വെള്ളിത്തിരയിലെ മഹാനടൻ മോഹൻലാലിന്റെ മകനാണ് പ്രണവ് മോഹൻലാൽ എന്നാൽ അദ്ദേഹത്തെ കൂടുതൽ ആർക്കും തന്നെ അങ്ങനെ കാണാൻ കഴിയാറില്ല കാരണം അദ്ദേഹം എപ്പോഴും യാത്രയിലായിരിക്കും.യാത്ര ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരാളാണ് പ്രണവ് മോഹൻലാൽ അതുകൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിപാടികൾ വരുമ്പോൾ പ്രണവിനെ ആ വേദികളിൽ കാണാൻ കഴിയാത്തത് എന്നാൽ വല്ലപ്പോഴും വരുന്ന സിനിമകളിൽ മാത്രം അഭിനയിക്കാൻ അദ്ദേഹം എത്താറുണ്ട് എന്ന് തെളിയിക്കുന്നതാണ് ഏറ്റവും അവസാനം ചെയ്‌ത സിനിമ.
സാധാരണ ഒരു വലിയ നടന്റെ മകൻ അല്ലെങ്കിൽ മകൾ സിനിമ മേഖലയിൽ ആയിരിക്കും കൂടുതലായി കാണുക കൂടുതൽ സിനിമകളിൽ അഭിനയിക്കാൻ വേണ്ടി തന്നെ അവർ ശ്രമിക്കും എന്നാൽ പ്രണവ് മോഹൻലാൽ വളരെ വ്യത്യസ്ഥനാണ് എന്തന്നാൽ ജീവിതത്തിൽ എപ്പോഴും യാത്ര ചെയ്യുന്ന ഒരാളാണ് യാത്ര ചെയ്യുന്ന മറ്റുള്ളവർ കാണുമ്പോൾ മാത്രമാണ് ഇദ്ദേഹത്തെയും എല്ലാവർക്കും കാണാൻ കഴിയുക.അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസം ഒരു ടൂറിസ്റ്റ് മേഖലയിൽ വെച്ച് ഒരു മലയാളി പ്രണവിനെ കണ്ടപ്പോൾ അദ്ദേഹത്തോടൊപ്പം നിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കവെച്ചത്.
അത് ഒരുപാട് ആളുകൾ കണ്ടു മാത്രമല്ല ആ സമയത്ത് ആ യാത്രികൻ പ്രണവിനോട് ഒരു കാര്യം ചോദിച്ചു ഞാനും കൂടി വന്നോട്ടെ കൂടെ ഇതായിരുന്നു ആ ചോദ്യം എന്നാൽ പ്രണവ് മോഹൻലാൽ ഒന്നും തന്നെ ചിന്തിക്കാതെ പറഞ്ഞത് വേണ്ട എനിക്ക് തനിച്ചു നടക്കാനാണ് ഇഷ്ടം എന്നാണ് ആ മലയാളി യാത്രികൻ വീണ്ടും ചോദിച്ചു ഒരു മണിക്കൂർ കൂടെ വന്നോട്ടെ എന്ന് എന്നാൽ മലയാളികൾ ഒരുപാട് ബഹുമാനിക്കുന്ന മോഹൻലാൽ എന്ന നടന്റെ മകൻ പറഞ്ഞത് എനിക്കിങ്ങനെ തനിച്ചു നടക്കാനാണ് ഇഷ്ടം എന്നായിരുന്നു വളരെ സ്നേഹത്തോടെ ചിരിച്ചുകൊണ്ടായിരുന്നു
അദ്ധേഹത്തിന്റെ മറുപടി മാത്രമല്ല അദ്ദേഹത്തെപ്പറ്റി കൂടുതൽ പറയുകയാണെങ്കിൽ വേഷത്തിൽ ഒരു മഹാനടന്റെ മകനാണ് എന്ന് തോന്നുകയില്ല ഒരു സാധാരണ ആളുകൾ യാത്ര ചെയ്യുന്നതിനേക്കാൾ സിമ്പിളായാണ് അദ്ദേഹം പല സ്ഥലങ്ങളിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്.മറ്റൊരു താരത്തിനേയും നമുക്ക് ഇങ്ങനെ കാണാൻ കഴിയില്ല സാധാരണ ഒരു സിനിമയിൽ അഭിനയിച്ചുകഴിഞ്ഞാൽ പിന്നെ അവരെ കാണുന്നത് അടുത്ത സിനിമയിൽ ആയിരിക്കും എന്നാൽ ഓരോ സിനിമ വാൻ വിജയമായി മുന്നോട്ട് പോകുമ്പോഴും അദ്ദേഹം യാത്രയിലാണ്.