ഈ നൂൽ എപ്പോഴും വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നിയില്ലലോ ഇതുവരെ

തയ്യൽ മെഷീനിൽ ഉപയോഗിക്കുന്ന നോലുണ്ടോ വീട്ടിൽ എങ്കിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്തുനോക്കണം വളരെ എളുപ്പത്തിൽ ഈ കാര്യം ചെയ്യാം എല്ലാവരുടേയും വീട്ടിൽ നൂൽ ഉണ്ടെങ്കിലും ഇങ്ങനെ ചെയ്യാമെന്ന് ആർക്കും അറിയില്ല തയ്യൽ മെഷീൻ വീട്ടിൽ ഉള്ളവരാണെങ്കിൽ ഈ നൂൽ എപ്പോഴും വീട്ടിൽ ഉണ്ടാകും അവർക്ക് വളരെ ഏറെ പ്രയോജനപ്പെടുന്ന ഒരു കാര്യമാണ് ഇത് ഒരിക്കലും അറിയാതെ പോകരുത്.ഈ കാര്യം ചെയ്യാൻ ആദ്യം തന്നെ വേണ്ടത് ഒരു നൂലാണ് സാധാരണ വസ്ത്രങ്ങൾ തുന്നാൻ ഉപയോഗിക്കുന്ന ഒരു നൂൽ എടുക്കണം അതിന് ശേഷം അത് ഒരു ഭാഗം മാത്രം മുറിച്ചെറുക്കണം.

എന്നിട്ട് അതിൽ നിന്നും നാലോ അഞ്ചോ ഭാഗങ്ങളായി എടുക്കണം എല്ലാത്തിലും ഒരേ അളവിൽ നൂൽ ഉണ്ടായിരിക്കണം ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.ശേഷം ആ നൂൽ ഒരുഭാഗം മാത്രം കൂട്ടിപ്പിടിക്കണം എന്നിട്ട് അവിടെ അതെ കളർ നൂൽ തന്നെ എടുത്ത് കെട്ടിവെക്കണം ഒരിക്കലും പൊട്ടിപ്പോകാത്ത രീതിയിൽ വേണം കെട്ടാൻ ശേഷം നല്ലൊരു ചീർപ്പ് എടുത്ത് നൂൽ ശെരിയാക്കിയെടുക്കണം അപ്പോൾ ചുളിവുകൾ ഒന്നും ഇല്ലാതെ കിട്ടും.

ശേഷം നൂൽ കെട്ടിയ ഭാഗത്ത് നല്ല ഭംഗിയുള്ള ബട്ടൺ ഒട്ടിച്ചുവെക്കണം നൂൽ എത്ര ഭാഗം എടുത്തോ എല്ലാം ഇതുപോലെ ചെയ്യണം ഇങ്ങനെ മാത്രം ചെയ്തുകഴിഞ്ഞാൽ ബാക്കിയുള്ള കാര്യങ്ങൾ വളരെ എളുപ്പമാണ് പ്രത്യേകിച്ച് ഡിസൈൻ ഒന്നും തന്നെ ഇല്ലാത്ത വസ്ത്രം ഏതെങ്കിലും എടുത്ത് അതിലേക്ക് ഇവ വെച്ചുപിടിപ്പിക്കണം നല്ല ഭംഗി ലഭിക്കുന്ന രീതിയിൽ ഒട്ടിച്ചാൽ ഡിസൈൻ ഇല്ലാത്ത വസ്ത്രത്തിൽ കാണാൻ നല്ല ഭംഗിയായിരിക്കും.

പലർക്കും ഡിസൈൻ ചെയ്യാൻ അറിയില്ല എന്ന് പറയുമ്പോഴും ഇങ്ങനെ വളരെ പെട്ടന്ന് ഡിസൈൻ ചെയ്യാൻ കഴിയുന്ന പലതരം രീതികളുണ്ട്.ഇതിനായി നമ്മുടെ വീട്ടിലെ സാധനങ്ങൾ മാത്രം മതി.ഇനി നിങ്ങളുടെ സ്വന്തം വസ്ത്രത്തിൽ ഡിസൈൻ ഇല്ല എന്ന് പറയേണ്ട കാര്യമില്ല വീട്ടിൽ നൂൽ ഉണ്ടെങ്കിൽ എല്ലാവർക്കും ഈ രീതി ചെയ്യാവുന്നതാണ്.നൂലുകൊണ്ട് ഇതുപോലെ നിരവധി ഡിസൈൻ ചെയ്യാൻ കഴിയും എല്ലാം വളരെ എളുപ്പത്തിൽ തന്നെ ചെയ്തുതീർക്കാം നൂൽ കെട്ടുന്നത് ശ്രദ്ധിച്ചാൽ ഒരുപാട് കാലം വസ്ത്രത്തിൽ ആ ഡിസൈൻ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *