേഗത്തിൽ വളരും ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ അത് ഒഴിവാക്കാൻ വളരെ ഏറെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ് ഒരുപാട് ആളുകൾ ചേർന്ന് പറിച്ചു കളയേണ്ടിവരും അത് ഒരു ദിവസത്തിൽ കൂടുതൽ സമയം എടുത്തേക്കാം എന്നാൽ കൈകൊണ്ട് പറിക്കാതെ ഒട്ടും സമയം കളയാതെ തന്നെ നമുക്ക് ആവശ്യമില്ലാത്ത കാടുകൾ ഒഴിവാക്കാൻ കഴിയും അതിനായി ചെറിയ ഒരു കാര്യം മാത്രം ചെയ്താൽ മതി.ഇതിന് ആവശ്യമായ സാധനങ്ങൾ എല്ലാം തന്നെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്നതാണ് പ്രധാനമായും വേണ്ടത് വിനാഗിരിയാണ് ഒട്ടും വെള്ളം ചേർക്കാതെ വേണം ഈ കാര്യം ചെയ്യാൻ മാത്രമല്ല മഴയുള്ള ദിവസങ്ങളിൽ ചെയ്യരുത് ഫലം ലഭിക്കില്ല.
മഴയുള്ള ദിവസമാണ് ഈ വെള്ളം നിങ്ങൾ കാടുകളിൽ ഒഴിച്ചുകൊടുക്കുന്നത് എങ്കിൽ മഴവെള്ളം തട്ടുമ്പോൾ അത് കാടുകളിൽ നിന്നും പോകും അതുകൊണ്ട് ആ സമയങ്ങളിൽ ചെയ്യരുത്.ഇനി ഇങ്ങനെ ചെയ്യാൻ ആദ്യം വിനാഗിരി ഒരു പാത്രത്തിൽ എടുത്ത ശേഷം അതിലേക്ക് ഒരു കപ്പ് വസ്ത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന ലായനി ഒഴിക്കുക എന്നിട്ട് നന്നായി മിക്സ് ചെയ്യണം തീരെ വെള്ളം ചേർക്കാതെ ചെയ്താൽ വളരെ പെട്ടന്ന് തന്നെ ഫലം ലഭിക്കും ഇങ്ങനെ മിക്സ് ചെയ്ത വെള്ളം ഒരു ബോട്ടിലിൽ നിറച്ച ശേഷം ആവശ്യമില്ലാത്ത കാടുകളിൽ തളിച്ചുകൊടുക്കണം വളരെ പെട്ടന്ന് തന്നെ ഫലം ലഭിക്കുന്ന ഒരു രീതിയാണിത്.ഇത് ചെയ്യുമ്പോൾ നമുക്ക് ആവശ്യമുള്ള മരങ്ങൾ ഉള്ള സ്ഥലങ്ങളിൽ ഒഴിക്കരുത് ആവശ്യമില്ലാതെ വളരുന്ന കാടുകളിൽ മാത്രമേ ഇത് ചെയ്യാവൂ.