റേഷനരി എല്ലാ വീടുകളിലും ഉണ്ടാകും എങ്കിലും റേഷനരി ഉപയോഗിച്ച് കൂടുതൽ വീട്ടുകാർ അങ്ങനെ പ്രധാനപ്പെട്ട പലഹാരങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാറില്ല കാരണം എന്തെന്നാൽ ആ അരി പലർക്കും ഇഷ്ടമല്ല എന്നത് തന്നെയാണ്.പലരും റേഷനരി ഉപയോഗിക്കുന്നത് ചോറ് ഉണ്ടാക്കാൻ മാത്രമാണ് എന്തിന് വേണ്ടിയാണെങ്കിലും റേഷനരി നന്നായി കഴുകണം ആദ്യം ചൂട് വെള്ളത്തിലും പിന്നെ നല്ല തണുത്ത വെള്ളത്തിലും അരി കഴുകിയെടുക്കണം എങ്കിൽ മാത്രമേ നല്ല പലഹാരങ്ങളും ചോറും ഉണ്ടാക്കാൻ കഴിയൂ.ഇവിടെ നമുക്ക് റേഷനരി ഉപയോഗിച്ച് നല്ല സോഫ്റ്റായ പാലപ്പം ഉണ്ടാക്കാൻ കഴിയും വളരെ എളുപ്പത്തിൽ സാധാരണ കൂടുതൽ ആരും ഇങ്ങനെ ചെയ്യാറില്ല റേഷൻ കടയിൽ നിന്നും കൊണ്ടുവരുന്ന അരി അതിന് കഴിയില്ല എന്നാണ് പലരും പറയാറുള്ളത്.
എങ്കിലും നല്ലപോലെ കഴുകിയാൽ നല്ല പാലപ്പം ഈ അരികൊണ്ട് ഉണ്ടാക്കാം അതിനായി ചൂട് വെള്ളത്തിൽ പത്ത് മിനുറ്റിൽ കൂടുതൽ ഇട്ടുവെക്കണം ശേഷം പാലപ്പം ഉണ്ടാക്കാൻ ഈ അരി എടുക്കാം.കഴുകിയെടുത്ത് അരി ഒരു മിക്സിയിലേക്ക് ഇട്ട ശേഷം അതിലേക്ക് ചെറിയ ഒരു കപ്പ് ഉലുവ ചേർക്കണം ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങയും ഇടണം പിന്നെ പഞ്ചസാര അല്പം ചോറ് എന്നിവയും ചേർക്കണം എല്ലാം തീർച്ചയായും ഇതിലേക്ക് ചേർക്കണം കാരണം പാലപ്പം നന്നായി പൊങ്ങിവരാണ് ഇത് ആവശ്യമാണ് ശേഷം എല്ലാം കൂടി അരച്ചെടുക്കണം കൂടുതൽ കട്ടിയുണ്ടെങ്കിൽ അല്പം വെള്ളം ചേർക്കാവുന്നതാണ്.
ഇവ അരച്ചെടുത്ത ശേഷം ഒരു മൺചട്ടിയിൽ വെച്ച് ചൂടാക്കണം അല്പം തിളച്ചുവരുമ്പോൾ ഇറക്കിവെക്കാം പിന്നീട് ഇതിൽ ഒന്നും തന്നെ ചേർക്കേണ്ട ആവശ്യമില്ല മധുരം വേണമെങ്കിൽ അല്പം പഞ്ചസാര കൂടി ചേർക്കാവുന്നതാണ്.ഇത്രയും ചെയ്ത ശേഷം അപ്പം ഉണ്ടാക്കാം തീർച്ചയായും നല്ല സോഫ്റ്റ് പാലപ്പം തന്നെ ഉണ്ടാക്കാൻ കഴിയും.എന്നും രാവിലെ പലതരം അപ്പങ്ങൾ എല്ലാവരും കഴിച്ചിട്ടുണ്ടാകും എന്നാൽ റേഷനരി ഉപയോഗിച്ച് ഉണ്ടാക്കിയ പാലപ്പം കൂടുതൽ കൂട്ടുകാർ ആരും തന്നെ കഴിച്ചിട്ടുണ്ടാവില്ല എന്തായാലും എല്ലാ വീടുകളിലും റേഷനരി ഉണ്ടാകും നിങ്ങളും ഇതുപോലെ ഉണ്ടാക്കിനോക്കൂ.