എല്ലാ വീടുകളിലും ബോട്ടിലുകൾ ഉണ്ടാകും നമ്മൾ കടകളിൽ നിന്നും എന്തെങ്കിലും സാധനങ്ങൾ വാങ്ങുമ്പോൾ നിരവധിയോ ബോട്ടിലുകൾ ലഭിക്കാറുണ്ട് സാധനം ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ ആ ബോട്ടിൽ നമുക്ക് ആവശ്യമില്ല വലിയ പ്ലാസ്റ്റിക് ബോട്ടിലാണെങ്കിൽ മാത്രം വീട്ടിൽ തന്നെ മറ്റേതെങ്കിലും ഇട്ടുവെക്കാൻ അത് ഉപയോഗിക്കാറുണ്ട് എന്നാൽ ഗ്ലാസ്സിൻറെ ബോട്ടിലാണ് എങ്കിൽ അങ്ങനെ കൂടുതൽ ആരും തന്നെ അത് വീണ്ടും ഉപയോഗിക്കാൻ എടുക്കാറില്ല കാരണം വീണ് പൊട്ടുമെന്ന കാരണം തന്നെയാണ് ഗ്ലാസ്സിന്റെ ബോട്ടിലുകൾ ലഭിക്കുമ്പോൾ അതിലെ സാധനങ്ങൾ ഉപയോഗിച്ച് തീരുമ്പോൾ ഒഴിവാക്കുകയാണ് പതിവ്.
എന്നാൽ ചിലപ്പോഴെങ്കിലും നല്ല ഭംഗിയുള്ള ബോട്ടിലുകൾ കിട്ടാറുണ്ട് ഇങ്ങനെ കിട്ടുന്നവ ഒരിക്കലും കളയരുത് അതുകൊണ്ട് നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ കഴിയും.നിങ്ങളുടെ വീട്ടിൽ വ്യത്യസ്ത നിറത്തിലുള്ള ഒന്നിൽ കൂടുതൽ ബോട്ടിലുകൾ ഉണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് അത് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം ശേഷം അത് പാത്രത്തിലേക്ക് മാറ്റി അതിലേക്ക് വൈറ്റ് സിമന്റ് ഇട്ടു മിക്സ് ചെയ്യണം നന്നായി മിക്സ് ചെയ്ത ശേഷം എന്തെങ്കിലും പ്ലാസ്റ്റിക് പാത്രം എടുത്തു അതിലേക്ക് നമ്മുടെ വീട്ടിലെ തന്നെ പഴയ ചെടി ചട്ടി ഇറക്കി വെക്കണം.
ഈ പാത്രത്തിലേക്ക് ചെടി ചട്ടി ഇറക്കിവെച്ചാൽ നാല് ഭാഗവും വിടവ് ഉണ്ടാകുന്ന രീതിയിൽ വേണം വെക്കാൻ അതുപോലെ കിട്ടുന്ന ചെടി ചട്ടി തന്നെ എടുക്കണം വലിപ്പം ശ്രദ്ധിച്ചാൽ ഇങ്ങനെ ലഭിക്കും.ഇത്രയും ചെയ്ത ശേഷം ആ വിടവുള്ള ഭാഗത്തേക്ക് നമ്മൾ നേരത്തെ മിക്സ് ചെയ്തു വെച്ച വൈറ്റ് സിമന്റ് ഒഴിച്ചുകൊടുക്കണം നല്ല രീതിയിൽ തന്നെ ആ ഭാഗത്ത് നിറയ്ക്കുക ശേഷം ഉണക്കാൻ വെക്കണം ഉണങ്ങി കഴിഞ്ഞാൽ ആ പഴയ ചെടി ചട്ടി എടുത്തു മാറ്റാവുന്നതാണ്.
അപ്പോൾ നല്ല തിളങ്ങുന്ന നല്ല ആകൃതിയുള്ള ചെടി ചട്ടി നമുക്ക് ലഭിക്കും വെള്ള നിറത്തിൽ ആയതുകൊണ്ട് തന്നെ നമ്മൾ നേരത്തെ മുറിച്ചു ഇട്ട പല ണ് നിറത്തിലുള്ള ഗ്ലാസ്സ് അതിൽ കാണാൻ ഇത് കൂടുതൽ ഭംഗി നൽകു.വളരെ കുറഞ്ഞ ചിലവ് മാത്രമേ നമുക്ക് വരുന്നുള്ളൂ ഇതുപോലുള്ള ഒരു ചെടി ചട്ടി നിങ്ങൾക്ക് വാങ്ങണമെങ്കിൽ കൂടുതൽ ചെലവ് വരും എന്നാൽ ഇത് നമുക്ക് സ്വന്തമായി വീട്ടിൽ തന്നെ ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്.