നടൻ നിർമ്മൽ പാലാഴിയെ കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ല ഒരുപാട് കഷ്ട്ടപ്പെട്ടു മലയാള സിനിമയിൽ വന്ന നടനാണ് നിർമ്മൽ പാലാഴി മിമിക്രിയിൽ നിന്നും സിനിമയിലേക്ക് ഒരുപാട് ദൂരമുണ്ടായിരുന്നു അദ്ദേഹത്തിന്.ഇന്ന് മലയാള സിനിമയിലെ കോമഡി കദപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന നടൻ ഹരീഷ് കണാരന്റെ കൂട്ടുകാരനാണ് നിർമ്മൽ പാലാഴി രണ്ടുപേരും ഒരുമിച്ചാണ് സിനിമയിൽ വരുന്നത് ഒരുമിച്ചു തന്നെയാണ് മിമിക്രിയിലും ഉണ്ടായിരുന്നത്.നാട്ടിൽ ഒരുപാട് സ്റ്റേജ് പരിപാടികൾ ചെയ്യുന്ന സമയത്ത് ഇവർ സിനിമയിലേക്ക് വരാൻ ഒരുപാട് കഷ്ടപ്പെട്ടു.
ആ സമയത്തുള്ള ജീവിതത്തെ കുറിച്ച് ഇരുവരും പറഞ്ഞിട്ടുമുണ്ട് എന്നാൽ ഇപ്പോൾ ഇവരുടെ ജീവിതം സന്തോഷത്തിലാണ് രണ്ടുപേർക്കും സിനിമയിൽ നല്ല കഥാപാത്രങ്ങൾ കിട്ടാറുണ്ട്.കഴിഞ്ഞ ദിവസം ഏറെ ചർച്ചയായ സന്തോഷ് പണ്ഡിറ്റ് വിഷയം നടൻ നിർമ്മലിനെയും ബാധിച്ചിട്ടുണ്ട് എന്നുവേണം പറയാൻ ഒരുപാട് ആളുകൾ ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ചപ്പോൾ ആ പരിപാടിയിൽ ഉണ്ടായിരുന്ന എല്ലാവരുടേയും പേരുകൾ പറയാനും ജനങ്ങൾ മറന്നില്ല അങ്ങനെയാണ് നിർമ്മൽ എന്ന നടന്റെ പേരും ഈ സംഭവത്തിൽ വരുന്നത് ഇത് കാരണം നടൻ ആ പരിപാടിയിൽ നിന്നും പിന്മാറുന്നു എന്ന കാര്യമാണ് തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്.
ഈ സംഭവം തന്നെ ഒരുപാട് വേദനിപ്പിച്ചു എന്നും ഇതിൽ തനിക്ക് യാതൊരു ബന്ധവുമില്ല എന്നതും താരം പറഞ്ഞു.സാധാരണ ഇങ്ങനെയുള്ള വിഷയങ്ങളിലൊന്നും ഉൾപ്പെടാൻ ആഗ്രഹിക്കാത്ത സാധാരണക്കാരുമായി നല്ല രീതിയിൽ സംസാരികാകനും വിശേഷങ്ങൾ പങ്കുവെക്കാനും ആഗ്രഹിക്കുന്ന ഒരു നടനാണ് നിർമ്മൽ പാലാഴി എന്നാൽ ഇങ്ങനെയൊരു സംഭവത്തിൽ തന്റെ പേര് വന്നതിൽ അദ്ദേഹത്തിന് ദുഖമുണ്ട് എന്നും ഇതിൽ നിന്നും പിന്മാറുന്നു അത് എന്നെ അറിയുന്ന ആളുകൾ അറിഞ്ഞിരിക്കണമെന്നും താരം പറഞ്ഞു.
തനിക്ക് ഒരുപാട് ആളുകൾ വിളിക്കുന്നു ഇതിനെകുറിച്ചു ചോദിക്കുന്നു എന്നാൽ സന്തോഷ് പണ്ഡിറ്റിനെ പോലെ തന്നെ ആ പരിപാടിയിൽ താനൊരു അതിഥി ആയിരുന്നു എന്നാണു നടൻ പറയുന്നത്.തന്റെ സിനിമ ജീവിതത്തിൽ ഇതുവരെ ആവശ്യമില്ലാത്ത വിഷയങ്ങളിൽ പ്രതികരിക്കാത്ത ഒരു താരത്തെ ഇങ്ങനെ ഈ വിഷയത്തിലേക്ക് കൊടുവരുന്നത് നല്ലതല്ല എന്നും ചിലർ അഭിപ്രായപ്പെട്ടു.