ജെല്ലി മിഠായി വെറും മൂന്ന് മിനുറ്റിൽ വീട്ടിൽ ഉണ്ടാക്കാം എളുപ്പത്തിൽ ആർക്കും

പാംടുകാലങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങി കഴിച്ചിട്ടുള്ള ജെല്ലി മിഠായി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ.കഴിക്കാൻ നല്ല രുചിയുള്ള ഈ മിഠായി ഇന്നും വാങ്ങി കഴിക്കുന്ന ഒരുപാട് പേരുണ്ട് കഴിക്കാൻ മാത്രമല്ല പല നിറത്തിലുള്ള ജെല്ലി മിഠായി കാണാനും നല്ല ഭംഗിയാണ് മാത്രമല്ല തൊടുമ്പോൾ റബർ പോലെ തോന്നുന്ന ഈ മിഠായി വളരെ പ്രശസ്തമായ ഒരു മിഠായി തന്നെയാണ്.സാധാരണ എല്ലാ കടകളിലും ജെല്ലി മിഠായി ലഭ്യമാണ് എന്നാൽ ഇനി ഇത് കടകളിൽ നിന്നും വാങ്ങി കഴിക്കേണ്ട വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും.

ഇതിനായി നമുക്ക് ആദ്യമായി ആവശ്യമുള്ളത് ജെലാറ്റിൻ പൊടിയാണ് ഇത് ചെറിയ ഒരു പാത്രത്തിൽ മൂന്ന് സ്പൂൺ ഒഴിച്ചുകൊടുക്കണം ശേഷം അത് മാറ്റിവെക്കുക ഇനി ഒരു പാത്രം ചൂടാക്കി അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ടുകൊടുക്കണം അതിലേക്ക് അരക്കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം ഇവിടെ പഞ്ചസാര ലായനിയാണ് നമ്മൾ ഉണ്ടാക്കുന്നത്.ഈ ലായനി നന്നായി തിളച്ചാൽ ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് തിളയ്ക്കുന്ന പഞ്ചസാര ലായനി രണ്ടുതുള്ളി ആ വെള്ളത്തിൽ ഒഴിച്ച് അത് കൈകൊണ്ട് എടുത്തുനോക്കണം അപ്പോൾ അവ റബർ പോലെ അനുഭവപ്പെടുന്നുണ്ട് എങ്കിൽ ആ ലായനി നമുക്ക് ആവശ്യമായ രീതിയിൽ ആയിട്ടുണ്ട് എന്ന് കരുതാം.

ശേഷം അതിലേക്ക് നമ്മൾ മാറ്റിവെച്ച ജെലാറ്റിൻ പഞ്ചസാര ലയണിയിലേക്ക് ഒഴിച്ചുകൊടുക്കണം വീണ്ടും നന്നായി തിളപ്പിക്കണം ഇനി ചൂട് പോയ ശേഷം ഒരു പാത്രം എടുത്ത് ഈ ലായനി അതിലേക്ക് മാറ്റാം കൂടുതൽ നിറങ്ങളിൽ ജെല്ലി മിഠായി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടുതൽ പാത്രങ്ങൾ വേണം അതിലേക്ക് ഈ ലായനി ഒഴിച്ച് ഓരോ നിറങ്ങളും ചേർക്കണം ഇത്രയും ചെയ്ത ശേഷം അവ ചെറിയ പാത്രങ്ങളിലായി നിറയ്ക്കണം ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം കുറച്ചു കഴിഞ്ഞു എടുത്തുനോക്കുമ്പോൾ നമ്മുടെ ജെല്ലി മിഠായി റെഡിയായത് കാണാൻ ഇതിലേക്ക് അല്പം പഞ്ചസാര കൂടി ചേർത്ത് കഴിക്കാൻ നല്ല രുചിയാണ് എല്ലാവർക്കും ഇഷ്ടപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *